ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി – ഓണപ്പാട്ട് – താളിയോല പതിപ്പ്

ആമുഖം

ചന്ദ്രസംഗമം കഥ, തൃശ്ശംബരം സ്തുതി, ഓണപ്പാട്ട് എന്നീ മൂന്നു കൃതികളുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 155-ാമത്തെ  പൊതുസഞ്ചയ രേഖയും 20മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ചന്ദ്രസംഗമം കഥ, തൃശ്ശംബരം സ്തുതി, ഓണപ്പാട്ട്
  • താളിയോല ഇതളുകളുടെ എണ്ണം: 95
  • കാലഘട്ടം:  1500നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി – ഓണപ്പാട്ട് – താളിയോല പതിപ്പ്
ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി – ഓണപ്പാട്ട് – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൂലകൃതികൾക്ക് 1500 വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. ഏതാണ്ട് 1850കൾ ആയിരിക്കണം ഇതിന്റെ രചനാകാലഘട്ടം.

ഓണപ്പാട്ടിന്റെ കൈയെഴുത്തു പ്രതിക്കു പുറമേ താളിയോല പതിപ്പ് കൂടി ലഭിച്ചു എന്നത് ഈ സമാഹാരത്തെ പ്രത്യേകയുള്ളതാക്കുന്നു. തൃശ്ശംബരം സ്തുതിയും ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കൃതിയാണ്.

മൊത്തം 95ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഓല ആർ എഴുതി എന്നതിന്റെ വിവരം ഇതിൽ കാണുന്നില്ല.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
  • രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി

ജ്ഞാനപ്പാന-കൃഷ്ണസ്തുതി-തിരുവങ്ങാട്ടഞ്ചടി-മറ്റുകൃതികൾ-കൈയെഴുത്തുപ്രതി

ആമുഖം

ഗുണ്ടർട്ട് കേരളത്തിൽ താമസിക്കുമ്പോൾ ശേഖരിച്ച് തന്റെ നോട്ടു പുസ്തകത്തിൽ എഴുതിയ ഒരു കൂട്ടം കൃതികളുടെ (പ്രധാനമായും ഹൈന്ദവദൈവങ്ങളുടെ സ്തുതിയും ആരാധനയും ഉള്ള കൃതികൾ)  കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 152-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ജ്ഞാനപ്പാനകൃഷ്ണസ്തുതി, തിരുവങ്ങാട്ടഞ്ചടി തുടങ്ങി പത്തോളം കൃതികളുടെ കൈയെഴുത്തു പ്രതി
  • താളുകളുടെ എണ്ണം: 53
  • എഴുതപ്പെട്ട കാലഘട്ടം:  1500നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 1500 തൊട്ട് വിവിധ മൂലകൃതികൾ രചിച്ചതായിരിക്കാമെങ്കിലും ഇത് കൈയെഴുത്തായി ഗുണ്ടർട്ട് 1850കളിൽ കടലാസിലേക്ക് പകർത്തിയതാണ്.
ജ്ഞാനപ്പാന-കൃഷ്ണസ്തുതി-തിരുവങ്ങാട്ടഞ്ചടി-മറ്റുകൃതികൾ-കൈയെഴുത്തുപ്രതി
ജ്ഞാനപ്പാന-കൃഷ്ണസ്തുതി-തിരുവങ്ങാട്ടഞ്ചടി-മറ്റുകൃതികൾ-കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും ഹൈന്ദവദൈവങ്ങളുടെ സ്തുതിയും ആരാധനയും ഉള്ള കൃതികൾ ആണ് ഈ നോട്ടു പുസ്തകത്തിൽ ഉള്ളത്. താഴെ പറയുന്ന ഏതാണ്ട് പത്തോളം കൃതികൾ ആണ് എന്റെ പരിശോധനയിൽ കണ്ടത്:

  • കണക്കുസാരം
  • തിരുവങ്ങാട്ടഞ്ചടി
  • പൊന്മെരി അഞ്ചടി
  • നാരായണ സ്തുതി
  • കണ്ണിപ്പറമ്പഞ്ചടി
  • കുചെലന്റെ കഥ
  • കാഞ്ഞിരങ്ങാട്ടഞ്ചടി
  • സൂര്യസ്തുതി
  • കൃഷ്ണസ്തുതി
  • ഗുരുനാഥസ്തുതി
  • ജ്ഞാനപ്പാന
  • കൃഷ്ണനെപറ്റിയുള്ള മലയാള കഥ

ചില ചെറിയ കൃതികൾ ഒക്കെ പൂർണ്ണമാണെങ്കിലും ജ്ഞാനപ്പാനപോലുള്ള കൃതികൾ പൂർണ്ണമാണെന്ന് ഞാൻ കരുതുന്നില്ല.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

രാമചരിതം – ചീരാമകവി – കൈയെഴുത്തുപ്രതി

ആമുഖം

മലയാളത്തിലെ ആദ്യത്തെ കൃതിയെന്നു പറയപ്പെടുന്ന രാമചരിതത്തിനു 1850കളിൽ ഗുണ്ടർട്ട്  തയ്യാറാക്കിയ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 151-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: രാമചരിതം കൈയെഴുത്തു പ്രതി
  • താളുകളുടെ എണ്ണം: 191
  • എഴുതപ്പെട്ട കാലഘട്ടം:  1150നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 1150 മൂലകൃത രചിച്ചതെന്ന് കരുതുന്ന കാലഘട്ടമാണ്. 1850കൾ ഗുണ്ടർട്ട് ഇത് കൈയെഴുത്തായി കടലാസിലേക്ക് പകർത്തിയ കാലഘട്ടവും.
രാമചരിതം - ചീരാമകവി – കൈയെഴുത്തുപ്രതി
രാമചരിതം – ചീരാമകവി – കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

രാമചരിതത്തിന്റെ അത്യവാശ്യം വിശദമായ വിവരണത്തിന്നു രാമചരിതം എന്ന മലയാളം വിക്കിപീഡിയ ലെഖനം കാണുക. അക്കാദമിക്ക് ആയ കൂടുതൽ നിരീക്ഷണങ്ങൾക്ക് ഉള്ളൂരിന്റെയും ഡോ: സ്കറിയ സക്കറിയ തുടങ്ങിയ പണ്ഡിതരുടെ ലേഖനങ്ങൾ കാണുക.

1150 ആണ് മൂലകൃത രചിച്ചതെന്ന് കരുതുപ്പെടുന്ന കാലഘട്ടം. അതിനാൽ തന്നെ തമിഴിലോ വട്ടെഴുത്തോ ആവും മൂലകൃതിയുടെ ലിപി. പിൽക്കാലത്ത് അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടാവാം. അതിൽ നിന്ന് നോക്കിയായിരിക്കാം ഈ കൈയെഴുത്ത് പ്രതി 1850കളിൽ ഗുണ്ടർട്ട്   തയ്യാറാക്കിയത്. .

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതുമൂലം നേരിട്ടുള്ള ഡൗൺലോഡ് ലഭ്യമല്ല.  അതിനാൽ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യണം എന്നു നിർബന്ധം ഉള്ളവർക്കായി ഓരോ പേജായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി