1963ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചവർ മലയാള ഉപപാഠപുസ്തകമായി ഉപയോഗിച്ച സിന്ധു അവളുടെ കഥ പറയുന്നു എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.പി. അലക്സ് ബേസിൽ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇത് ഇന്ത്യാഗവർമ്മെന്റ് നടത്തിയ എട്ടാമത്തെ ബാലസാഹിത്യമത്സരത്തിൽ സമാനാർഹമായ കൃതി ആണെന്ന് ടൈറ്റിൽ പേജിൽ ആണ്. ശ്രീ. പുത്തേഴത്ത് രാമൻ മേനോൻ ഈ പുസ്തകം വായിച്ചതിനു ശെഷം എഴുതിയ ഒരു ആസ്വാദനക്കുറിപ്പും പുസ്തകത്തിന്റെ തുടക്കത്തിൽ കാണാം.
ചിതലിൽ നിന്ന് കഷ്ടിച്ച് രക്ഷിച്ചെടുത്ത പുസ്തകമാണീത്. അതിനാൽ തന്നെ ചില പേജുകൾക്ക് പ്രശ്നമുണ്ട്. പക്ഷെ ഉള്ളടക്കം ഏകദേശം മൊത്തം ഉണ്ട്. പിൽക്കാലത്ത് കൂടുതൽ നല്ല സ്ഥിതിയിലുള്ള ഒരു കോപ്പി ആരെങ്കിലും കണ്ടുപിടിച്ചു തന്നാൽ നല്ല ഒരു ഡിജിറ്റൽ കോപ്പി നിർമ്മിക്കാൻ ശ്രമിക്കാം.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കടപ്പാട്
ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
You must be logged in to post a comment.