1957 – ഗണിതദീപം – നാലാംക്ലാസ്സിലേക്കു് – ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ

കൊല്ലത്തെ ശ്രീരാമവിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ 1957ൽ നാലാം ക്ലാസ്സിലെ ഗണിതപഠനത്തിനു വേണ്ടി പ്രസിദ്ധീകരിച്ച ഗണിതദീപം – നാലാംക്ലാസ്സിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1957 - ഗണിതദീപം - നാലാംക്ലാസ്സിലേക്കു് - ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ
1957 – ഗണിതദീപം – നാലാംക്ലാസ്സിലേക്കു് – ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഗണിതദീപം – നാലാംക്ലാസ്സിലേക്കു്
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 106
  • പ്രസാധകർ: ശ്രീരാമവിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ, കൊല്ലം
    അച്ചടി: The Reddiar Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

കുഞ്ചൻ നമ്പ്യാർ – സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച ഗവേഷണസ്വഭാവമുള്ള കൃതിയായ കുഞ്ചൻ നമ്പ്യാർ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുഞ്ചൻ നമ്പ്യാരുടെ വിവിധ കൃതികളെ കുറിച്ച് അത്യാവശ്യം വിസ്തരിച്ച് തന്നെ സാഹിത്യപഞ്ചാനനൻ ഈ പുസ്തകത്തിൽ ഉപന്യസിച്ചിട്ടൂണ്ട്. ഈ പുസ്തകം ഏത് വർഷം അച്ചടിച്ചു എന്ന വിവരം ഇതിൽ രേഖപ്പെടുത്തി കാണുന്നില്ല.

കുഞ്ചൻ നമ്പ്യാർ – സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള
കുഞ്ചൻ നമ്പ്യാർ – സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കുഞ്ചൻ നമ്പ്യാർ
  • രചന: സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 94
  • അച്ചടി: രേഖപ്പെടുത്തിയിട്ടില്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1961 – മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ

സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ വിവിധ വ്യക്തികളെക്കുറിച്ചും വൈക്കം സത്യാഗ്രഹത്തെ കുറിച്ചും എഴുതിയ കുറിപ്പുകളുടെയും കത്തുകളുടേയും സമാഹാരമായ മായാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുമാരനാശാൻ, ടി.കെ. മാധവൻ, പന്തളം തമ്പുരാൻ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള എന്നീ വ്യക്തികളെ കുറിച്ചും വൈക്കം സത്യഗ്രഹത്തെ പറ്റിയും ഉള്ള കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം. പി.കെ. ദിവാകരൻ എന്ന ഒരാളാണ് ഈ കുറിപ്പുകൾ സമാഹരിച്ച് പ്രദ്ധീകരിച്ചിരിക്കുന്നത്.

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മായാത്ത ഓർമ്മകൾ
  • രചന: സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 80
  • അച്ചടി: ജനയുഗം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി