1903 – മലയാള വ്യാകരണസംഗ്രഹം – ലിസ്റ്റൻ ഗാർത്തുവേറ്റ്

ആമുഖം

ഗാർത്തുവേറ്റ് സായിപ്പ് സ്കൂളുകളിലെ വ്യാകരണപഠനത്തിനായി രചിച്ച മലയാള വ്യാകരണസംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 78-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള വ്യാകരണസംഗ്രഹം
  • പതിപ്പ്: പന്ത്രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 37
  • പ്രസിദ്ധീകരണ വർഷം:1903
  • രചയിതാവ്: ലിസ്റ്റൻ ഗാർത്തുവേറ്റ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1903 - മലയാള വ്യാകരണസംഗ്രഹം - ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്
1903 – മലയാള വ്യാകരണസംഗ്രഹം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്നത് പോലെ ഇതു ലഘുമലയാളവ്യാകരണമാണ്. പുസ്തകത്തിന്റെ തുടക്കത്തിലെ ആമുഖത്തിൽ ഇത് സ്കൂൾക്കുട്ടികൾക്ക് വേണ്ടിയുള്ള ലഘുവ്യാകരണം ആണെന്ന് ഗാർത്തുവേറ്റ് സായിപ്പ് പറയുന്നുണ്ട്. താൻ ഈ വ്യാകരണം എഴുതായി ഉപയോഗിച്ച രീതി ഒക്കെ അദ്ദേഹം ആമുഖത്തിൽ പ്രസ്താവിക്കുന്നുണ്ട്. 1903 ആയപ്പോഴേക്ക് ഇതിനു പന്ത്രണ്ട് പതിപ്പ് ആയ സ്ഥിതിക്ക് ഈ വ്യാകരണം അക്കാലത്ത് ജനകീയമായിരുന്നു എന്നു കരുതാം.

ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1996 – തലശ്ശേരി രേഖകൾ

ആമുഖം

മലബാറിലെ ബ്രിട്ടീഷ് സർക്കാർ രേഖകൾ ആയ തലശ്ശേരി രേഖകൾ എന്ന പുകൾപെറ്റ രേഖകൾ ഡോ ജോസഫ് സ്കറിയ എഡിറ്ററായി 1996ൽ പ്രസിദ്ധീകരിച്ചു. തലശ്ശേരി രേഖകളുടെ കൈയെഴുത്ത് രേഖകൾ പരിശോധിച്ച് പൂർണ്ണമായും പുതുതായി ടൈപ്പ്സെറ്റ് ചെയ്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുക ആയിരുന്നു.  ഡോ: സ്കറിയ സക്കറിയ ആയിരുന്നു ജനറൽ എഡിറ്റർ.  തലശ്ശേരി രേഖകൾ പുനഃപ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക്  ലഭിക്കുന്ന 77മത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഇതിനു മുൻപ് തലശ്ശേരി രേഖകളുടെ  കൈയെഴുത്തുപ്രതികളുടെ 6 വാല്യങ്ങൾ നമുക്ക് ലഭിച്ചിരുന്നു. അത് ഇവിടെ കാണാം. ബാക്കിയുള്ള കൈയെഴുത്ത് പ്രതികളുടെ സ്കാനുകൾ ഡിജിറ്റൈസേഷൻ പരിപാടികൾ തീരുന്ന മുറയ്ക്ക് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പുറത്തു വിടും.

ഇത് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വതന്ത്രലൈസൻസിൽ നമുക്ക് ലഭിക്കുന്ന നാലാമത്തെ പുസ്തകമാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: തലശ്ശേരി രേഖകൾ
  • താളുകളുടെ എണ്ണം: 800നടുത്ത്
  • പ്രസിദ്ധീകരണ വർഷം:1996
  • അച്ചടി: ഡിസി ബുക്സ്, കോട്ടയം
  • പ്രസാധകർ: കേരളപഠനകേന്ദ്രം, സെന്റ് ബർക്ക്മാൻസ് കോളേജ്, ചങ്ങനാശ്ശേരി
1996 തലശ്ശേരി രേഖകൾ
1996 തലശ്ശേരി രേഖകൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആരംഭകാലത്ത് വടക്കേ മലബാറിലെ രാജാക്കന്മാരും, നാടുവാഴികളും സാധാരണജനങ്ങളും ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ കത്തുകളുടേയും അവയ്ക്കുള്ള മറുപടികളുടേയും ഒരു ശേഖരമാണ് തലശ്ശേരി രേഖകൾ (Thalassery Manuscripts). മുഖ്യമായും 1796 മുതൽ 1800 വരെയുള്ള നാലുവർഷക്കാലത്തേതായ ഈ കത്തുകൾ ശേഖരിച്ചു പന്ത്രണ്ടു വാല്യങ്ങളായി കുത്തിക്കെട്ടി സൂക്ഷിച്ചത്, ഹെർമ്മൻ ഗുണ്ടർട്ടാണ്. തലശ്ശേരിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്ഥാനത്തു നിന്നു ലഭിച്ച കത്തുകൾ, ഉള്ളടക്കം ഒന്നോ രണ്ടോ വരിയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം നശിപ്പിക്കാൻ വച്ചിരുന്നതാകാമെന്നും അവ അധികാരികളിൽ നിന്നു കെഞ്ചി വാങ്ങി സംരക്ഷിക്കുകയാണ് ഗുണ്ടർട്ട് ചെയ്തതെന്നും കരുതപ്പെടുന്നു.

കൈയ്യെഴുത്തിൽ, 4448 പുറങ്ങളിലായി 1684 കത്തുകളാണ് ഈ സഞ്ചയത്തിലുള്ളത്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കത്തിൽ മലബാറിലെ രാഷ്ട്രീയത്തിൽ പ്രധാനപങ്കുവഹിച്ച കേരളവർമ്മ പഴശ്ശിരാജയുടെ ഇരുപത്തഞ്ചോളം കത്തുകളും ഇതിലുൾപ്പെടുന്നു. ശേഖരത്തിലെ നാലും പന്ത്രണ്ടും വാല്യങ്ങളിലായി 255 കത്തുകൾ പഴശ്ശിയുമായി ബന്ധപ്പെട്ടവയാണ്. (അവലംബം: മലയാളം വിക്കിപീഡിയ)

കൂടുതൽ വിവരങ്ങൾക്ക് ഈ പുസ്തകത്തിന്റെ തുടക്കത്തിൽ കാണുന്ന ഡോ: സ്കറിയ സക്കറിയ, ഡോ: ജോസഫ് സക്കറിയ തുടങ്ങിയവരുടെ പഠനങ്ങൾ കാണുക.

ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1904 – വ്യാകരണമിത്രം – എം. കൃഷ്ണൻ – എം. ശേഷഗിരിപ്രഭു

ആമുഖം

വ്യാകരണമിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. കൃഷ്ണനും, ശേഷഗിരിപ്രഭുവും കൂടെയാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇതിനു മുൻപ് ട്യൂബിങ്ങൻ ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ബാലവ്യാകരണം എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ഈ പുസ്തകം.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 76-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വ്യാകരണമിത്രം, ബാലവ്യാകരണത്തിന്റെ രണ്ടാം ഭാഗം
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 173
  • പ്രസിദ്ധീകരണ വർഷം:1904
  • രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരിപ്രഭു 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1904 – വ്യാകരണമിത്രം
1904 – വ്യാകരണമിത്രം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാറിന്റെ വക പാഠശാലകളിലെ ഏഴാം ക്ലാസ്സ് തൊട്ടു ഉയർന്ന ക്ലാസ്സുകളിലെ ഉപയൊഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്.   എം. കൃഷ്ണൻ അക്കാലത്ത് മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും. മദ്രാസ് സർക്കാറിന്റെ ഔദ്യോഗിക പരിഭാഷകനും ആയിരുന്നു. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.

ഈ പതിപ്പ് മൂന്നാം പതിപ്പാണ്. രണ്ടാമത്തെ പതിപ്പ് നന്നായി പരിഷ്കരിച്ചിട്ടുണ്ടെന്ന് രണ്ടാം പതിപ്പിന്റെ മുഖവരയിൽ സൂചന ഉണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.