1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ

ആമുഖം

ഈ പോസ്റ്റിൽ അക്ഷരം കൂട്ടിവായിക്കാൻ അറിയുന്ന കൊച്ചു കുട്ടികളെ ഉദ്ദേശിച്ച് 1879-ൽ പുറത്തിറക്കിയ ഒരു മലയാളപുസ്തകം ആണ് പരിചയപ്പെടുത്തുന്നത്.

പുസ്തകത്തിന്റെ വിവരം

 • പേര്: പാഠമാല അഥവാ ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ
 • പതിപ്പ്: രണ്ടാം പതിപ്പ്
 • താളുകൾ: 38
 • സമാഹരിച്ചത്: പി.ഒ. പോത്തൻ
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
 • പ്രസിദ്ധീകരണ വർഷം: 1879
1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ
1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ

ഉള്ളടക്കം

പുസ്തകം ഇറങ്ങിയ സമയത്ത് (1870കൾ) മലയാള അക്ഷരമാല വായിക്കാൻ പഠിച്ച കുഞ്ഞുങ്ങൾ ഉടൻ തന്നെ വെടിപ്പായി അർത്ഥം അറിയാത്ത  അമരകോശം, സിദ്ധരൂപം തുടങ്ങിയ സംസ്കൃതഗ്രന്ഥങ്ങൾ മനഃപാഠമാപ്പിക്കാൻ ഗുരുനാഥന്മാർ  ശ്രമിക്കും എന്നും, അത് അവർക്ക് പ്രത്യേകിച്ച് പ്രയോജനം ഒന്നും ചെയ്യുന്നില്ല എന്നും,   അതിനു പകരമായി മലയാളത്തിലുള്ള ലളിതമായ സന്മാർഗ്ഗോപദേശങ്ങൾ പ്രമേയമായ ചെറിയ ചെറിയ കവിതകൾ ആണ് പുസ്തകത്തിൽ ഉള്ളതെന്നും ഈ കവിതാ ശകലങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച പി.ഒ. പോത്തൻ പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നു.

വിവിധ  സന്മാർഗ്ഗോപദേശ വിഷയങ്ങൾ പ്രമേയമാക്കി പഞ്ചതന്ത്രം, ഭാരതം തുടങ്ങിയ പല കൃതികളിൽ നിന്നായി എടുത്ത നിരവധി മലയാള കവിതാ ശകലങ്ങൾ ഈ പുസ്തകത്തിൽ കാണാം. ഓരോ താളിലും വരികൾക്ക് താഴെ അതിന്റെ അർത്ഥം വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഡൗൺലോഡ് വിവരം

1909-ബാലവ്യാകരണം

ആമുഖം

ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണ് ബാലവ്യാകരണം. എലിമെന്ററി, സെക്കന്ററി ക്ലാസ്സുകളിലെ ഉപയോഗത്തിനായാണ് ഈ പുസ്തകം ലഭ്യമാക്കിയിരിക്കുന്നത്. മദ്രാസ് ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകത്തിന്റെ നാലാമത്തെ പതിപ്പ് ആണിത്. പ്രമുഖവ്യാകരണ പണ്ഡിതനായ ശേഷഗിരിപ്രഭു ഇതിന്റെ രചയിതാക്കളിൽ ഒരാളാണ്.

പുസ്തകത്തിന്റെ വിവരം

 • പേര്: ബാലവ്യാകരണം
 • പതിപ്പ്: നാലം പതിപ്പ്
 • താളുകൾ: 124
 • രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരി പ്രഭു
 • പ്രസാധകൻ: Basel Mission, Mangalore
 • പ്രസിദ്ധീകരണ വർഷം: 1909
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
ബാലവ്യാകരണം-1909-നാലാം പതിപ്പ്
ബാലവ്യാകരണം-1909-നാലാം പതിപ്പ്

ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ ഇത് സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള മലയാള വ്യാകരണപുസ്തകമാണ്.

ഡൗൺലോഡ് വിവരം

1869 – Elements Of English Grammar In Malayalam – ഇങ്ക്ലീഷവ്യാകരണം

ആമുഖം

ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. കാലഘട്ടം വെച്ച് മിക്കവാറും ലിസ്റ്റൻ ഗാർത്തു‌വെയിറ്റ് ആകാനാണ് സാദ്ധ്യത.

പുസ്തകത്തിന്റെ വിവരം

 • പേര്: Elements Of English Grammar In Malayalam/ഇങ്ക്ലീഷവ്യാകരണം
 • പതിപ്പ്: പതിപ്പ് എത്രമത്തെ എന്ന് കൊടുത്തിട്ടില്ല
 • താളുകൾ: 74
 • രചയിതാവ്: രചയിതാവ് ആരെന്ന് കൊടുത്തിട്ടില്ല
 • പ്രസാധകൻ: Basel Mission, Mangalore
 • പ്രസിദ്ധീകരണ വർഷം: 1869
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

 

Elements Of English Grammar In Malayalam
Elements Of English Grammar In Malayalam

ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ ഇത് മലയാളഭാഷയിലുള്ള ഇംഗ്ലീഷ് വ്യാകരണപുസ്തകമാണ്.

കടപ്പാട്

ഈ പുസ്തകം ലഭ്യമാക്കുവാൻ സഹായിച്ച ഡോ. സ്കറിയ സക്കറിയക്ക് നന്ദി.

ഡൗൺലോഡ് വിവരം