Excerpts from Malayāḷam and Sanskrit literature, notes and letters – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ആമുഖം

മലയാളവ്യാകരണ സംബന്ധമായ കുറിപ്പുകൾ, തളിപറമ്പ ക്ഷേത്രത്തിലെ സ്ഥലമാഹാത്മ്യം, രാമായണം കഥ, മലയാളം പഴംചൊല്ലുകൾ തുടങ്ങി പത്തിലധികം വിവിധ കൃതികളോ അല്ലെങ്കിൽ അതിൻ്റെ ഭാഗങ്ങളോ അടങ്ങിയ നോട്ടു പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഗുണ്ടർട്ടിൻ്റെ നോട്ടു പുസ്തകമാണ്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 158-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Excerpts from Malayāḷam and Sanskrit literature, notes and letters – ഹെർമ്മൻ ഗുണ്ടർട്ട്
  • താളുകളുടെ എണ്ണം: 616
  • കാലഘട്ടം:  1845നും 1858നും ഇടയ്ക്കെന്ന് ട്യൂബിങ്ങൻ ലൈബ്രറിയുടെ ഈ നോട്ടുപുസ്തകത്തെ പറ്റിയുള്ള  മെറ്റാഡാറ്റയിൽ കാണുന്നു.
Excerpts from Malayāḷam and Sanskrit literature, notes and letters – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി
Excerpts from Malayāḷam and Sanskrit literature, notes and letters – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

താഴെ പറയുന്ന ഒരു കൂട്ടം കൃതികളോ അല്ലെങ്കിൽ കൃതികളുടെ ഭാഗങ്ങളോ ആണ് ഈ കൈയെഴുത്തു പ്രതിയിൽ ഉള്ളത്:

  • നസ്രാണികളുടെ പഴമ
  • മലയാളം ഗ്ലോസറി
  • ക്രൈസ്തവ ഗാനം
  • ചരിത്രവും, ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ലെഖനങ്ങൾ
  • രാമായണം കഥ
  • ക്രിസ്തീയവിശ്വാസം
  • മലയാള വ്യാകരണ നോട്ടുകൾ
  • മലയാളം പഴംചൊല്ലുകൾ
  • മഹാഭാരതം സംഭവപർവ്വം
  • തളിപറമ്പ ക്ഷേത്രത്തിലെ സ്ഥലമാഹാത്മ്യം
  • കേരളമാഹാത്മ്യത്തിൻ്റെ 33-ാം അദ്ധ്യായം
  • മലയാളം കഥകൾ
  • നാസികേതു പുരാണം
  • കേരളവിലാസം
  • പരശുരാമജനനം
  • കേരളോല്പത്തിയിൽ നിന്നുള്ള ഭാഗം

മൊത്തം 616 ത്തോളം താളുകൾ ഉള്ള വലിയ നോട്ടുപുസ്തകം ആണിത്.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

617ഓളം താളുകൾ ഉള്ള വളരെ വലിയ കൈയെഴുത്തു പ്രതി ആണിത്. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് വളരെ കൂടുതൽ ആണ്.  അതുമൂലം കൃതി ഒറ്റയടിക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല.  അതിനാൽ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യണം എന്നു നിർബന്ധം ഉള്ളവർക്കായി ഓരോ പേജായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
  • രേഖയുടെ gpura.org കണ്ണി: കണ്ണി

Collection of letters and notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ആമുഖം

മലയാളഭാഷാവ്യാകരണം, ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ വിവിധ കൃതികളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഗുണ്ടർട്ട് എഴുതിയ കുറിപ്പുകളും, കത്തുകളും അടങ്ങിയ നോട്ടു പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 157-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Collection of letters and notes – ഹെർമ്മൻ ഗുണ്ടർട്ട്
  • താളിയോല ഇതളുകളുടെ എണ്ണം: 36
  • കാലഘട്ടം:  1845നും 1874നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
Collection of letters and notes - ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി
Collection of letters and notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളഭാഷാവ്യാകരണം, ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ വിവിധ കൃതികളുടെ കൃതികളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഗുണ്ടർട്ട് എഴുതിയ കത്തുകളും കുറിപ്പുകളും ഒക്കെയാണ് ഈ കൈയെഴുത്തു പ്രതിയുടെ ഉള്ളടക്കം. ഗുണ്ടർട്ട് രചനകളിൽ ഗവേഷണം ചെയ്യുന്നവർ സൂക്ഷ്മമായി പഠിക്കേണ്ട കൈയെഴുത്തു രേഖ ആണിത്.

ഈ രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി

ആമുഖം

പഴയന്നൂർ സ്തുതി, വടക്കേ മലബാർ ചരിത്രം  തുടങ്ങി പത്തോളം കൃതികളുടെ താളിയോല പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 156-ാമത്തെ  പൊതുസഞ്ചയ രേഖയും 21മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴയന്നൂർ സ്തുതി, വടക്കേ മലബാർ ചരിത്രം തുടങ്ങി പത്തോളം കൃതികൾ
  • താളിയോല ഇതളുകളുടെ എണ്ണം: 320
  • കാലഘട്ടം:  1600നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൂലകൃതികൾക്ക് 1600 വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല. എങ്കിലും ഈ താളിയോല ഗുണ്ടർട്ടിൻ്റെ കാലഘട്ടത്തിന്നു മുൻപുള്ളതാണെണ് ഇതെന്ന് ഇതിൻ്റെ എഴുത്തുരീതി കണ്ടിട്ട് എനിക്കു തോന്നുന്നു. ഇതിനു പഴക്കം തോന്നുന്നുണ്ട്.

താഴെ പറയുന്ന ഒരു കൂട്ടം കൃതികൾ ആണ് ഈ താളിയോലക്കെട്ടിൽ ഉള്ളത്:

  • മന്ത്രവാദം
  • ആയുർവ്വേദം
  • പഴയന്നൂർ സ്തുതി
  • പഴയന്നൂർ ഐതിഹ്യം
  • വടക്കേ മലബാർ ചരിത്രം
  • പ്രാദേശിക ചരിത്രം
  • അമരസിംഹം
  • അഷ്ടാംഗഹൃദയം

മൊത്തം 320 തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഓല ആരെഴുതി എന്നതിൻ്റെ വിവരം ഇതിൽ കാണുന്നില്ല.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)