1920 – സുറിയാനി സഭ മാസിക – പുസ്തകം 1 – ലക്കം 10,11

ആമുഖം

സുറിയാനി സഭ എന്ന മാസികയുടെ 1920ലെ 10, 11 ലക്കങ്ങൾ ചേർന്നുള്ള ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. യാക്കോബായ-ഓർത്തഡോക്സ് പക്ഷങ്ങളിൽ ഓർത്തഡോക്സ് പക്ഷത്തിന്റെ ചുമതലയിൽ പുറത്തിറങ്ങിയിരുന്ന മാസിക ആണെന്നാണ് ഒന്നു ഓടിച്ചു നോക്കിയപ്പോൾ മനസ്സിലായത്. കക്ഷി വഴക്കുമായി ബന്ധപ്പെട്ട സംഗതികളെ പറ്റിയുള്ള പരാമർശങ്ങളും ഒന്ന് ഓടിച്ചു നോക്കിയപ്പോൾ കണ്ടു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സുറിയാനി സഭ, മാസിക
  • താളുകളുടെ എണ്ണം: 54
  • പ്രസിദ്ധീകരണ വർഷം:1920/കൊല്ലവർഷം 1095
  • പ്രസ്സ്: സിറ്റി പ്രസ്സ്, തിരുവനന്തപുരം
1920 - സുറിയാനി സഭ മാസിക - പുസ്തകം 1 - ലക്കം 10,11
1920 – സുറിയാനി സഭ മാസിക – പുസ്തകം 1 – ലക്കം 10,11

ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഇതിന്റെ പോസ്റ്റ് പ്രോസസിങ് പണികൾ മാത്രമാണ് ഞാൻ ചെയ്തത്. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ ഫോട്ടോ എടുത്ത് തന്നതാണ്. പക്ഷെ ഫോട്ടോ എടുപ്പിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം സ്കാൻ ഔട്ട് പുട്ടിന്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടൂണ്ട്. അതിനാൽ തന്നെ പോസ്റ്റ് പ്രോസസിങ് പണികൾക്ക് സമയമെടുത്തു. ഏറെ പണിപ്പെട്ട് പറ്റുന്ന വിധത്തിൽ ഗുണനിലവാരമുള്ള സ്കാൻ തന്നെ ആണ് ലഭ്യമാക്കിയിരിക്കുന്നത്.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം.

അന്ത്യോഖ്യാ ബന്ധത്തെ പറ്റിയുള്ള ഒരു ലേഖനം കണ്ടു. ശ്രദ്ദേയമായമായി തോന്നിയ വേറൊരു ലേഖനം കരടുബിൽ എന്ന ലേഖനമാണ്. ഇതു ഇപ്പോൾ ഓർത്തഡൊക്സ്-യാക്കോബായ പക്ഷങ്ങളുടെ വഴക്കിന്റെ കേന്ദ്രസ്ഥാനത്തുള്ള 1934ലെ ഭരണഘടണയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ലേഖനം ആണെന്നു ഞാൻ സംശയിക്കുന്നു. (എന്നാൽ ഈ വിഷയത്തിൽ വലിയ ജ്ഞാനമില്ലാത്തതിനാൽ എനിക്കിത് ഉറപ്പില്ല.)

ഇത് 1920ലെ 10,11 ലക്കങ്ങൾ കൂട്ടിചേർത്തുള്ള ലക്കമാണ്. Volume 1 എന്നു കാണുന്നതിനാൽ ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയത് 1919-1920 കാലഘട്ടത്തിൽ ആയിരിക്കാനാണ് സാദ്ധ്യത.

മറ്റൊരു പ്രത്യേക ഇതിന്റെ അച്ചടി സിറ്റി പ്രസ്സ്, തിരുവനന്തപുരം ആണ്. അച്ചടിയും പ്രസിദ്ധീകരണവും കോട്ടയത്ത് നിന്ന് അല്ലാത്തതിനാൽ ഇത് ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാസിക ആണെന്നു തോന്നുന്നില്ല. ഒരു പക്ഷെ ആത്മായരുടെ നേതൃത്വത്തിൽ സ്വതന്ത്രമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത് ആയിരിക്കാം. ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ്, എം.പി. വർക്കി തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങളും കണ്ടു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: