തിരുവിതാംകൂർ-കൊച്ചി സർക്കാർ 1954ൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അനുദിനവിജ്ഞാനം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ജനറൽ സയൻസ് പാഠപുസ്തകം ആണെന്ന് ഊഹിക്കുന്നു. പ്രഥമശുശ്രൂഷ, രോഗശുശ്രൂഷ, സമുദായ ശുശ്രൂഷ തുടങ്ങിയ പാഠങ്ങളും ഈ പാഠപുസ്തകത്തിൽ കാണുന്നു. ധാരാളം ചിത്രങ്ങളും ഈ പാഠപുസ്തകത്തിൽ കാണാം.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1954 – അനുദിനവിജ്ഞാനം – മൂന്നാം ഫാറത്തിലേക്ക്
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
തിരുവിതാംകൂറിൽ നിന്ന് 1916നോടടുത്ത് പ്രസിദ്ധീകരിച്ചിരുന്ന വിദ്യാലയവിനോദങ്ങൾ എന്ന ബാലമാസികയുടെ നാലാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ കൂടുതൽ പ്രസിദ്ധികരണ വിവരങ്ങൾ അറിയില്ല. ഉള്ളൂരടക്കമുള്ള പ്രമുഖർ ഈ ബാലമാസികയെ പറ്റി എഴുതിയ അഭിപ്രായങ്ങൾ ഈ ലക്കത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1916 – വിദ്യാലയവിനോദങ്ങൾ – ഭാഗം 4
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 1932, 1933, 1934 1935, 1936 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 12-ാം വാല്യത്തിന്റെയും, 13-ാം വാല്യത്തിന്റെയും, 15-ാം വാല്യത്തിന്റെയും 22ഓളം ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
ലക്കങ്ങളുടെ തനിമ നിലനിർത്താനായി ഓരോ ലക്കത്തിന്റെയും സ്കാൻ വ്യത്യസ്തമായി തന്നെ ലഭ്യമാക്കിയിരിക്കുന്നു. ഓരോ ലക്കത്തിനും ഏകദേശം 50 പേജുകൾ ആണുള്ളത്. ചില ലക്കങ്ങളിൽ അത് 64 പേജുകൾ വരെ ആകുന്നൂണ്ട്.
സി.എൻ. ഗോപാലൻ നായർ എന്നയാളാണ് ഗുരുനാഥൻ മാസികയുടെ മാസികയുടെ പിറകിൽ. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു ഈ മാസികയെപറ്റിയുള്ള വിവരങ്ങൾ ഒന്നും പൊതുഇടങ്ങളിൽ കണ്ടില്ല. ഏകദേശം 1926ലാണ് ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് കരുതാം. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ, വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങൾ ഈ മാസികയുടെ 22 ലക്കങ്ങളിൽ പരന്നു കടന്നു. ഈ മാസികയുടെ മറ്റുള്ള ലക്കങ്ങളും കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞാൽ അത് വളരെ നന്നായിരിക്കും. ഈ മാസികയുടെ 22 ലക്കങ്ങൾ കണ്ടെത്താനും ഡിജിറ്റൈസ് ചെയ്യാനായി വലിയ സഹായങ്ങളും ചെയ്തു തന്ന ടോണീ മാഷിനു സ്നേഹാദരങ്ങൾ.
1932 – 1936 – ഗുരുനാഥൻ മാസികയുടെ 22 ലക്കങ്ങൾ
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ പൊതുവായ മെറ്റാഡാറ്റയും ഓരോ ലക്കത്തിന്റെയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റ
പേര്: ഗുരുനാഥൻ മാസിക – പുസ്തകം 12ന്റെ 2 മുതൽ 12 വരെയുള്ള പതിനൊന്ന് ലക്കങ്ങൾ, പുസ്തകം 13ന്റെആറാം ലക്കം, പുസ്തകം 15ന്റെ 3,5, പിന്നെ 6 മുതൽ 12 വരെയുള്ള ഒൻപത് ലക്കങ്ങൾ
പ്രസിദ്ധീകരണ വർഷം: 1932, 1933, 1934, 1935, 1936
താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 50 മുതൽ 64 താളുകൾ വരെ
You must be logged in to post a comment.