1939ൽ ഒന്നാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച ഇന്ത്യാ ഭൂമിശാസ്ത്രം (Lower Secondary Geography) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കൊച്ചി രാജ്യത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്നാണ് പുസ്തകത്തിലെ സൂചനകളിൽ നിന്നു മനസ്സിലാകുന്നത്. കൊച്ചിയിലെ ഡപ്യൂട്ടി സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന കെ. കരുണാകരൻ നായർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.
ഒന്നാം ഫാറം എന്നത് എകദേശം ഇന്നത്തെ അഞ്ചാം ക്ലാസ്സിനു തുല്യമായ ക്ലാസ്സ് ആണെന്ന് വിവിധ ഇടങ്ങളിൽ നടന്ന ചർച്ചയിൽ നിന്നു എനിക്കു മനസ്സിലായത്. അത് ശരിയെന്നു കരുതുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

കടപ്പാട്
ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.