ശ്രിമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ ഭാഗമായി കൊളത്തേരി ശങ്കരമേനോൻ സമാഹരിച്ച് പ്രസിദ്ധീകരിച്ച പ്രൈഷം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മൂലസംസ്കൃതകൃതിയും അതിന്റെ വ്യാഖ്യാനവും അടങ്ങുന്ന പ്രസിദ്ധീകരണം ആണിത്. പ്രൈഷം എന്നാല്‍ വിധി എന്നാണര്‍ത്ഥം എന്ന് ആമുഖത്തിൽ കാണാം. കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ പ്രൈഷഭാഷ്യത്തെ കുറിച്ച് പ്രതിപാദിച്ചിട്ടീണ്ട്. മറ്റു വിശദാംശങ്ങൾ ഈ പുസ്തകത്തെ പറ്റി അറിയില്ല.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പ്രൈഷം
- പ്രസിദ്ധീകരണ വർഷം: 1927
- താളുകളുടെ എണ്ണം: 88
- പ്രസാധകർ: തിരുവിതാംകൂർ ഗവർമ്മെന്റ്
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) : കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) : കണ്ണി
One comment on “1927 – പ്രൈഷം – കൊളത്തേരി ശങ്കരമേനോൻ”
ഈ കൃതി കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട് [22-05-2016]
പ്രസ്തുത ഇ-ബുക്ക് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://archive.org/details/PraishamSreemoolamMalayalaBhashaGrandhavali [5.0 MB]
Prajeev Nair
Cherukunnu, Kannur