1923-The Tropical Agriculturist-book60-issue03

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ വാരിക ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

പഴയ പുസ്തകങ്ങൾ തെരയുന്നതിനിടയിൽ കണ്ടെത്തിയ മാസികയാണ് The Tropical Agriculturist. 1881-ൽ മിസ്റ്റര്‍ ജോണ്‍ ഫെര്‍ഗൂസൻ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ മാസികയുടെ  ഡിജിറ്റൽ സ്കാനാണ് റിലീസ് ചെയ്യുന്നത്. ട്രോപിക്കൽ കാലാവസ്ഥയിലുള്ള നാണ്യവിളകളെക്കുറിച്ച് പ്രത്യേകിച്ച് തേയില,റബര്‍,കൊക്കോ,തേങ്ങ തുടങ്ങിയ വിളകളെക്കുറിച്ചു്,  അവയുടെ പരിപാലന രീതികളെക്കുറിച്ചു് വിശദമാക്കുന്ന ലേഖനങ്ങളുള്ള  മാസികക്ക് ലോകമെമ്പാടും വരിക്കാരുള്ളതായി കാണുന്നു. Agriculture mother of the state എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന ഈ ഇംഗ്ലീഷ് മാസിക സിലോണിലെ കൊളംബോയിൽ നിന്നാണ് പുറത്തിറങ്ങിയിരുന്നത്.അവിടുന്ന് എങ്ങനെയോ കേരളത്തിൽ എത്തിപ്പെട്ടതാവാം. മറ്റ് കോപ്പികള്‍ നിലവിൽ എനിക്ക് കണ്ടെത്താനായിട്ടില്ല

1923 - The Tropical Agriculturist - Book 60 - Issue 03
1923 – The Tropical Agriculturist – Book 60 – Issue 03

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ വാരികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1923-The Tropical Agriculturist-book60-issue03
  • പ്രസിദ്ധീകരണ വർഷം: 1923 മാര്‍ച്ച്
  • താളുകളുടെ എണ്ണം: 80
  • അച്ചടി: H.W.Cave& Co
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1958 – കഥകളിനടന്മാർ – ടി.എസ്. അനന്തസുബ്രഹ്മണ്യം

ടി. എസ്സ്. അനന്തസുബ്രഹ്മണ്യം രചിച്ച കഥകളിനടന്മാർ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1958ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ  അക്കാലത്തെ ശ്രദ്ധേയരായ കഥകളി നടന്മാരെ    അവരുടെ നടനവൈഭവത്തിൻ്റെയും അവർ കെട്ടിയാടിയ വേഷങ്ങളുടെയും ഒക്കെ പ്രാധാന്യത്തിൽ ടി. എസ്സ്. അനന്തസുബ്രഹ്മണ്യം പരിചയപ്പെടുത്തുന്നു. ഒറ്റനോട്ടത്തിൽ ഈ പട്ടികയിൽ ഒരു സ്ത്രീയെ (കാർത്യാനിയമ്മ) മാത്രമേ കണ്ടുള്ളൂ. പുസ്തകത്തിൽ കുറച്ചു ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ കാലപ്പഴക്കം മൂലം ഫോട്ടോകൾ മങ്ങിയിട്ടുണ്ട്.

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

https://shijualex.in/kadhakalinadanmar1958tsasub/
https://shijualex.in/kadhakalinadanmar1958tsasub/

കടപ്പാട്

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കഥകളിനടന്മാർ – രണ്ടാം പതിപ്പ്
  • രചന: ടി. എസ്സ്. അനന്തസുബ്രഹ്മണ്യം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 204
  • അച്ചടി: ആസാദ് പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1978 – പ്രകൃതിസംരക്ഷണം – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1978ൽ Science Series ൻ്റെ 114മത്തെ പുസ്തകമായി  പ്രസിദ്ധീകരിച്ച  പ്രകൃതിസംരക്ഷണം  എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ പ്രധാനമായും വന സംരക്ഷണം, വന്യജീവിസംരക്ഷണം തുടങ്ങി വനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വന്യജീവികളുടെ ഒട്ടനവധി വരചിത്രങ്ങൾ അടങ്ങിയിരിക്കുന്ന ഈ പുസ്തകം സവിശേഷം തന്നെ. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച Science Seriesലെ മറ്റു പുസ്തകങ്ങൾ (നൂറിൽ പരം ഉണ്ട് അത്) കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടതുണ്ട്.

https://shijualex.in/prakrithisamrakshanam1978sie/
https://shijualex.in/prakrithisamrakshanam1978sie/

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പ്രകൃതിസംരക്ഷണം
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 70
  • പ്രസാധനം:  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
  • അച്ചടി: DILIP Printers, Thrivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി