1912 – ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ

ആമുഖം

Sahibs Birthday എന്ന ഇംഗ്ലീഷ് കൃതി MRR എന്ന ഒരാൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധം ചെയ്തതിന്റെ  ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്.

ഈ പുസ്തകവും നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ
  • താളുകൾ: 62
  • രചയിതാവ്:  മൂല രചയിതാവ് ആര് എന്നത് അജ്ഞാതം, പരിഭാഷ: MRR
  • പ്രസ്സ്:കേരളകല്പദ്രുമം പ്രസ്സ്, തൃശ്ശിവപേരൂർ
  • പ്രസിദ്ധീകരണ വർഷം: 1912
1912 - ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ
1912 – ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ

ഉള്ളടക്കം

ഇംഗ്ലീഷിലുള്ള Sahibs Birthday എന്ന കഥ MRR എന്ന ഒരാൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് ആണിത്. MRR ആരാണ് എന്നത് വ്യക്തമല്ല.

ഗ്രന്ഥപാരായണതല്പരസംഘത്തിന്റെ ശ്രമഫലമായാണ് ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്. അതിന്റെ അക്കാലത്തെ സെക്രട്ടറി ചെങ്ങന്നൂർ വി.ജി. തോമസ്സ് ആണെന്ന് പുസ്തത്തിലെ വിവിധ കുറിപ്പുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ വർഷം പുസ്തകത്തിൽ നിന്നു വ്യക്തമല്ല. കേരളവർമ്മയുടെ ഒരു എഴുത്ത് ഈ പുസ്തകത്തിൽ എടുത്ത് ചേർത്തിട്ടുള്ളതിലെ തീയതി ഏകദേശം 1911 ആണ്.

ഗ്രന്ഥപാരായണതല്പരസംഘത്തിന്റെ വകയായി ആദ്യത്തെ പുസ്തകം അനസ്തയ എന്ന പുസ്തകം 1912 ആദ്യം പ്രസിദ്ധം ചെയ്തു എന്ന് മുഖക്കുറിപ്പിൽ നിന്നു വ്യക്തമാകുന്നുണ്ട്. അതിനു ശേഷം പുസ്തകങ്ങൾ പ്രസിദ്ധം ചെയ്വാൻ താമസം വന്നു എന്നും ഇപ്പോൾ 2,3,4 പുസ്തകങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിക്കുന്നു എന്നും കാണാം. ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ എന്ന ഈ പുസ്തകം രണ്ടാമത്തെ പുസ്തകം ആണ് എന്നു കാണാം.

ഇതൊക്കെ കൊണ്ട് ഈ പുസ്തകം പ്രസിദ്ധം ചെയ്തത് 1912 അവസാനമോ അതിനു ശെഷമോ ആണ് എന്ന് ഏകദേശം പറയാം എന്നു മാത്രം.

പുസ്തകത്തിന്റെ പരിഭാഷ MRR എന്നു കൊടുത്തിട്ടുണ്ടെങ്കിലും അത് ആര് എന്നതു വ്യക്തമല്ല. അതേ പോലെ മൂലരചയിതാവ് ആര് എന്നതും വ്യക്തമല്ല.

പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ