1921 – സൊളൊമോന്റെ സുഭാഷിതങ്ങൾ – ക.നി.മൂ.സ. മാണികത്തനാർ

ആമുഖം

ക.നി.മൂ.സ. മാണികത്തനാർ ബൈബിളിൽ സോളമൻ/ശലോമോൻ രചിച്ച സുഭാഷിതങ്ങൾ/സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കി രചിച്ച കവിതാ രൂപത്തിലുള്ള കൃതിയാണ് ഈ പോസ്റ്റിലൂടെ ഡിജിറ്റൽ സ്കാനായി പങ്കു വെക്കുന്നത്. ക.നി.മൂ.സ. മാണികത്തനാരെ പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തെ പറ്റിയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന ഈ പൊസ്റ്റ് കാണുക.

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത് Dr. Rammohan K T, (formerly Dean, Faculty of Social Sciences, Mahatma Gandhi University) യുടെ സ്വകാര്യ ഗ്രന്ഥശെഖരത്തിൽ നിന്നാണ്. ഡിജിറ്റൈസ് ചെയ്യാനായി ഈ പുസ്തകം എനിക്കു ബാംഗ്ലൂരിൽ കൊണ്ടു വന്നു തരികയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്നു പ്രത്യേക നന്ദി. ഇതിനു മുൻപ് 1870ലെ ധനതത്വനിരൂപണം എന്ന പുസ്തകവും അദ്ദേഹം തന്നിരുന്നു. ഈ വിധത്തിൽ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന റാം‌മോഹൻ സാറിനു ഒരിക്കൽ കൂടി പ്രത്യെക നന്ദി.

സ്കാൻ ചെയ്യാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും എന്റെ മകൻ സിറിലും സഹായിച്ചു.

പൊതുസഞ്ചയ നില

മാണികത്തനാർ 1941ൽ മരിച്ചതിനാൽ ഇന്ത്യൻ കോപ്പിറൈറ്റ് നിയമമനുസരിച്ച് 1956നു മുൻപ് അച്ചടിച്ച ഈ കൃതി ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആണ്.  1921 പ്രസിദ്ധീകരിച്ച പുസ്തകമായതിനാൽ അമേരിക്കൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച്ൾ ഈ കൃതി അമേരിക്കയിലും പൊതുസഞ്ചയത്തിൽ ആണ്.

പൊതുസഞ്ചയരേഖയുടെ വിവരം

  • പേര്: സൊളൊമോന്റെ സുഭാഷിതങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 50
  • പ്രസിദ്ധീകരണ വർഷം: 1921
  • പ്രസ്സ്:  വി യൌസേപ്പു പി മുദ്രാലയം (സെന്റ് ജോസഫ് പ്രസ്സ്), മാന്നാനം
  • രചയിതാവ്: ക.നി.മൂ.സ. മാണികത്തനാർ
1921 – സൊളൊമോന്റെ സുഭാഷിതങ്ങൾ
1921 – സൊളൊമോന്റെ സുഭാഷിതങ്ങൾ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ആമുഖത്തിൽ സൂചിപ്പിച്ച പോലെ ബൈബിളിലെ സുഭാഷിതങ്ങൾ/സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കി രചിച്ച കവിതാ രൂപത്തിലുള്ള കൃതിയാണിത്. കൈപ്പൻപ്ലാക്കൻ അബ്രഹാം കത്തനാർ എഴുതിയ ഒരു അവതാരികയും, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള എഴുതിയ ഒരു അഭിപ്രായവും തുടക്കത്തിൽ കാണാം. തുടർന്ന്  സുഭാഷിതങ്ങളിലെ വാക്യങ്ങൾ അടിസ്ഥാനമാക്കിയുള്ള കവിത ശ്ലോകരൂപത്തിൽ കാണാം. ഇത് ഏതാണ്ട് 50 പേജുകൾ ഉണ്ട്.

 

കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ എനിക്കു ജ്ഞാനം ഇല്ലാത്തതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

1921 – ഒറ്റശ്ലോകം – അച്ചുതത്ത് വാസുദേവൻ മൂസ്സത്

ആമുഖം

ഒറ്റശ്ലോകം എന്ന അപൂർവ്വ പുസ്തകത്തിന്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത് ശ്രീ രാഹുൽ ശർമ്മ ആകുന്നു. അദ്ദേഹത്തിനു ഈ പുസ്തകം അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നു ലഭിച്ചതാകുന്നു. മുത്തച്ഛന്നു വ്യാഖ്യാതാവായ അച്ചുതത്ത് വാസുദേവൻ മൂസ്സത് തന്നെ സമ്മാനിച്ച പുസ്തകം ആണിത്. ഏതാണ്ട് അഞ്ച് തമലുറ കൈമാറി വന്ന അപൂർവ്വ ഗ്രന്ഥം ആണ് അദ്ദേഹം ഡിജിറ്റൈസേഷനായി എനിക്കു കൈമാറിയത്. അദ്ദേഹത്തിന്നു നന്ദി.

സ്കാൻ ചെയ്യാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും എന്റെ മകൻ സിറിലും സഹായിച്ചു.

പൊതുസഞ്ചയ നില

1921 പ്രസിദ്ധീകരിച്ച പുസ്തകമായതിനാൽ അമേരിക്കൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച് 1923നു മുൻപുള്ള പ്രസിദ്ധീകരങ്ങൾ അമേരിക്കയിൽ പൊതുസഞ്ചയത്തിൽ ആണ്.

പൊതുസഞ്ചയരേഖയുടെ വിവരം

  • പേര്: ഒറ്റശ്ലോകം
  • താളുകളുടെ എണ്ണം: ഏകദേശം 238
  • പ്രസിദ്ധീകരണ വർഷം: 1921 (കൊല്ലവർഷം ൧൦൯൬ (1096)
  • പ്രസ്സ്: വാണികളേബരം അച്ചുകൂടം, തൃശൂർ
  • ക്രോഡീകരണവും വ്യാഖ്യാനവും: അച്ചുതത്ത് വാസുദേവൻ മൂസ്സത്
1921 - ഒറ്റശ്ലോകം - അച്ചുതത്ത് വാസുദേവൻ മൂസ്സത്
1921 – ഒറ്റശ്ലോകം – അച്ചുതത്ത് വാസുദേവൻ മൂസ്സത്

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പ്രാചീനന്മാരും അർവാചീനന്മാരും ആയ കവികൾ വിവിധ സന്ദർഭങ്ങളിൽ ഉണ്ടാക്കീട്ടുള്ള ഒറ്റശ്ലോകങ്ങൾ നശിച്ചു പോകാതെ ക്രോഡീകരിച്ച് അച്ചടിച്ച് പ്രസിദ്ധീകരിക്കുക ആണ് താൻ ചെയ്യുന്നത് ഈ പുസ്തകം ക്രൊഡീകരിച്ച് പ്രസിദ്ധീകരിച്ച അച്ചുതത്ത് വാസുദേവൻ മൂസ്സത് അവതാരികയിൽ പറയുന്നു.

ഏതാണ്ട് 500 ഒറ്റശ്ലോകങ്ങളും അത് ഉണ്ടാക്കിട്ടുള്ള സന്ദർഭവും അതിന്റെ വ്യാഖ്യാനവും ഒക്കെ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.

പുസ്തകത്തിന്റെ പ്രഥമഭാഗമാണ് ഇത്. രണ്ടാം ഭാഗം ഉടൻ പ്രസിദ്ധീകരണത്തിന്നു ലഭ്യമാക്കണമെന്നുണ്ടെന്ന് അവതാരികയിൽ വാസുദേവൻ മൂസ്സത് പറയുന്നുണ്ട് എങ്കിലും അങ്ങനെ സംഭവിച്ചോ എന്ന് എനിക്ക് അറിവില്ല.

കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ എനിക്കു ജ്ഞാനം ഇല്ലാത്തതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: