1955 – കൃഷിശാസ്ത്രപാഠങ്ങൾ – ഒന്നാം ഫാറത്തിലേക്കു്

തിരുവിതാംകൂർ-കൊച്ചി സർക്കാർ 1955ൽ ഒന്നാം ഫാറത്തിലെ (അഞ്ചാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കൃഷിശാസ്ത്രപാഠങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1955 - കൃഷിശാസ്ത്രപാഠങ്ങൾ - ഒന്നാം ഫാറത്തിലേക്കു്
1955 – കൃഷിശാസ്ത്രപാഠങ്ങൾ – ഒന്നാം ഫാറത്തിലേക്കു്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൃഷിശാസ്ത്രപാഠങ്ങൾ – ഒന്നാം ഫാറത്തിലേക്കു്
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 56
  • അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) : കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) : കണ്ണി

1947 – കേരളവർമ്മസ്മാരകം ഉപഹാരമാല

പ്രശസ്ത കവിയും ഉപന്യാസകാരനുമായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ജന്മശതാബ്ദിയൊട് അനുബന്ധിച്ച് ശതവർഷാഘോഷക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച കേരളവർമ്മസ്മാരകം ഉപഹാരമാല എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശതവർഷാഘോഷം 1945ൽ കഴിഞ്ഞെങ്കിലും അല്പം താമസിച്ച് ഏതാണ്ട് 1946 അവസാനത്തിലാണ് ഈ സുവനീർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളവർമ്മ വലിയ കോയിത്തമ്പുരാനുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ഈ സുവനീറിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ഉള്ളൂർ, വള്ളത്തോൾ തുടങ്ങി അക്കാലത്തെ മിക്ക പ്രമുഖരും ഈ സുവനീറിലെ വിവിധ സംഗതികളിൽ എഴുതിയിട്ടൂണ്ട്.

ഏകദേശം A4 സൈസിൽ 184 വലിയ പേജുകൾ ഉള്ള പുസ്തകം ആണിത്. ഈ രേഖകൾ ഒക്കെ ഭാവി തലമുറയ്ക്ക് ഉപകാരപ്പെടുന്ന വിധം സൂക്ഷിച്ചു വെച്ച കരിപ്പാപ്പറമ്പിൽ കെ.ജെ. തോമസിനെ നന്ദിയോടെ സ്മരിക്കുന്നു.

ചിതൽ നശിപ്പിച്ചു കൊണ്ടിരുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷിച്ചെടുത്തതാണ് ഈ പുസ്തകം. അതിന്റെ ചില പ്രശ്നങ്ങൾ ഈ സുവനീറിന്റെ ആദ്യത്തെ ഏകദേശം 60 താളുകളിൽ ഉണ്ട്. പക്ഷെ ഇത്തരം സുവനീറുകൾ സൂക്ഷിച്ചു വെക്കാൻ ആരും തുനിയില്ല എന്നത് കൊണ്ട് അത് കിട്ടിയ അവസ്ഥയിൽ തന്നെ ഡിജിറ്റൽ ആർക്കൈവ് ചെയ്യുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1947 - കേരളവർമ്മസ്മാരകം ഉപഹാരമാല
1947 – കേരളവർമ്മസ്മാരകം ഉപഹാരമാല

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരളവർമ്മസ്മാരകം ഉപഹാരമാല
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1122 (ഏകദേശം 1947)
  • താളുകളുടെ എണ്ണം: 184
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1957 – നമ്മുടെ പദ്ധതി – കൃഷിയും ഭക്ഷ്യോല്പാദനവും

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിൽ കേരള സർക്കാർ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച നമ്മുടെ പദ്ധതി – കൃഷിയും ഭക്ഷ്യോല്പാദനവും എന്ന ചെറിയ ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് പഞ്ചവത്സരപദ്ധതിയെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പരമ്പരയിലുള്ള ലഘുലേഖയാണ്. ബാക്കിയുള്ള ലഘുലേഖകൾ കണ്ടെടുക്കാനായാൽ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കണം എന്ന് ഉദ്ദേശിക്കുന്നു.

രണ്ടാം പഞ്ചവത്സരപദ്ധതിയെ ഈ പറ്റിയുള്ള  ഒന്നാമത്തെ ലഘുലേഖയിൽ പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയീട്ടില്ല. ഉള്ളടക്കത്തിൽ നിന്ന് ഏകദേശം മനസ്സിലാക്കിയെടുത്ത വർഷമാണ് ലഘുലേഖയുടെ മെറ്റാഡാറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

1957 - നമ്മുടെ പദ്ധതി - കൃഷിയും ഭക്ഷ്യോല്പാദനവും
1957 – നമ്മുടെ പദ്ധതി – കൃഷിയും ഭക്ഷ്യോല്പാദനവും

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നമ്മുടെ പദ്ധതി – കൃഷിയും ഭക്ഷ്യോല്പാദനവും
  • പ്രസിദ്ധീകരണ വർഷം: 1957 (ഉറപ്പില്ല)
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Kerala Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി