1917 – ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1917 മെയ്  മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലക്കത്തിന്റെ കവർ പേജും പുറകിലെ പല താളുകളും നഷ്ടപ്പെട്ടിരിക്കുന്നു.

എല്ലാ പേജുകളും ഉള്ള ഒരു പതിപ്പ് കിട്ടാനുള്ള സാദ്ധ്യത വിദൂരമായതിനാൽ എന്റെ കൈയ്യിൽ ലഭ്യമായ ലക്കം അത് ആയിരിക്കുന്ന സ്ഥിതിയിൽ അതേ പോലെ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നു.  കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഉണ്ട്. ഈ ലക്കത്തിന്റെ ബാക്കിയായ താളുകളിൽ ഐ.സി. ചാക്കോ എഴുതിയ ആര്യഭടന്റെ ഗണിതം, പന്തളത്തു കേരളവർമ്മതമ്പുരാൻ എഴുതിയ ശബരിഗിരിയാത്ര എന്ന കവിത, മെസ്മരശാസ്ത്രം തുടങ്ങി ശ്രദ്ധേയമായ ചില ലേഖനങ്ങൾ കാണുന്നൂണ്ട്

മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് മാസികയായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ഭാഷാപൊഷിണിയെ കുറിച്ചുള്ള ഒരു ചെറു വൈജ്ഞാനിക വിവരത്തിനു മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം വായിക്കുക.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

ഭാഷാപോഷിണി - പുസ്തകം 21 ലക്കം 10
ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1917 മെയ് (മലയാള വർഷം 1092 ഇടവം)
  • താളുകളുടെ എണ്ണം: 24
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1944 – വനിത – വാല്യം 07 – ലക്കം 07

1930കളിലും 1940കളിലും തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു സ്ത്രീമാസികയായ വനിത എന്ന മാസികയുടെ ഏഴാം വാല്യത്തിന്റെ ഏഴാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിനു മുൻപ് ഈ മാസികയുടെ ഏഴാം വാല്യത്തിന്റെ നാലാം ലക്കത്തിന്റെയും  ആറാം ലക്കത്തിന്റെയും ഡിജിറ്റൽ സ്കാനുകൾ പങ്കുവെച്ചിരുന്നു. ബൈൻഡ് ചെയ്തവർ അരികുകൂട്ടി മുറിച്ചത് കാരണം ചിലതാളുകളിൽ ഉള്ളടക്കം മുറിഞ്ഞു പോയത് പോലുള്ള ചില പ്രശ്നങ്ങളും കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങളും എന്റെ കൈയ്യിൽ ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ലക്കങ്ങളിൽ ഉണ്ട്. ആ പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച രീതിയിൽ തന്നെ ഈ ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തിട്ടൂണ്ട്.

എം. ഹലീമാ ബീവി ആയിരുന്നു വനിതാ മാസികയുടെ മാനെജിങ് എഡിറ്റർ. ഹലീമാ ബീവിയെ പറ്റി ഒരു ലേഖനം മാധ്യമം പത്രത്തിൽ ഇവിടെ കാണാം.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

വനിത - വാല്യം 07 - ലക്കം 07
വനിത – വാല്യം 07 – ലക്കം 07

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: വനിത – വാല്യം 07 – ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ:M. Haleema Beevi
  • അച്ചടി: St. Joseph’s Printing House, Tiruvalla
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1944 – വനിത – വാല്യം 07 – ലക്കം 06

1930കളിലും 1940കളിലും തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു സ്ത്രീമാസികയായ വനിത എന്ന മാസികയുടെ ഏഴാം വാല്യത്തിന്റെ ആറാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

എം. ഹലീമാ ബീവി ആയിരുന്നു വനിതാ മാസികയുടെ മാനെജിങ് എഡിറ്റർ. ഹലീമാ ബീവിയെ പറ്റി ഒരു ലേഖനം മാധ്യമം പത്രത്തിൽ ഇവിടെ കാണാം. ഈ മാസികയെ മുസ്ലീം വനിത എന്നു പിൽക്കാലത്ത് ഹലീമാ ബീവിയെ പറ്റി എഴുതിയ ലേഖനങ്ങളിൽ വിശേഷിപ്പിച്ച് കാണുന്നുണ്ടെങ്കിലും ഇതുവരെ കിട്ടിയ ലക്കങ്ങളിൽ അങ്ങനെ ഒരു പേരു കാണുന്നില്ല. വനിത എന്നു തന്നെയാണ് മാസികയുടെ പേര്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

വനിത - വാല്യം 07 - ലക്കം 06
വനിത – വാല്യം 07 – ലക്കം 06

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: വനിത – വാല്യം 07 – ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 30
  • പ്രസാധകർ:M. Haleema Beevi
  • അച്ചടി: St. Joseph’s Printing House, Tiruvalla
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി