നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള കൊല്ലവർഷം 1091 ൽ (ഏകദേശം 1916) പ്രസിദ്ധീകരിച്ച ആയുർവേദ ആയുഷ്കാമിയം എന്ന ആയുർവ്വേദ പദ്യപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.ആയുർവ്വേദ ചികിത്സാവിധികൾ പദ്യരൂപത്തിൽ എഴുതിയിരിക്കുന്നു എന്നാണ് പുസ്തകം ഓടിച്ചു നോക്കിയപ്പോൾ മനസ്സിലായത്. ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ പുസ്തകം വിശകലനം ചെയ്യുമല്ലോ.
പുസ്തകത്തിന്റെ ടൈപ്പ് സെറ്റിങ് മോശമാണ്. പല പേജുകളിലേയും ഉള്ളടക്കം ചെരിച്ചും വരികൾ നേർ രേഖയിൽ അല്ലാതെയും ഒക്കെയാണ് അച്ചടിച്ചിട്ടൂള്ളത്. പുസ്തകത്തിന്റെ മുൻവശത്തെ കവർ പേജ് ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. അതൊഴിച്ച് നിർത്തിയാൽ ഉള്ളടക്കം മൊത്തമായി ഉണ്ട്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.