1890 – മീനാക്ഷി – ചെറുവാലത്ത് ചാത്തു നായർ

ആമുഖം

ചെറുവാലത്ത് ചാത്തു നായർ രചിച്ച മീനാക്ഷി എന്ന ആദ്യകാല മലയാളനോവലിന്റെ ആദ്യ പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 164-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മീനാക്ഷി, ഇംഗ്ലീഷ നൊവൽ മാതിരിയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കഥ.
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 449
  • പ്രസിദ്ധീകരണ വർഷം:1890
  • രചയിതാവ്: ചെറുവാലത്ത് ചാത്തു നായർ
  • പ്രസ്സ്: ആദ്യത്തെ 232 താളുകൾ അച്ചടിച്ച പ്രസ്സ് അജ്ഞാതം. 233 മുതൽ 432 വരെയുള്ള താളുകൾ സ്പെക്ടറ്റർ അച്ചുകൂടം, കോഴിക്കോട്
1890 – മീനാക്ഷി - ചെറുവാലത്ത് ചാത്തു നായർ
1890 – മീനാക്ഷി – ചെറുവാലത്ത് ചാത്തു നായർ

മീനാക്ഷി-യുടെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആദ്യകാല മലയാളനോവൽ എന്നതിലാണ് ഇതിന്റെ പ്രസക്തി. ഇംഗ്ലീഷ് നോവൽ സമ്പ്രദായത്തെ അനുകരിച്ച് മലയാളത്തിൽ വന്നു കൊണ്ടിരുന്ന കൃതികളെ മാതൃകയാക്കിയാണ് ഈ നോവൽ രചിച്ചതെന്ന് ഇതിന്റെ രചയിതാവായ ചെറുവാലത്ത് ചാത്തു നായർ ആമുഖത്തിൽ പറയുന്നു. ഈ നോവലിനെ പറ്റി അല്പം വിശദമായ ഒരു കുറിപ്പ് കേരള പോസ്റ്റ് എന്ന സൈറ്റിൽ കാണുന്നു. അത് ഇവിടെ വായിക്കുക.

പക്ഷെ ഈ നോവലിന്റെ വേറൊരു പ്രത്യേകത, ഇത് രണ്ടു അച്ചുകൂടങ്ങളിലായാണ് അച്ചടിച്ചത് എന്നതാണ്.  ആദ്യത്തെ 232 താളുകൾ അച്ചടിച്ച പ്രസ്സ് ഏതാണെന്നത് അജ്ഞാതമാണ്. 233 മുതൽ 432 വരെയുള്ള താളുകൾ കോഴിക്കോട് സ്പെക്ടറ്റർ അച്ചുകൂടത്തിലാണ് അച്ചടിച്ചതെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമാണ്. ഇങ്ങനെ രണ്ട് അച്ചുകൂടങ്ങളിൽ അച്ചടിച്ചതിനെ പറ്റിയുള്ള സൂചന അവതാരികയിൽ രചയിതാവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് അച്ചുകൂടത്തിലാണ് ആദ്യ 232 താളുകൾ അച്ചടിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നില്ല. രണ്ട് അച്ചുകൂടങ്ങളിലെ ഈ അച്ചടി മൂലം അച്ചിനുണ്ടായ വ്യത്യാസം 232, 233 എന്നീ താളുകൾ താരതമ്യം ചെയ്താൽ തന്നെ വ്യക്തമാവുകയും ചെയ്യും.

ചുരുക്കത്തിൽ ഈ നോവലിനു എന്തെങ്കിലും ഒരു ആദ്യപട്ടം കൊടുക്കണമെങ്കിൽ അത് രണ്ട് പ്രസ്സുകളിലായി അച്ചടിച്ച ആദ്യകാല മലയാളനോവൽ ഏത് എന്നതാവും :).  എന്തായാലും ഇതുവളരെ കൗതുകകരം തന്നെ.

450ഓളം താളുകൾ ഉള്ള വളരെ വലിയ നോവൽ ആണിത്. അതിനാൽ തന്നെ സ്കാനിനു സൈസ് കൂടുതൽ ആണ്.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1849 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

ആമുഖം

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1849ൽ ഇറങ്ങിയ 12 ലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്. .

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 163-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (1849മത്തെ വർഷത്തിൽ 12 ലക്കങ്ങൾ)
  • പ്രസിദ്ധീകരണ വർഷം:1849
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1849 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ
1849 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവതേരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെ സ്കാൻ നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം.

1849 വർഷത്തെ 12 ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്. കേരളപഴമ ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്.

1849 ജനുവരി ലക്കത്തിന്റെ അവസാനം ഒരു വരചിത്രം കാണുന്നൂണ്ട്.

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല. എന്നാൽ റോജി പാല ഇത് മൊത്തമായി വായിച്ചെടുത്ത് മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ആമുഖം

മലബാറിലെ നെല്ലിനങ്ങൾ, മലബാറിലെ സ്ഥലനാമങ്ങൾ, മലയാളം-പേർഷ്യൻ പദസഞ്ചയം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉള്ള  കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഗുണ്ടർട്ടിന്റെ സ്വകാര്യനോട്ടു പുസ്തകമാണ്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 162-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Notebook with various notes
  • താളുകളുടെ എണ്ണം: 193
  • കാലഘട്ടം:  1838നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി
Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ സ്വകാര്യ നോട്ടു പുസ്തകം ആണിത്. 1838നും 1859 ഇടയിൽ എഴുതപ്പെട്ട ഇതിൽ ഗുണ്ടർട്ട് വിവിധ സമയത്തായി പലവിഷയങ്ങളിൽ ശേഖരിച്ച കുറിപ്പുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ഒന്നു ഓടിച്ചു നോക്കിയപ്പോൾ താഴെ പറയുന്ന കൃതികളെ പറ്റിയുള്ള ചെറുകുറിപ്പുകൾ കണ്ടു:

  • മലയാളം-പേർഷ്യൻ പദസഞ്ചയം
  • പേർഷ്യൻ-ഇംഗ്ലീഷ് ഗ്ലോസറി
  • അറബി ലിപി എഴുത്തുപരിശീലനം
  • കൂഫിക് ലിപി എഴുത്തുപരിശീലനം
  • മലബാറിലെ സ്ഥലനാമങ്ങൾ
  • വിവിധ അസുഖങ്ങളെ പറ്റിയുള്ള മലയാള കുറിപ്പുകൾ
  • മലബാറിന്റെ ഭൂമിശാസ്ത്രം
  • മലബാറിലെ നെല്ലിനങ്ങൾ
  • സംസ്കൃത സംഖ്യലിപികളും വിവിധ ദക്ഷിണേഷ്യ ലിപികളിലെ സംഖ്യകളും തമ്മിലുള്ള താരതമ്യം

തുടങ്ങി ഇരുപതിലധികം വിഷയങ്ങളിലുള്ള കുറിപ്പുകൾ ആണ് ഈ നോട്ടു പുസ്തകത്തിൽ കാണുന്നത്.

ഈ കൈയെഴുത്തു പ്രതി വിശദമായി പഠിച്ചാൽ ധാരാളം സംഗതികൾ കണ്ടെടുക്കാൻ ആവുമെന്ന് എനിക്കു തോന്നുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)