1995 – സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

1995ലെ വിദ്യാഭ്യാസജാഥയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യമായിരുന്നു 1995 നവംബർ മാസത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥക്കുണ്ടായിരുന്നത്. കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നായി പുറപ്പെട്ട നാലു ജാഥകൾ തൃശൂരിലായിരുന്നു സമാപിച്ചത്. ജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണ് സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും.” ഈ ജാഥ നടക്കുന്ന കാലത്താണ് സ്വാശ്രയ വിദ്യാഭ്യാസം എന്ന ആശയം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തീരുമാനമെടുക്കുന്നത്. ഇത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ലഘുലേഖയുടെ ഉദ്ദേശ്യം.

സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും
സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 20
  • അച്ചടി: KTC Offset Printers
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1950 – അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്

1950-1951 ൽ  തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ  (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ചരിത്ര പാഠപുസ്തകമായ അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ. എം. ജോസഫാണ് ഇത് രചിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ദി എഡ്യൂക്കെഷൾ ബുക്ക് ഡിപ്പോ എന്ന പ്രസാധകർ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ പാഠപുസ്തകപ്രസാധക ചരിത്രത്തിൽ പ്രാധാന്യമുള്ള പ്രസാധകരാണ് ഇവർ എന്ന്  എൻ്റെ കൈയിൽ ഈയടുത്ത് വന്നു ചേർന്ന ഇവരുടെ കുറേപാഠപുസ്തകങ്ങൾ സൂചിപ്പിക്കുന്നു. ആ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1950 - അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം - ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്
1950 – അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 172
  • പ്രസാധനം: ദി എഡ്യൂക്കെഷൾ ബുക്ക് ഡിപ്പോ, തിരുവനന്തപുരം
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1971 – ബാലകഥാമഞ്ജരി – ബാലസാഹിത്യ ഗ്രന്ഥാവലി

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ബാലകഥാമഞ്ജരി എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ 5 ചെറുകഥകൾ അടങ്ങിയിരിക്കുന്നു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഈ സീരീസിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1971 - ബാലകഥാമഞ്ജരി - ബാലസാഹിത്യ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1971 – ബാലകഥാമഞ്ജരി – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ബാലകഥാമഞ്ജരി – ബാലസാഹിത്യ ഗ്രന്ഥാവലി
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 56
  • പ്രസാധനം:  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
  • അച്ചടി: Subhash Printing Works, Palayam, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി