ആമുഖം
തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടത്തിന്റെ പിന്മുറക്കാരനായ ശ്രീ. ജയിംസ് പാറമേലിനു നന്ദി.
പുസ്തകത്തിന്റെ വിവരം
- പേര്: തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം
- വർഷം: 1923
- താളുകൾ: 34
- പ്രസ്സ്:ദ നാഷണൽ പ്രിന്റിങ് ഹൗസ്, തിരുവല്ല

ഉള്ളടക്കം
1889-1944 കാലഘട്ടത്തിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പായും, മെത്രാപ്പോലീത്തയായും ഒക്കെ സേവനമനുഷ്ഠിച്ച തീത്തൂസ് ദ്വിതീയൻ മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ രജതജൂബിലി 1923ൽ ആഘോഷിച്ചതിന്റെ ശുശ്രൂഷാക്രമത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. മാർത്തോമ്മാ സഭയുമായി ബന്ധപ്പെട്ട് ചരിത്രപ്രാധാന്യമുള്ള ഒരു കൃതിയാണിത്. ഇതിലെ പ്രാർത്ഥകളിൽ അന്നത്തെ വിവിധ സഹോദരിസഭകളുമായുള്ള ബന്ധത്തെപറ്റിയും സാമൂഹികാന്തരീക്ഷത്തെ പറ്റിയും ഒക്കെയുള്ള പരാമർശങ്ങൾ കാണാം. കൂടുതൽ ഉള്ളടക്ക വിശകലനം ഈ വിഷയത്തിൽ അവഗാഹം ഉള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (2 MB)