1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൧

ആമുഖം

ഈ പോസ്റ്റിലൂടെ ശ്രീവാഴുംകോട് എന്നൊരു മാസികയുടെ ഒന്നാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് പങ്കു വെക്കുന്നത്. ഈ മാസികയെ പറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അതിനാൽ ഇതിനെ പറ്റി പുസ്തകത്തിന്റെ മെറ്റാഡാറ്റയിൽ നിന്ന് കിട്ടുന്നതിൽ കൂടുതൽ പറയാൻ എനിക്കാവില്ല. അത് ഈ വിഷയം അറിവുള്ളവർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

ഈ പുസ്തകം നമുക്ക് തിരുവനന്തപുരം എഞ്ചനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർശരത്ത് സുന്ദർ രാജീവിന്റെ സ്വകാര്യശേഖരത്തിൽ നിന്നാണ് വരുന്നത്. ഇത്തരം പുരാതന പൊതുസഞ്ചയ രേഖകൾ കണ്ടെത്തി സൂക്ഷിച്ച് വെച്ച് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കുകയും ചെയ്ത ശരത്ത് സുന്ദറിനു വളരെ നന്ദി.

എന്നാൽ നമുക്ക് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പുസ്തകത്തിന്റെ സ്ഥിതി അല്പം പരിതാപകരമാണ്. ചിതലും മറ്റും തിന്ന ഭാഗങ്ങളും മറ്റും ഉള്ളതിനാലും കാലപ്പഴക്കം മൂലവും ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ശ്രമിക്കുമ്പോൾ പുസ്തകത്തിലെ നോയിസ് വളരെയധികമാണെന്ന് കാണുന്നു. അതിനാൽ തന്നെ വെറും ടെസ്റ്റ് മാത്രമുള്ള ഇതിന്റെ ഉള്ളടക്കം ബ്ലാക്ക് ആന്റ് വൈറ്റ് ഉള്ളടത്തിലേക്ക് മാറ്റുമ്പോൾ വളരെയധികം നോയിസ് കടന്നു വരുന്നു. അതിനാൽ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഗ്രേസ്കെയിലിൽ തന്നെ തരുന്നു. അതുമൂലം വെറും 24 പേജ് മാത്രമുള്ള ഇതിന്റെ സൈസ് 11 MBക്ക് അടുത്താണ്. (സത്യത്തിൽ വെറും ടെസ്റ്റ് മാത്രമുള്ള ഈ പുസ്തകം ഗ്രേസ്കെയിലിൽ ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. )

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൧
  • താളുകൾ: 24
  • പ്രസാധകൻ: കെ.എം. കൃഷ്ണക്കുറുപ്പ് (ഏറ്റവും അവസാനത്തെ താളീലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കിയ വിവരം)
  • പ്രസ്സ്: മനോമോഹനം പ്രസ്സ്, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1918
1918 - തിരുവാഴുംകോട് - പുസ്തകം ൧ ലക്കം ൧
1918 – തിരുവാഴുംകോട് – പുസ്തകം ൧ ലക്കം ൧

ഉള്ളടക്കം

പൊതുവായി തിരുവിതാംകൂറിനെ സംബന്ധിക്കുന്ന ചില ലേഖനങ്ങളും, ഇംഗ്ലീഷ് മാസികകളിൽ നിന്നും മറ്റും തർജ്ജുമ ചെയ്ത ചെറുകുറിപ്പുകളുമാണ് മാസികയുടെ ഉള്ളടക്കം. ഇതിൽ “തിരുവിതാംകൂറിലെ സയൻസു വിദ്യാഭ്യാസവും വ്യവസായവും” എന്ന ലേഖനം വ്യത്യസ്തമായ ഒരെണ്ണമായി എനിക്കു തോന്നി. കൂടുതൽ വിശകലനം ഈ വിഷയത്തിൽ അറിവുള്ളവർ ചെയ്യുക.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ