1949 – മഹാകവി കേ.സി. കേശവപിള്ള – വിദ്വാൻ ഏ.ഡി. ഹരിശർമ്മ

മഹാകവി കേ.സി. കേശവപിള്ളയെ കുറിച്ച് വിദ്വാൻ ഏ.ഡി. ഹരിശർമ്മ 1949ൽ പ്രസിദ്ധീകരിച്ച മഹാകവി കേ.സി. കേശവപിള്ള എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പുസ്ത്കത്തിന്റെ കവർ പേജിലും ടൈറ്റിൽ പേജിലും നോട്ടു് – വിദ്വാൻ കെ.റ്റി. സെബാസ്ത്യൻ എന്നു കാണുന്നൂണ്ട് എങ്കിലും ഇത് എന്താണെന്ന് മനസ്സിലായില്ല.

1949 - മഹാകവി കേ.സി. കേശവപിള്ള - വിദ്വാൻ ഏ.ഡി. ഹരിശർമ്മ
1949 – മഹാകവി കേ.സി. കേശവപിള്ള – വിദ്വാൻ ഏ.ഡി. ഹരിശർമ്മ

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക. ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനായും വായിക്കാവുന്നതാണ്.

  • പേര്: മഹാകവി കേ.സി. കേശവപിള്ള
  • രചന: വിദ്വാൻ ഏ.ഡി. ഹരിശർമ്മ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Little Flower Press, Thevara
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1903 – ശ്രീമൂലരാജവിജയം (അഥവാ നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷെപം) – എസ്സ്. രാമനാഥയ്യർ

1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ച മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എസ്സ്. രാമനാഥയ്യർ രചിച്ച ശ്രീമൂലരാജവിജയം (അഥവാ നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷെപം) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1903ൽ ഇറങ്ങിയ പുസ്തകം ആയതിനാൽ മൂലം തിരുനാൾ രാമവർമ്മയുടെ ഭരണം നടക്കുന്ന സമയത്ത് തന്നെ ഇറങ്ങിയ പുസ്തകം ആണിത്. അതിനാൽ മൂലം തിരുനാൾ രാമവർമ്മയുടെ മൊത്തം ഭരണത്തിന്റെ ചരിത്രം ഇതിലില്ല. തിരുവിതാംകൂറിന്റെ ചരിത്രപഠനത്തിൽ താല്പര്യമുള്ളവർക്ക് ഉപകാരപ്പെട്ടേക്കാവുന്ന ധാരാളം സംഗതികൾ ഈ പുസ്തകത്തിൽ ഉണ്ടായേക്കാം.

1903 - ശ്രീരാമമൂലവിജയം എന്ന നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷെപം - എസ്സ്. രാമനാഥയ്യർ
1903 – ശ്രീമൂലരാജവിജയം എന്ന നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷെപം – എസ്സ്. രാമനാഥയ്യർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക. ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനായും വായിക്കാവുന്നതാണ്.

  • പേര്: ശ്രീമൂലരാജവിജയം (അഥവാ നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷെപം)
  • രചയിതാവ്: എസ്സ്. രാമനാഥയ്യർ
  • പ്രസിദ്ധീകരണ വർഷം: 1903
  • താളുകളുടെ എണ്ണം: 48
  • അച്ചടി: The Malabar Mail Press, Trevandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1949 – ശ്രീചിത്രാപാഠാവലി – നാലാം പാഠപുസ്തകം

1949ൽ നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി തിരുവിതാംകൂർ സർക്കാർ പ്രസിദ്ധീകരിച്ച ശ്രീചിത്രാപാഠാവലി – നാലാം പാഠപുസ്തകം എന്ന മലയാളപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ സർക്കാർ പ്രസിദ്ധീകരിച്ച അവസാനപാഠപുസ്തകങ്ങളിൽ ഒന്നാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1949 – ശ്രീചിത്രാപാഠാവലി – നാലാം പാഠപുസ്തകം
1949 – ശ്രീചിത്രാപാഠാവലി – നാലാം പാഠപുസ്തകം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക. ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനായും വായിക്കാവുന്നതാണ്.

  • പേര്:  ശ്രീചിത്രാപാഠാവലി – നാലാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 176
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി