1971ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർക്കു ഉപയോഗിക്കാനായി കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 7 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1971 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 7
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1925-ൽ സ്കൂൾ അധ്യാപകരുടെ പരിശീലനത്തിനായി (ഇന്നത്തെ TTCക്ക് സമാനമെന്ന് തോന്നുന്നു) സി.ശിവതാണുപിള്ള എന്നയാൾ രചിച്ച അധ്യാപകമിത്രം എന്ന പുസ്തകസീരീസിന്റെ നാലു വാല്യങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഭാഷാധ്യാപനം, ഗണിതാധ്യാപനം, ഭൂമിശാസ്ത്രാധ്യാപനം, പാഠമാതൃക, തത്വദീപിക എന്നീ അഞ്ചു വിഷയങ്ങൾ നാലുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകസീരീസിൽ കൈകാര്യം ചെയ്യുന്നു. ഈ സീരിസിലെ ആദ്യ വാല്യത്തിൽ ഭാഷാധ്യാപനം, രണ്ടാമത്തെ വാല്യത്തിൽ ഗണിതാധ്യാപനം, മൂന്നാമത്തെ വാല്യത്തിൽ ഭൂമിശാസ്ത്രാധ്യാപനം, നാലാമത്തെ വാല്യത്തിൽ പാഠമാതൃക, തത്വദീപിക എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. പെഡഗോഗി വിഷയമായിട്ടുള്ള ഗവേഷകർക്കും അധ്യാപകപരിശീലകർക്കും അധ്യാപനവിദ്യാർത്ഥികൾക്കും ഒക്കെ ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങൾ ഈ നാലു വാല്യങ്ങളിൽ അടങ്ങിയിരിക്കുന്നു.
1925 – അധ്യാപകമിത്രം – അഞ്ച് ഭാഗങ്ങൾ – സി. ശിവതാണുപിള്ള
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റ
പേര്: അധ്യാപകമിത്രം – അഞ്ച് ഭാഗങ്ങൾ (നാലു വാല്യങ്ങൾ – നാലാം വാല്യത്തിൽ നാലും അഞ്ചും ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു)
രചന: സി . ശിവതാണുപിള്ള
പ്രസിദ്ധീകരണ വർഷം: 1925 (കൊല്ലവർഷം 1100)
താളുകളുടെ എണ്ണം: ഓരോ വാല്യത്തിനും 50 മുതൽ 160 താളുകൾ വരെ
1956ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ എന്ന ഗണിതപാഠസിലബസ്സിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗണിതപാഠസിലബസ്സിന്റെ ഒന്നാം ഭാഗത്തിൽ ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെയുള്ളവർക്കായുള്ള പാഠഭാഗങ്ങൾ വിശദീകരിച്ചിരിക്കുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പേര്: ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ
You must be logged in to post a comment.