1878 – ചിന്താരത്നം, കൈവല്യനവനീതം, മുകുന്ദമാല

ആമുഖം

മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരം‌ഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 80-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പൊതുസഞ്ചയ രേഖയുടെ ശീർഷകം: ചിന്താരത്നം കൈവല്യനവനീതം മുകുന്ദമാല
  • രചയിതാവ്: തുഞ്ചത്തെഴുത്തച്ഛൻ എന്നു കരുതപ്പെടുന്നു
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 124
  • പ്രസിദ്ധീകരണ വർഷം:1878
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1878 - ചിന്താരത്നം, കൈവല്യനവനീതം, മുകുന്ദമാല
1878 – ചിന്താരത്നം, കൈവല്യനവനീതം, മുകുന്ദമാല

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ചതുരം‌ഗപട്ടണം കാളഹസ്തിയപ്പ മുതലിയാർ മകൻ അരുണാചല മുതലിയാർ എന്നിവർ മലയാള പുസ്തകപ്രസാധക ചരിത്രത്തിൽ അതീവപ്രാധാനമുള്ള വ്യക്തികൾ ആണ്. അവരുടെ അച്ചടി ശാലയായ വിദ്യാവിലാസം മിഷനറിമാരുടേതല്ലാത്ത അച്ചടിശാലകളിൽ ആദ്യത്തേ അച്ചടിശാലകളിൽ ഒന്നാണ്. വിദ്യാവിലാസം അച്ചുകൂടത്തിൻ്റെ വലിയ ഒരു പ്രത്യേകത ഹൈന്ദവകൃതികൾ അച്ചടിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു എന്നതാണ്. മലയാളത്തിലുള്ള പല പ്രധാന ഹൈന്ദവകൃതികളും ആദ്യമായി  അച്ചടിരൂപം പ്രാപിക്കുന്നത് വിദ്യാവിലാസം അച്ചുകൂടത്തിലൂടെയാണ്. ഈ അച്ചുകൂടത്തിൽ നിന്നു പുറത്തിറങ്ങിയ വില്വം‌പുരാണം ദെവിമാഹാത്മ്യം  എന്നീ കൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ നമുക്ക് ഇതിനകം ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു കിട്ടിയതാണ്.

സി.എം.എസ്, ബാസൽ മിഷൻ എന്നീ പ്രസാധകരുടെ അക്കാലത്ത് തന്നെ ഇറങ്ങിയ മലയാള പുസ്തകങ്ങൾ വിദ്യാവിലാസത്തിൻ്റെ പുസ്തകങ്ങലുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിച്ച പേപ്പറിൻ്റെ നിലവാരം, അച്ചു വിന്യാസത്തിൻ്റെ നിലവാരം തുടങ്ങി  അച്ചടിയുമായി ബന്ധപ്പെട്ട വിവിധ സംഗതികളിൽ സ്വദേശി പ്രസാധകരുടെ ബാലാരിഷ്ടതകൾ ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാവുന്നതാണ്. പക്ഷെ അന്തരാഷ്ട്രസഹായവും നിലവാരമുള്ള ബാസൽ മിഷന്റേയും സി.എം.എസിൻ്റെയും പുസ്തകങ്ങളും സ്വദേശി പ്രസാധകർ പതുക്കെ അച്ചടി വിദ്യങ്ങൾ സ്വായത്തമാക്കുന്ന വിദ്യാവിലാസത്തിൻ്റെ പുസ്തകങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ വലിയ കാര്യമില്ല. സ്വദേശി പ്രസാധകർ പ്രസാധകർ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നു എന്നതിനാണ് പ്രാധാന്യം.

ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും എന്ന കൃതി തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതാണെന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ കാണാം.

പുസ്തകത്തിൻ്റെ പേരിനെക്കാൾ പ്രാധാന്യത്തിൽ അച്ചുകൂടത്തിൻ്റെ പേരാണ് കാണിച്ചിരിക്കുന്നത് എന്നത് കൗതുകം തന്നെ.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1886- പ്രവാചകലേഖകൾ – ഗുണ്ടർട്ടിൻ്റെ പരിഭാഷ

ആമുഖം

വേദപുസ്തകത്തിലെ പഴയനിയമ ഭാഗത്തുള്ള പതിനേഴ് പ്രവാചക പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇതു ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൻ്റെ ഭാഗമായ ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 79മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പ്രവാചകലേഖകൾ – ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 480
  • പ്രസിദ്ധീകരണ വർഷം: 1886 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം 
1886- പ്രവാചകലേഖകൾ
1886- പ്രവാചകലേഖകൾ

ഈ പൊതുസഞ്ചയരേഖയുടെ ഉള്ളടക്കം, പ്രത്യേകതകൾ

ഗുണ്ടർട്ടിൻ്റെ ബൈബിൾ പരിഭാഷകൾ വ്യത്യസ്തമായിരുന്നു. ബൈബിൾ മൊത്തമായി പരിഭാഷ ചെയ്യുക അല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. അതിനു പകരം വിഷയമനുസരിച്ച് ചില പുസ്തകങ്ങൾ പരിഭാഷ ചെയ്യുക ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സുവിശേഷങ്ങൾ, കാവ്യപുസ്തകങ്ങൾ, പ്രവാചകപുസ്തകങ്ങൾ തുടങ്ങിയ വിഷയമനുസരിച്ചുള്ള ബൈബിൾ പരിഭാഷകൾ ഇതിൻ്റെ ഉദാഹരണങ്ങൾ ആണ്. ഇതിൽ വേദപുസ്തകത്തിലെ പ്രവാചകപുസ്തകങ്ങൾ ആയ യശയ്യാ, യിറമിയാ, വിലാപങ്ങൾ തുടങ്ങി 17 ഓളം പ്രവാചകപുസ്തകങ്ങൾക്ക്  ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

എബ്രായഭാഷയിൽ (ഹീബ്രുഭാഷയിൽ നിന്ന്) നേരിട്ടുള്ള പരിഭാഷ ആണ് ഇതെന്ന് പുസ്തകത്തിൻ്റെ ശീർഷക താളിൽ കാണുന്നുണ്ട്.

ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1903 – മലയാള വ്യാകരണസംഗ്രഹം – ലിസ്റ്റൻ ഗാർത്തുവേറ്റ്

ആമുഖം

ഗാർത്തുവേറ്റ് സായിപ്പ് സ്കൂളുകളിലെ വ്യാകരണപഠനത്തിനായി രചിച്ച മലയാള വ്യാകരണസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 78-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള വ്യാകരണസംഗ്രഹം
  • പതിപ്പ്: പന്ത്രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 36
  • പ്രസിദ്ധീകരണ വർഷം:1903
  • രചയിതാവ്: ലിസ്റ്റൻ ഗാർത്തുവേറ്റ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1903 - മലയാള വ്യാകരണസംഗ്രഹം - ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്
1903 – മലയാള വ്യാകരണസംഗ്രഹം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്

പുസ്തകത്തിൻ്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്നത് പോലെ ഇതു ലഘുമലയാളവ്യാകരണമാണ്. പുസ്തകത്തിൻ്റെ തുടക്കത്തിലെ ആമുഖത്തിൽ ഇത് സ്കൂൾക്കുട്ടികൾക്ക് വേണ്ടിയുള്ള ലഘുവ്യാകരണം ആണെന്ന് ഗാർത്തുവേറ്റ് സായിപ്പ് പറയുന്നുണ്ട്. താൻ ഈ വ്യാകരണം എഴുതായി ഉപയോഗിച്ച രീതി ഒക്കെ അദ്ദേഹം ആമുഖത്തിൽ പ്രസ്താവിക്കുന്നുണ്ട്. 1903 ആയപ്പോഴേക്ക് ഇതിനു പന്ത്രണ്ട് പതിപ്പ് ആയ സ്ഥിതിക്ക് ഈ വ്യാകരണം അക്കാലത്ത് ജനകീയമായിരുന്നു എന്നു കരുതാം.

ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങ്ങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)