1993 – ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശയങ്ങൾ പലതും ആദ്യമായി പരിശോധിച്ചുറപ്പിക്കുന്നത് ബാലവേദികളിലൂടെയാണ്. ആ നിലക്ക് പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ് ബാലവേദി. ബാലവേദി പ്രവർത്തകൾക്കു വേണ്ടി പരിഷത്ത് കാലാകാലങ്ങളിൽ പരിശീലന പരിപാടികൾ നടത്താറുണ്ട്. അതിനോടനുബന്ധിച്ച് പ്രവർത്തകർക്കാവശ്യമായ കൈപ്പുസ്തകങ്ങളും പുറത്തിറക്കാറുണ്ട്. 1993ൽ പുറത്തിറക്കിയ ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1993 - ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1993 – ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 100
  • അച്ചടി: കെ.ടി.സി. ഓഫ്‍സെറ്റ് പ്രിന്റേഴ്‍സ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1946 – പ്രസന്നകേരളം – പുസ്തകം 18 ലക്കം 1

കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പ്രസന്നകേരളം എന്ന ആനുകാലികത്തിൻ്റെ  പുസ്തകം 18 ലക്കം 1 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സി.ജെ. തോമസ്, ഡി.സി. കിഴക്കെമുറി തുടങ്ങി കുറച്ചധികം പ്രമുഖർ ഈ വാരികയുടെ പത്രാധിപർ ആയിരുന്നു എന്ന് കാണുന്നുവെങ്കിലും പ്രസന്നകേരളം എന്ന ആനുകാലികത്തെ പറ്റിയുള്ള പൊതുലേഖനം എവിടെയും കണ്ടില്ല. അതിനാൽ ഈ ആനുകാലികത്തെ പറ്റി ഒന്നും അറിയില്ല. വിവിധ സാമൂഹ്യ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ മാസികയുടെ ഉള്ളടക്കം. ഇ.എം.എസ്, തകഴി പോലുള്ള പ്രമുഖർ ഇതിൽ ലേഖനങ്ങൾ എഴുതിയതായി കാണുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമേ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1946 - പ്രസന്നകേരളം - പുസ്തകം 18 ലക്കം 1
1946 – പ്രസന്നകേരളം – പുസ്തകം 18 ലക്കം 1

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ആനുകാലികത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക. (ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ മൊബൈൽ ഡിവൈസുകളിലേക്ക് ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ കഴിവതും ലാപ്പ് ടോപ്പ്/ഡെസ്ക് ടോപ്പ് ഡൗൺലോഡിങിനു ഉപയോഗിക്കുക. എന്നാൽ ഓൺലൈൻ വായനയ്ക്കു ഏത് ഡിവൈസും ഉപയോഗിക്കാം)

  • പേര്: പ്രസന്നകേരളം – പുസ്തകം 18 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1946 മെയ് 5 
  • താളുകളുടെ എണ്ണം: 12
  • അച്ചടി: Geo Printing Works, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1932 – Climbing Mount Everest – G. Ingle Finch

പ്രശസ്ത പർവ്വതാരോഹകനായ G. Ingle Finch രചിച്ച Climbing Mount Everest എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1932ൽ പ്രസിദ്ധീകരിച്ച പുസ്തകം ആയതിനാൽ ഇത് എവറസ്റ്റ് കീഴടക്കുന്നതിനു മുൻപുള്ള പുസ്തകമാണ്. ഈ പുസ്തകത്തിൻ്റെ ഇന്ത്യൻ എഡീഷൻ ആണിത്. ഇത് പാഠപുസ്തകം ആയി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്.

1932 - Climbing Mount Everest - G. Ingle Finch
1932 – Climbing Mount Everest – G. Ingle Finch

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക. (ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ മൊബൈൽ ഡിവൈസുകളിലേ ഇത് ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല)

  • പേര്: Climbing Mount Everest
  • രചന: G. Ingle Finch
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 76
  • പ്രസാധനം: George Philip & Son, London
  • അച്ചടി: Diocesan press, Vepery, Madras 
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി