1855 – ഭൂമിശാസ്ത്രം – ഒന്നാമത പുസ്തകം

ആമുഖം

തിരുവനന്തപുരം സർക്കാർ പ്രസ്സിൽ അച്ചടിച്ച മലയാളത്തിലെ ആദ്യകാല പാഠപുസ്തകങ്ങളിൽ ഒന്നായ ഭൂമിശാസ്ത്രം എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതു ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിന്റെ ഭാഗമായ ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 73മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഭൂമിശാസ്ത്രം – ഒന്നാമത പുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 123
  • പ്രസിദ്ധീകരണ വർഷം: 1855 
  • പ്രസ്സ്: തിരുവിതാംകൂർ സർക്കാർ അച്ചുകൂടം, തിരുവനന്തപുരം 
1855 - ഭൂമിശാസ്ത്രം - ഒന്നാമത പുസ്തകം
1855 – ഭൂമിശാസ്ത്രം – ഒന്നാമത പുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഉള്ളടക്കം, പ്രത്യേകതകൾ

മലയാളത്തിലെ ആദ്യകാല പാഠപുസ്തകങ്ങളിൽ ഒന്നാണിത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരു പ്രത്യേകത ഇതു തിരുവനന്തപുരം സർക്കാർ പ്രസ്സിൽ അച്ചടിച്ച പുസ്തകമാണ് എന്നുള്ളതാണ്. തിരുവനന്തപുരം സർക്കാർ പ്രസ്സിൽ അച്ചടിച്ച 1840ലെയും 1841ലെയും പഞ്ചാംഗങ്ങൾ ഇതിനു മുൻപ് നമുക്കു കിട്ടിയിരുന്നു. ഈ പുസ്തകം കൂടെ ചേർത്താൽ ഇതു വരെ സർക്കാർ പ്രസ്സിൽ അച്ചടിച്ച 3 പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ നമുക്ക് കിട്ടി.

തിരുവനന്തപുരം സർക്കാർ പ്രസ്സിൽ അച്ചടിച്ച മൂന്നു പൊതുസഞ്ചയരേഖകൾ നല്ല നിലവാരത്തിൽ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ഒരു നിമിത്തമാകാൻ കഴിഞ്ഞു എന്നതിൽ എനിക്കു വളരെ ചാരിതാർത്ഥ്യം ഉണ്ട്.

ജെന്നപട്ടണം‌മുതലായ പള്ളിക്കൂടങ്ങളിൽ ഇംഗ്ലീഷു മലയാളം തമിഴു മുതലായ ഭാഷകൾ പഠിക്കുന്ന കുഞ്ഞുങ്ങൾക്കു ഉപയൊഗത്തിനായിട്ടു ഒണ്ടാക്കിയിട്ടുള്ള ഭൂമിശാസ്ത്രം ഒന്നാമതു പുസ്തകം എന്നാണ് പുസ്തകത്തിന്റെ പൂർണ്ണനാമം.

ജെന്നപട്ടണത്തുചേർന്ന പ്രദേശങ്ങളിൽ ഇംഗ്ലീഷുപള്ളിക്കൂടത്തിന്നും നാട്ടുപള്ളിക്കൂടത്തിനും വേണ്ടയുള്ള പുസ്തകം എന്ന് പറയുന്നതിൽ ഇത് ഏതൊക്കെ പ്രദേശങ്ങളിൽ ഉപയോഗത്തിലിരുന്നു എന്ന് എനിക്കു നിശ്ചയമില്ല. എന്തായാലും മിഷനറി പള്ളീകൂടങ്ങളിലും നാട്ടുപള്ളിക്കൂടങ്ങളിലും ഉപയോഗിച്ചിരുന്നു എന്ന് ആദ്യത്തെ പ്രസ്താവനയിൽ നിന്നു വ്യക്തം. തിരുവിതാം‌കൂറിലെ സ്കൂളുകളിൽ ഉപയൊഗിച്ചിരുന്നു എന്നു ന്യായമായും അനുമാനിക്കാം. (പക്ഷെ ഇത് എനിക്കു ഉറപ്പില്ല)

പുസ്തകത്തിന്റെ ഉള്ളടക്കത്തിനു ഒരു തമിഴ് ചുവ ഉണ്ട്. ശൊദ്ധ്യം (ചോദ്യം), ശില (ചില), ശുണ്ണാം‌പുക്കട്ടി (ചോക്ക്), ഗവനത്തൊടെ (ശ്രദ്ധയോടെ)   തുടങ്ങിയ ചില വാക്കുകൾ ഉദാഹരണം. അതിനു പുറമേ ആജാൻ (ആശാൻ), കറുപ്പുപലക (ബ്ലാക്ക് ബോർഡ്), തുടങ്ങി രസകരമായ വാക്കുകൾ കാണാം.

ഈ പുസ്തകത്തിൽ അക്കാലത്തെ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളെ ഒക്കെയും പരിചയപ്പെടുത്തുന്നൂണ്ട്. ഓരോ ലേഖനത്തിന്നും ഒപ്പം അദ്ധ്യാപകർക്കുള്ള ചെറിയ നിർദ്ദേശങ്ങൾ കാണാം.

പുസ്തകം തമിഴ് സ്വാധീനം ധാരാളം കാണുന്നതിനാൽ പുസ്തകം തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് ആവാൻ സാദ്ധ്യതയുണ്ട്.

ഈ പുസ്തകത്തിനു ശേഷം പ്രസിദ്ധം ചെയ്യുന്ന പുസ്തകത്തിൽ (ഭൂമിശാസ്ത്രം രണ്ടാമത പുസ്തകത്തിൽ) ഇംഗ്ലണ്ടു മുതലായ വിദേശരാജ്യങ്ങളെ പറ്റി അധികമായിട്ട് ചൊല്ലാം എന്നു പുസ്തകത്തിന്റെ അവസാനം പറയുന്നുണ്ട്.

വീഴ്ചതിരുത്തൽ (ശുദ്ധിപത്രം) പേജോടെ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം അവസാനിക്കുന്നത് .

പുസ്തകത്തിന്റെ അച്ചടിക്കായി ബെഞ്ചമിൽ ബെയിലി സർക്കാർ പ്രസ്സിന്നു കൊടുത്ത അച്ചുകൾ തന്നെ ആണ് ഉപയൊഗിച്ചിരിക്കുന്നത്.  ഇതിനു മുൻപു വന്ന 2 പഞ്ചാം‌ഗങ്ങളിലും ബെഞ്ചമിൻ ബെയിലിയുടെ അച്ചുകൾ ഉപയോഗിച്ചത് നമ്മൾ കണ്ടതാണല്ലോ. (അതിനാൽ ചിലപ്പോൾ ഇതു സി.എം.എസ് പുസ്തകം ആണെന്ന് തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുണ്ട്. )

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1846_1854 – മതവിചാരണ

ആമുഖം

മതവിചാരണ എന്ന പൊതുസഞ്ചയ രേഖയുടെ രണ്ട് ഡിജിറ്റൽ സ്കാനുകളാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇതിൽ ഒരു കല്ലച്ചടി പുസ്തകവും ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകവും അടങ്ങുന്നു. ഈ രേഖയുടെ പ്രധാന പ്രത്യേകത ഇത് ആദ്യം ലെറ്റർ പ്രസ്സിലും പിന്നീട് കല്ലച്ചിലും അച്ചടിച്ചു എന്നതാണ്. ലെറ്റർ പ്രസ്സ് അച്ചടി കോട്ടയം സി.എം.എസ്. പ്രസ്സിലും കല്ലച്ചടി തലശ്ശേരിയിലെ കല്ലച്ചിലും ആണ് നടന്നത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 71മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • പേര്: മതവിചാരണ
  • താളുകളുടെ എണ്ണം: ഏകദേശം 35
  • പ്രസിദ്ധീകരണ വർഷം: 1846 
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1846_മതവിചാരണ
1846_മതവിചാരണ

രണ്ടാം പതിപ്പ്

  • പേര്: മതവിചാരണ
  • താളുകളുടെ എണ്ണം: ഏകദേശം 37
  • പ്രസിദ്ധീകരണ വർഷം: 1854 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1854 – മതവിചാരണ
1854 – മതവിചാരണ

ഈ പൊതുസഞ്ചയരേഖയുടെ ഉള്ളടക്കം, പ്രത്യേകതകൾ

ഇതൊരു ക്രൈസ്തവ മതപ്രചരണ രെഖ ആണ്. കാര്യസ്ഥനായ നരസിംഹപട്ടരും മകനായ രാമപട്ടരും അയൽവക്കത്തെ പീടികക്കാരനായ അബ്ദുള്ളയും തമ്മിൽ നടന്ന സംഭാഷണമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഇതിൽ രാമപട്ടർ കൃസ്തുമാർഗ്ഗം സ്വീകരിച്ചു എന്നും അതു സംബന്ധിച്ചു മുന്നു പേരും തമ്മിലുള്ള സംഭാഷമാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് പുസ്തകം ഒന്ന്  ഓടിച്ചു നോക്കിയപ്പോൾ തോന്നു.

ഇത് സി.എം.എസ്. മിഷനറി ആയിരുന്ന റവ:ജോസഫ് പീറ്റ് രചിച്ച കൃതിയാണെന്ന് കരുതുന്നു.

ഇതിന്റെ തുടക്ക പേജിൽ കാണുന്ന NTMRTS എന്ന ചുരുക്കെഴുത്തിന്റെ വിപുലീകരണം  North Travancore and Cochin Malayalam Religious Tract Society എന്നാണെന്ന് ഞാൻ കരുതുന്നു. ഈ വിധത്തിലോ മറ്റോ പെരുള്ള ഒരു സംഘടനയ്ക്ക് ആയിരുന്നു മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ ട്രാക്ടുകളുടെ പ്രസിദ്ധീകരണ ചുമതല എന്നു ചിലയിടത്ത് വായിച്ചിട്ടുണ്ട്.

ഈ പുസ്കത്തിന്റെ രണ്ട് പതിപ്പുകൾ നമുക്ക് കിട്ടിയിട്ടൂണ്ട്. 1846ലെ അദ്യ പതിപ്പ് കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ചു. രണ്ടാം പതിപ്പ് 1854ൽ തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ് (1846)

രണ്ടാം പതിപ്പ് (1854)

1853_1869 – സ്ഥിരീകരണത്തിന്നുള്ള ഉപദെശം

ആമുഖം

സ്ഥിരീകരണത്തിന്നുള്ള ഉപദെശം എന്ന പൊതുസഞ്ചയ രേഖയുടെ രണ്ട് ഡിജിറ്റൽ സ്കാനുകളാണ് പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇതിൽ ഒരു കല്ലച്ചടി പുസ്തകവും ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകവും അടങ്ങുന്നു. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 69മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • പേര്: സ്ഥിരീകരണത്തിന്നുള്ള ഉപദെശം
  • താളുകളുടെ എണ്ണം: ഏകദേശം 27
  • പ്രസിദ്ധീകരണ വർഷം: 1853 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1853_സ്ഥിരീകരണത്തിന്നുള്ള ഉപദെശം
1853_സ്ഥിരീകരണത്തിന്നുള്ള ഉപദെശം

രണ്ടാം പതിപ്പ്

  • പേര്: സ്ഥിരീകരണത്തിന്നുള്ള ഉപദെശം
  • താളുകളുടെ എണ്ണം: ഏകദേശം 27
  • പ്രസിദ്ധീകരണ വർഷം: 1869 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869_സ്ഥിരീകരണത്തിന്നുള്ള ഉപദെശം
1869_സ്ഥിരീകരണത്തിന്നുള്ള ഉപദെശം

ഈ പൊതുസഞ്ചയരേഖയുടെ ഉള്ളടക്കം, പ്രത്യേകതകൾ

മിക്കവാറും എല്ലാ ക്രൈസ്തവസഭകളിലും ഒരു വ്യക്തി മുതിർന്നതിന്നു ശേഷം (ഏകദേശം 12 വയസ്സിന്നു ശേഷം), സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ഈ ചടങ്ങിന്നു ശേഷമേ തിരുവത്താഴം, കുർബ്ബാന അനുഭവിക്കാൻ അവരെ അനുവദിക്കാറുള്ളൂ. പല സഭകളിലിലും പല പേരുകളിൽ ആണ് ഇത് അറിയപ്പെടുന്നത്. ആദ്യകുബ്ബാന, സ്ഥിരീകരണം തുടങ്ങിയവ ഒക്കെയാണ് ഇതിന്നു ഉപയോഗിക്കുന്ന പേരുകൾ. പ്രൊട്ടസ്റ്റന്റ് സഭയായ സി.എസ്.ഐ. സഭയിൽ ഇത് അറിയപ്പെടുന്നത് സ്ഥിരീകരണം എന്നാണ്. എന്നാൽ കത്തോലിക്കാസഭയിൽ confirmationനു സ്ഥൈര്യലേപനം എന്നു പറയും. ആദ്യകുർബ്ബനക്കു മുൻപല്ല, ശേഷമാണ്‌ അവിടെ അതു പതിവ്‌.കത്തോലിക്ക സഭയിൽ സ്ഥൈര്യലേപനം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന കൂദാശയാണ്‌. അതുകൊടുക്കാൻ മെത്രാനു മാത്രമേ അധികാരമുള്ളു.

സ്ഥിരികരണത്തിന്നു മുൻപ് ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട ക്രൈസ്തവ മതബോധനം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഈ പുസ്കത്തിന്റെ രണ്ട് പതിപ്പുകൾ നമുക്ക് കിട്ടിയിട്ടൂണ്ട്. 1853ലെ അദ്യ പതിപ്പ് തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചു. രണ്ടാം പതിപ്പ് 1869ൽ മംഗലാപുരത്തെ ലെറ്റർ പ്രസ്സിൽ അച്ചടിച്ചു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ് (1853)

രണ്ടാം പതിപ്പ് (1869)