തിരുവിതാംകൂർ കൊച്ചി സർക്കാർ 1954ൽ പ്രസിദ്ധീകരിച്ച പാവങ്ങൾക്കു് പാർപ്പിടം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത്തരം പഴയകാല സർക്കാർ ലഘുലേഖകൾ കേരളസർക്കാർ എവിടെയെങ്കിലും ഒക്കെ സൂക്ഷിച്ചു വെച്ചിട്ടൂണ്ടാകുമോ എന്ന് എനിക്ക് ഉറപ്പില്ല. പിൽക്കാല ഗവേഷകർക്ക് ധാരാളം വിവരങ്ങൾ പ്രദാനം ചെയ്യുന്നതാണ് ഇത്തരം ലഘുലേഖകൾ.

കടപ്പാട്
ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
You must be logged in to post a comment.