1798 – മലബാർ ജില്ലയിലെ കോടതി രേഖകൾ — കൈയെഴുത്തുപ്രതി

ആമുഖം

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിലെ വിവിധ കോടതി  രേഖകളുടെ ഇംഗ്ലീഷിലുള്ള  കോടതി രേഖകളുടെ  കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഏകദേശം 1850കളിൽ എഴുതപ്പെട്ടതാണ്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 149-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Regulations for the administration of Justice in the Provincial Courts of Adawlut, and in the Court of Appeals in the Province of Mallabar
  • താളുകളുടെ എണ്ണം: 75
  • എഴുതപ്പെട്ട കാലഘട്ടം:  1798നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 
1798 - മലബാർ ജില്ലയിലെ കോടതി രേഖകൾ — കൈയെഴുത്തുപ്രതി
1798 – മലബാർ ജില്ലയിലെ കോടതി രേഖകൾ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന പോലെ ഇത് മലബാർ ജില്ലയിലെ കോടതി രേഖകളുടെ ഡിജിറ്റൽ സ്കാനാണ്.

ഇതിലൂടെ ഒന്ന് ഓടിച്ച് നോക്കിയപ്പോൾ കുറച്ചധികം സ്ഥലങ്ങൾ 1798 എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അതിനാൽ ആ കാലഘട്ടത്തിലെ രേഖ ആണെന്ന് കരുതുന്നു. ഉള്ളടത്തിലൂടെ കടന്നു പോയാൽ അക്കാലത്തെ സാമൂഹ്യചരിത്രം പലതും വെളിവാകുമെന്ന് തോന്നുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ്ങ് സൗകര്യം ഉപയോഗിക്കുക.

മഹാഭാരതം ശല്യപർവ്വം സംക്ഷെപം – ഏകാദശിമഹാത്മ്യം — കൈയെഴുത്തുപ്രതി

ആമുഖം

മഹാഭാരതം ശല്യപർവ്വം സംക്ഷെപം, ഏകാദശിമഹാത്മ്യം, ജ്ഞാനപ്പാന, രാജസൂയം കഥ, മൂകാം‌ബി മാഹാത്മ്യം തുടങ്ങി ഒരു കൂട്ടം പൌരാണിക കൃതികളുടേയും മറ്റു ചരിത്രകൃതികളുടേയും ഏകദേശം 1850കളിൽ എഴുതപ്പെട്ട ഒരു കടലാസ്  കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 148-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മഹാഭാരതം ശല്യപർവ്വം സംക്ഷെപം, ഏകാദശിമഹാത്മ്യം, ജ്ഞാനപ്പാന, രാജസൂയം കഥ, മൂകാം‌ബി മാഹാത്മ്യം മറ്റു ചരിത്രകൃതികൾ
  • താളുകളുടെ എണ്ണം: 140
  • എഴുതപ്പെട്ട കാലഘട്ടം:  1103നും 1850നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. ചില മൂലകൃതികൾക്ക് 1103വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടാവാമെങ്കിലും ഈ കൈയെഴുത്ത് പ്രതിയിലെ എഴുത്തുകൾ എല്ലാം ഏകദേശം 1850കളിൽ എഴുതപ്പെട്ടത് ആണെന്ന് ഇതിലെ കൈയെഴുത്തുശൈലി കാണിക്കുന്നു. 
മഹാഭാരതം ശല്യപർവ്വം സംക്ഷെപം - ഏകാദശിമഹാത്മ്യം — കൈയെഴുത്തുപ്രതി
മഹാഭാരതം ശല്യപർവ്വം സംക്ഷെപം – ഏകാദശിമഹാത്മ്യം — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഏകാദശിമഹാത്മ്യം, മഹാഭാരതം ശല്യപർവ്വം സംക്ഷെപം, ജ്ഞാനപ്പാന കഥ, രാജസൂയം കഥ, മൂകാം‌ബി മാഹാത്മ്യം തുടങ്ങി പത്തോളം പൗരാണികകൃതികൾ ആണ് ഈ കൈയെഴുത്തു രേഖയിൽ ഉള്ളത്

ചില മൂലകൃതികൾക്ക് 1103വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടാവാമെങ്കിലും ഈ കൈയെഴുത്ത് പ്രതിയിലെ എഴുത്തുകൾ എല്ലാം ഏകദേശം 1850കളിൽ എഴുതപ്പെട്ടത് ആണെന്ന് ഇതിലെ കൈയെഴുത്തുശൈലി കാണിക്കുന്നു.  അക്കാലത്തെ താളിയോല പതിപ്പുകൾ നോക്കി കടലാസിലേക്ക് പകർത്തുക ആയിരിക്കാം ഗുണ്ടർട്ട് ചെയ്തത്. അതു കൊണ്ട് ഇപ്പോൾ മൺമറഞ്ഞു പോയിരിക്കുന്ന പലകൃതികളും ഈ കൈയെഴുത്ത് പതിപ്പിലൂടെ നമുക്ക് ലഭിക്കുന്നു.

എല്ലാ കൃതികളുടേയും പേർ അത് അവസാനിക്കുമ്പോൾ എഴുതിയിരിക്കുന്ന കുറിപ്പിൽ നിന്നാണ് മനസ്സിലാവുന്നത്.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

നളചരിതം — കൈയെഴുത്തുപ്രതി

ആമുഖം

കിളിപ്പാട്ട് രൂപത്തിൽ എഴുതിയ നളചരിതം എന്ന പൌരാണിക കൃതിയുടെ 1850കളിൽ എഴുതപ്പെട്ട  കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ ഇതിന്റെ രചയിതാവായി കാണിച്ചിരിക്കുന്നത് ഉണ്ണായി വാര്യർ എന്നാണെങ്കിലും ഇതിന്റെ രചന കുഞ്ചൻ നമ്പ്യാർ ആണെന്ന്ചില രേഖകൾ സൂചിപ്പിക്കുന്നു.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 147-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നളചരിതം
  • താളുകളുടെ എണ്ണം: 101
  • എഴുതപ്പെട്ട കാലഘട്ടം:  1600നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. മൂലകൃതിക്ക് 1600വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടെങ്കിലും ഈ കൈയെഴുത്ത് പ്രതി ഏകദേശം 1850കളിൽ എഴുതപ്പെട്ടത് ആണെന്ന് ഇതിലെ കൈയെഴുത്തുശൈലി കാണിക്കുന്നു. 
  • രചന: കിളിപ്പാട്ട് രൂപത്തിൽ എഴുതപ്പെട്ട ഇതിന്റെ രചന ആരെന്ന് വ്യക്തമല്ല. ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ ഇതിന്റെ രചയിതാവായി കാണിച്ചിരിക്കുന്നത് ഉണ്ണായി വാര്യർ എന്നാണെങ്കിലും ഇതിന്റെ രചന കുഞ്ചൻ നമ്പ്യാർ ആണെന്ന്ചില രേഖകൾ സൂചിപ്പിക്കുന്നു.
നളചരിതം — ഉണ്ണായിവാര്യർ — കൈയെഴുത്തുപ്രതി
നളചരിതം ആട്ടക്കഥ — ഉണ്ണായിവാര്യർ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

നളചരിതത്തെ പറ്റി അല്പം വിവരങ്ങൾ ഈ വിക്കിപീഡിയ ലേഖനത്തിൽ കാണാം.

മൂലകൃതിക്ക് 1700വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടെങ്കിലും ഈ കൈയെഴുത്ത് പ്രതി ഏകദേശം 1850കളിൽ എഴുതപ്പെട്ടത് ആണെന്ന് ഇതിലെ കൈയെഴുത്തുശൈലി കാണിക്കുന്നു. അക്കാലത്തെ താളിയോല പതിപ്പുകൾ നോക്കി കടലാസിലേക്ക് പകർത്തുക ആയിരിക്കാം ഗുണ്ടർട്ട് ചെയ്തത്. അതു കൊണ്ട് നളചരിതത്തിന്റെ എറ്റവും പഴക്കമുള്ള ഒരു കൈയെഴുത്തു രേഖ ഇന്നു നമുക്ക് പൊതുസഞ്ചയത്തിൽ ലഭിച്ചിരിക്കുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.