1897 – മലങ്കര ഇടവക പത്രിക – പുസ്തകം 6

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1897ാം ആണ്ടിലെ എനിക്കു ഡിജിറ്റൈസേഷനായി ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള ആറാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന അഞ്ചു വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1897 ലെ 2, 5, 7, 8, 9, 12 എന്നീ ലക്കങ്ങൾ.
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും ഏകദേശം 20 പേജുകൾ വീതം. ചില ലക്കങ്ങൾ താളുകൾ നഷ്ടപ്പെട്ടത് മൂലം ഭാഗികമാണ്.
  • പ്രസിദ്ധീകരണ വർഷം: 1897
  • പ്രസ്സ്: Mar Thomas Press, Kottayam
1897 – മലങ്കര ഇടവക പത്രിക – പുസ്തകം 6
1897 – മലങ്കര ഇടവക പത്രിക – പുസ്തകം 6

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല. ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

എന്തായാലും  ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷൻ വലിയ പ്രയത്നം ഉള്ള സംഗതി ആണ്. ഓരോ വർഷത്തെ 12 ലക്കങ്ങൾ നോക്കിയാൽ തന്നെ 300നടുത്ത് പേജുകൾ ഉണ്ടെന്ന് കാണാം. അങ്ങനത്തെ 17 വർഷ ലക്കങ്ങൾ ആണ് കൈകാര്യം ചെയ്യേണ്ടത്. അതിലൂടെ ഏകഡേശം 4000ത്തിനടുത്ത് താളുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. പതുക്കെയാണെങ്കിലും ഈ പദ്ധതി പൂർത്തീകരിക്കാൻ എനിക്കു കഴിയും എന്നു കരുതുന്നു.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്. ഒരോ ലക്കത്തിന്നും ഗ്രേ സ്ക്കെയിലും ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനും വെവ്വേറെ ലഭ്യമാണ്. ചില ലക്കങ്ങളിലെ താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ വേർഷൻ തന്നെ ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1897ലെ ആറു ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 8MB മുതൽ 14MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.

1896 – മലങ്കര ഇടവക പത്രിക – പുസ്തകം 5

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1896ാം ആണ്ടിലെ എല്ലാ ലക്കങ്ങളുടെയും (12 ലക്കങ്ങൾ) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള അഞ്ചാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന നാലു വർഷത്തെ ലക്കങ്ങൾ റിലീസ് ചെയ്തിരുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1896 ലെ 12ലക്കങ്ങൾ.
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും ഏകദേശം 20 പേജുകൾ വീതം. 1896 ലക്കം 5നു 20 പേജുള്ള ഒരു ഉപപത്രം (സപ്ലിമെന്റ്) കൂടെ ഉണ്ട്)
  • പ്രസിദ്ധീകരണ വർഷം: 1896
  • പ്രസ്സ്: Mar Thomas Press, Kottayam
1896 – മലങ്കര ഇടവക പത്രിക – പുസ്തകം 5
1896 – മലങ്കര ഇടവക പത്രിക – പുസ്തകം 5

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

ഇതിനു മുൻപുള്ള വർഷത്തെ ഉള്ളടക്കത്തിലെ പല ലേഖനങ്ങളൂം നവീകരണ സുറിയാനിക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആയിരുന്നെങ്കിൽ 1896 ആയപ്പോഴേക്ക് അത്തരത്തിലുള്ള ഉള്ളടക്കം കുറഞ്ഞു തുടങ്ങി എന്നു കാണാം. അതിന്റെ ഒരു കാരണം മലങ്കര സഭാ താരകയുടെ പ്രസിദ്ധീകരണം ഇടക്കാലത്ത് കുറച്ചു നാൾ നിന്നു പോയതാണ്. അതിനാൽ തന്നെ 1896 ആയപ്പോഴേക്ക് മറ്റു വിഷയങ്ങളിൽ ഉള്ള ലേഖനങ്ങളിൽ കാണുന്നുണ്ട്. ചില ലേഖകങ്ങൾ റോമാ സുറിയാനി സഭയെ ലക്ഷ്യം വെച്ചുള്ളതാണ്. ഈ പന്ത്രണ്ടു ലക്കങ്ങളിലും  ചെറുവാർത്തകൾ കാണാം. അതിൽ പലതും സഭാസംബന്ധമല്ലാത്ത ചെറുകുറിപ്പുകൾ ആണ്. ഇതൊക്കെ ഈ മാസിക പ്രസിദ്ധീകരിച്ചിരുന്ന കാലഘട്ടത്തിന്റെ ചെറു ഡോക്കുമെന്റേഷൻ ആണ്.

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല. ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

എന്തായാലും  ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ ഹാർഡ് ഡിസ്ക് പ്രശ്നം മൂലം ചെയ്തതൊക്കെ ഇനി ഒന്നും കൂടെ സ്കാൻ ചെയ്യേണ്ട സ്ഥിതിയായി പോയി. ഗുണ്ടർട്ട് ലെഗസി പദ്ധതി മൂലം അല്ലാതെ തന്നെ സമയമില്ലാതായി പോയ എനിക്ക് ഇത് ഏല്പിച്ച പ്രഹരം വലുതാണ്.

മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷൻ വലിയ പ്രയത്നം ഉള്ള സംഗതി ആണ്. ഓരോ വർഷത്തെ 12 ലക്കങ്ങൾ നോക്കിയാൽ തന്നെ 300നടുത്ത് പേജുകൾ ഉണ്ടെന്ന് കാണാം. അങ്ങനത്തെ 17 വർഷ ലക്കങ്ങൾ ആണ് കൈകാര്യം ചെയ്യേണ്ടത്. അതിലൂടെ ഏകഡേശം 4000ത്തിനടുത്ത് താളുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. പതുക്കെയാണെങ്കിലും ഈ പദ്ധതി പൂർത്തീകരിക്കാൻ എനിക്കു കഴിയും എന്നു കരുതുന്നു.

1896 വർഷത്തെ ലക്കങ്ങളുടെ പ്രത്യേകത മകനു (സിറിൽ) പുറമേ 2.5 വയസ്സുകാരി മകൾ (അന്ന) കൂടെ ഡിജിറ്റൈസേഷനിൽ സഹായിക്കാൻ തുടങ്ങി എന്നതാണ്. വലിയ പണിയൊന്നും അല്ല, ഒരു ബട്ടൺ ക്ലിക്ക് ചെയ്യുന്ന പണിയാണ്. എങ്കിൽ പോലും അത് ഈ ബൃഹദ് പദ്ധതിയിൽ വലിയ സഹായമാണ്.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്. ഒരോ ലക്കത്തിന്നും ഗ്രേ സ്ക്കെയിലും ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനും വെവ്വേറെ ലഭ്യമാണ്. ചില ലക്കങ്ങളിലെ താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ വേർഷൻ തന്നെ ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1896ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 8MB മുതൽ 18MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.

1894 – മലങ്കര ഇടവക പത്രിക

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1894ാം ആണ്ടിലെ കുറച്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള മൂന്നാം വർഷത്തെ ലക്കങ്ങൾ ആണ്. ആദ്യത്തെ വർഷത്തെ 12 ലക്കങ്ങൾ എല്ലാം കൂടി ഇതിനു മുൻപ് റിലീസ് ചെയ്തിരുന്നു. അത് ഇവിടെ കാണാം. രണ്ടാമത്തെ വർഷത്തെയും 12 ലക്കങ്ങൾ നമുക്കു കിട്ടിയിരുന്നു അത് ഇവിടെ കാണാം.

എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ പ്രശ്നം മൂലം എല്ലാം ഇനി ഒന്നും കൂടെ ചെയ്യേണ്ട സ്ഥിതിയായി പോയി. ഗുണ്ടർട്ട് ലെഗസി പദ്ധതി മൂലം അല്ലാതെ തന്നെ സമയമില്ലാതായി പോയ എനിക്ക് ഇത് ഏല്പിച്ച പ്രഹരം വലുതാണ്.

ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത് 1894ാം വർഷത്തെ കുറച്ചു ലക്കങ്ങളുടെ സ്കാനുകൾ ആണ്. നിർഭാഗ്യവശാൽ ആകെ 4 ലക്കങ്ങളേ കിട്ടിയുള്ളൂ. അതിൽ തന്നെ പല താളുകളും ഇല്ല. അതൊന്ന് പൂർണ്ണമാക്കുവാൻ ഞാൻ പല വഴികൾ തേടി. പക്ഷെ ഒരിടത്ത് നിന്നും ഇത് പൂർണ്ണമാക്കുവാനുള്ള സഹായം ലഭ്യമായില്ല. അതിന്റെ പിറകേ കുറേ സമയം അലഞ്ഞത് കൊണ്ടു കൂടാണ്  1894ലെ ലക്കങ്ങൾ പുറത്ത് വിടാൻ ഇത്ര താമസിച്ചത്. ഇനി അല്പം വേഗം കൂട്ടാം എന്നു കരുതുന്നു.

ഈ മാസികയുടെ 2000ത്തിൽ പരം താളുകൾ ഡിജിറ്റൈസേഷനായി ബാക്കിയാണ്. പതുക്കെ ചെയ്യാം എന്നു മാത്രമേ പറയാൻ പറ്റൂ. നിരവധി കാരണങ്ങൾ കൊണ്ട് പെട്ടെന്ന് പരിപാടികൾ നടക്കില്ല.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: മലങ്കര ഇടവക പത്രിക – 1894 ലെ 4 ലക്കങ്ങൾ. 1,4,11,12 ലക്കങ്ങളാണ് ലഭിച്ചത്. ഇതിൽ 11, 12 ലക്കങ്ങൾ ഏകദേശം പൂർണ്ണമാണ്. എന്നാൽ 1, 4 ലക്കങ്ങൾ അപൂർണ്ണം.
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം: 1894
  • പ്രസ്സ്: Mar Thomas Press, Kottayam
1894 – മലങ്കര ഇടവക പത്രിക
1894 – മലങ്കര ഇടവക പത്രിക

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ളൊരു ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ 1892-ാം വർഷത്തെ സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

ഉള്ളടക്കത്തിലെ പല ലേഖനങ്ങളൂം നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. മേൽ പറഞ്ഞ വിഷയത്തിനു പുറമേ മറ്റു പല വിഷയത്തിലുള്ള ലേഖനങ്ങളീൽ ഇതിൽ കാണാം. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിൽ വരികളുടെ ആദ്യത്തെ അക്ഷര ഭാഗം നഷ്ടമായിട്ടൂണ്ട്. അത് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും ഇത്രയെങ്കിലും കാലത്തെ അതിജീവിച്ച കിട്ടിയെന്നതിൽ സമാധാനിക്കാം. ബൈൻഡിങ് എന്ന ജോലി ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് എത്ര പ്രാധാന്യമുള്ളതാണെന്ന് ഞാൻ ഓരോ ദിവസവും മനസ്സിലാക്കുന്നു. അത് ശ്രദ്ധയൊടെ ചെയ്തില്ലെങ്കിൽ ബൈൻഡിങ് പുസ്തകത്തെ നശിപ്പിക്കുകയാണ് ചെയ്യുക.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1894ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 10MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.