കുഞ്ചൻ നമ്പ്യാർ രചിച്ച ശ്രീകൃഷ്ണചരിത്രം എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മണിപ്രവാളത്തിലുള്ള ഒരു കൃതിയാണ്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 144-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: ശ്രീകൃഷ്ണചരിത്രം
രചയിതാവ്: കുഞ്ചൻ നമ്പ്യാർ ആണെന്ന് കരുതപ്പെടുന്നു.
താളുകളുടെ എണ്ണം: 93
എഴുതപ്പെട്ട കാലഘട്ടം: 1700നും 1885നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. പക്ഷെ ഇത് ഗുണ്ടർട്ട് ഏകദേശം 1850കൾക്ക് ശേഷം കടലാസിലേക്ക് പകർത്തിയ രചന ആണെന്ന് കൈയെഴുത്ത് രേഖ പരിശോധിച്ചതിൽ നിന്ന് ഞാൻ കരുതുന്നു.
ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഒറ്റ തിരച്ചലിൽ ഈ കൃതിയെ പറ്റിയുള്ള വിവരങ്ങൾ ഒന്നും എനിക്ക് ലഭിച്ചില്ല. അതിനാൽ ഇതിനെ പറ്റി ഒന്നും എഴുതാൻ ഞാൻ ആളല്ല.
ഇത് ഗുണ്ടർട്ട് താളിയോലയും മറ്റും നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയതാണ്. ഇടയ്ക്ക് അദ്ദേഹത്തിന്റെ വക കുറിപ്പുകൾ കൈയെഴുത്ത് രേഖയിൽ കാണുന്നൂണ്ട്.
ഈ രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
പ്രാചീന കേരള ചരിത്രം/ഐതിഹ്യം വിവരിക്കുന്ന കേരളമാഹാത്മ്യം എന്ന സംസ്കൃത കൃതിയുടെ ഒരു കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 141-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: കേരളമാഹാത്മ്യം
രചയിതാവ്: പൌരാണിക കൃതി.
താളിയോല ഇതളുകളുടെ എണ്ണം: 373
കാലഘട്ടം: മൂലകൃതി പൌരാണികം. ഈ കടലാസ് കോപ്പി ഗുണ്ടർട്ട് 1865ൽ പകർത്തിയെഴുതിയതാണെന്ന് ടൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
കേരളമാഹാത്മ്യം — കൈയെഴുത്തുപ്രതി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഇത് ഹെർമ്മൻ ഗുണ്ടർട്ട് താളിയോല പതിപ്പ് നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയ പതിപ്പാണ്. ഇത് പൂർണ്ണമായും ഒരു സംസ്കൃതരചനയാണ്.
കേരളത്തിന്റെ പുരാതന ചരിത്രം ഐതിഹ്യരൂപത്തിൽ വിവരിക്കുന്ന ഒരു കൃതി എന്നതിനപ്പുറം യാതൊന്നും എനിക്ക് ഈ കൃതിയെപറ്റി അറിയില്ല. വി. രാജീവ് എന്ന ഒരാൾ കേരളമാഹാത്മ്യം എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് ഇവിടെ കാണുന്നു.
ഈ കൈയെഴുത്തു രേഖയിൽ ഒന്നിടവിട്ട താളുകളിൽ ആണ് എഴുതിയിരിക്കുന്നത്. ബ്ലാങ്കായി കിടക്കുന്ന പേജിൽ എന്തോ വാട്ടർ മാർക്ക് കാണുന്നുണ്ട്.
ഈ കൈയെഴുത്തു രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. 660 MB സൈസ് ഉള്ള വലിയ ഫയൽ ആണിത്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള കൈയെഴുത്ത് പ്രതികളിൽ വളരെ പ്രധാനപ്പെട്ടതായ വരാപ്പുഴ നിഘണ്ടുക്കൾ എന്ന് അറിയപ്പെടുന്ന മലയാളം-പോർത്തുഗീസ്, പോർട്ടുഗീസ്-മലയാളം നിഘണ്ടുക്കളുടെ നാലു വാല്യങ്ങളുടെ കൈയെഴുത്തുപ്രതികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള കൈയെഴുത്ത് പ്രതികളാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 139-മത്തെ പൊതുസഞ്ചയ രേഖ ആണിത്.
താളുകളുടെ എണ്ണം: മലയാളം-പോർത്തുഗീസ് നിഘണ്ടു, വാല്യം 1നു 375 താളുകൾ, വാല്യം 2നു 299 താളുകൾ, വാല്യം 3നു 241 താളുകൾ. പോർട്ടുഗീസ്-മലയാളം നിഘണ്ടുവിനു 301 താളുകൾ.
എഴുതപ്പെട്ട കാലഘട്ടം: 1745 എന്ന് ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ
വരാപ്പുഴ നിഘണ്ടുക്കൾ — നാലു വാല്യങ്ങൾ — കൈയെഴുത്ത് പ്രതി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
വരാപ്പുഴ സെമിനാരി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഇറ്റാലിയൻ, പോർത്തുഗീസ്, കാർമ്മലൈറ്റ് മിഷണറിമാർ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പല നിഘണ്ടുക്കളിൽ രണ്ടെണ്ണമാണ് വരാപ്പുഴ നിഘണ്ടുക്കൾ എന്നറിയപ്പെടുന്നത്. ഈ നിഘണ്ടുക്കൾ ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ റെഫർ ചെയ്യുന്നുണ്ട്.
ഈ നിഘണ്ടുക്കളെ V1, V2 എന്നീ പേരുകളിൽ ആണ് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ റെഫർ ചെയ്യുന്നത്. V1 എന്നത് മലയാളം-പോർത്തുഗീസ് നിഘണ്ടുവും V2 എന്നത് പോർത്തുഗീസ്-മലയാളം നിഘണ്ടുവുമാണ്. മലയാളം-പോർത്തുഗീസ് നിഘണ്ടുവിനു മൂന്നു വാല്യങ്ങളും, പോർത്തുഗീസ്-മലയാളം നിഘണ്ടുവിനു ഒരു വാല്യവും ആണ് ഉള്ളത്.
ഇതിൽ മലയാളം-പോർത്തുഗീസ് നിഘണ്ടുവിന്റെ മൂന്നുവാല്യങ്ങളുടെയും പോർത്തുഗീസ്-മലയാളം നിഘണ്ടുവിന്റെ ഒരു വാല്യത്തിന്റെയും ഓരോ പ്രതി വീതം ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. ഈ നാലു വാല്യങ്ങളുടേയും ഡിജിറ്റൽ പതിപ്പാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാളനിഘണ്ടുക്കളെ പറ്റി Deepa Mary Joseph ചെയ്ത “Sociolinguistic nature in Malayalam Dictionaries” എന്ന ഗവേഷണപ്രബന്ധത്തിൽ വരാപ്പുഴനിഘണ്ടുക്കളെ പറ്റിയുള്ള റെഫറൻസുകൾ കാണാം. ആ ഗവെഷണപ്രബന്ധം റെഫർ ചെയ്യുന്നത് ഇതിനെ പറ്റി കൂടുതൽ അറിയാൻ സഹായകരമായേക്കാം.
ചില വിവരങ്ങൾ ഡോ: സ്കറിയ സക്കറിയ എഴുതിയ വിവിധ ലേഖനങ്ങളിലും കാണാം. .
ഈ കൈയെഴുത്ത് രേഖകളെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
You must be logged in to post a comment.