(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)
ശാസ്ത്രസാഹിത്യപരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു അശോക്മിത്രയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമ്മീഷന്റേത്. വിദ്യാഭ്യാസരംഗത്ത് വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒരു പ്രസ്ഥാനമാണല്ലോ ശാസ്ത്രസാഹിത്യ പരിഷത്ത്. കമ്മീഷൻ റിപ്പോർട്ട് പൂർണ്ണരൂപത്തിൽ പുറത്തു വരുന്നതിനു മുമ്പ് അതിലെ പ്രധാന നിർദ്ദേശങ്ങളും കണ്ടെത്തലുകളും സംഗ്രഹിച്ചു കൊണ്ട് ലഘുലേഖാ രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
1971 – ബൈബിൾ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ബൈബിൾ കഥകൾ എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പുസ്തകത്തിൽ ബൈബിളിൽ നിന്നുള്ള പത്തോളം കഥകൾ തിരഞ്ഞെടുത്ത് കുട്ടികൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നു. ഇത് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ്.

കടപ്പാട്
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ബൈബിൾ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 76
- പ്രസാധനം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
- അച്ചടി: City Press, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
ശബ്ദതാരാവലി ഒന്നാം പതിപ്പിൻ്റെ വിശദാംശങ്ങൾ
2015ൽ ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പ് കണ്ടെടുത്ത് സ്കാൻ ചെയ്ത് റിലീസ് ചെയ്തപ്പോൾ അതിൻ്റെ അറിയപ്പെടുന്ന പ്രസിദ്ധീകരണചരിത്രം രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആ സ്കാനുകൾ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റുകൾ താഴെ:
ആദ്യം മാസിക രൂപത്തിലും (22 ലക്കങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു), പിന്നീട് ആദ്യപതിപ്പ് പുസ്തകരൂപത്തിലും (2 വാല്യങ്ങൾ) ആയുള്ള ശബ്ദതാരാവലിയുടെ പ്രസിദ്ധീകരണചരിത്രം സാമാന്യമായി ചിലയിടത്ത് രേഖപ്പെടുത്തി കാണുന്നു എങ്കിലും പ്രസിദ്ധീകരണ വർഷത്തിൻ്റെ കാര്യത്തിൽ ഒരിടത്തും വ്യക്തതയില്ല. രണ്ടാം പതിപ്പിൻ്റെ പ്രസിദ്ധീകരണ വർഷം 1923 എന്നായിരുന്നു 2015ൽ അതിൻ്റെ സ്കാൻ ലഭ്യമാകുന്നത് വരെ മിക്കയിടത്തും രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്കാൻ ലഭ്യമായാതോടെ അതിൻ്റെ പ്രസിദ്ധീകരണവർഷം 1927/1928 ആയി. ഈ വിധത്തിൽ മൂലഗ്രന്ഥത്തിൻ്റെ തെളിവുകൾ കിട്ടിയാൽ മാത്രമേ പ്രസിദ്ധീകരണ വർഷത്തിൻ്റെ കാര്യത്തിൽ ആധികാരികത ഉറപ്പിക്കാൻ ആവൂ.
ഈ പോസ്റ്റ് ഇപ്പോൾ എഴുതാനുള്ള കാരണം ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പിൻ്റെ തെളിവുകൾ ലഭിച്ചു എന്നത് അറിയിക്കാനാണ്.
എന്നോടൊപ്പം ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ടോണി ആൻ്റണി മാഷ് കുറച്ചു മാസങ്ങൾക്ക് മുൻപ് ശബ്ദതാരാവലിയുടെ ഒരു പതിപ്പ് കിട്ടിയിട്ടുണ്ട്, ഒന്നാം ലക്കം ആണെന്ന് എഴുതിയിട്ടുണ്ട് അത് നോക്കണൊ എന്ന് ചൊദീക്കയുണ്ടായി. മാസികരൂപത്തിലുള്ള പതിപ്പിൻ്റെ ഒരു ലക്കം കിട്ടി എന്നാണ് ഞാനന്ന് കരുതിയത്. എന്തായാലും കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോൽ ടോണി മാഷെ നേരിട്ടു കാണുകയും ഇതടക്കം ഒരു കൂട്ടം പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി അദ്ദേഹം എനിക്കു കൈമാറുകയും ചെയ്തിരുന്നു.
ഇപ്പോൾ സായാഹ്ന ശബ്ദതാരാവലിയുടെ ഓൺലൈൻ രൂപം പുറത്തിറക്കിയതോടെ അതിനെ പറ്റിയുള്ള വാർത്ത ആണല്ലോ എങ്ങും. അതിനാൽ ടോണി മാഷ് കൈമാറിയ ശബ്ദതാരാവലി ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമം ആരംഭിക്കാം എന്നു കരുതി. എടുത്തു പരിശോധിച്ചപ്പോൾ ഇത് ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പിൻ്റെ ഒന്നാം വാല്യം ആണെന്ന് മനസ്സിലായി.

ഈ രേഖയിൽ നിന്ന് മനസ്സിലാക്കിയെ വിവരങ്ങൾ താഴെ:
- കൊല്ലവർഷം 1095ൽ (ക്രിസ്തുവർഷം 1919-1920ൽ) ആണ് ഈ പതിപ്പ് ഇറങ്ങിയത്.
- ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ പേര് പ്രസാധകൻ എന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം കീറിയത് ഒട്ടിച്ചത് മൂലം ആ ഭാഗം നേരിട്ടുള്ള നോട്ടത്തിൽ വ്യക്തമാകുന്നില്ല. സൂം ചെയ്ത് ഫോട്ടോ എടുത്തപ്പോൾ അത് വായിച്ചെടുക്കാൻ ആവുന്നുണ്ട്.

- രണ്ടാം പതിപ്പിലെ പോലെ പ്രകാശൻ ജെ. കേപ്പാ തന്നെയാണ്. അച്ചടി തിരുവനന്തപുരത്തെ സരസ്വതീവിലാസം പ്രസ്സിൽ ആണ്.
- ഒന്നാം പതിപ്പ് 500 കോപ്പിയാണ് അച്ചടിച്ചിരിക്കുന്നത്. (രണ്ടാം പതിപ്പ് 1000 കോപ്പിയായിരുന്നു)
- ഈ ഒന്നാം പതിപ്പിന്റെ ഒന്നാം വാല്യത്തിൽ ക മുതൽ ഖ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. (രണ്ടാം പതിപ്പിപ്പിന്റെ ഒന്നാം വാല്യത്തിൽ അത് അ മുതൽ ദ വരെയാണ്)
- രണ്ടാം പതിപ്പുമായി താരതമ്യം ചെയ്യുംപ്പോൾ ഒന്നാം പതിപ്പ്ന്റെ വലിപ്പം കുറവാണ്. ഒന്നാം പതിപ്പ് വിപുലപ്പെടുത്തിയാണ് രണ്ടാം പതിപ്പ് നിർമ്മിച്ചതെന്ന് അതിന്റെ ആമുഖത്തിൽ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള പറയുന്നുണ്ടല്ലോ.
എന്നാൽ ഡിജിറ്റൈസ് ചെയ്യാനായി കൈയിൽ കിട്ടിയ പുസ്തകത്തിൻ്റെ നിലവാരം മോശമാണ്. ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടാൻ വേണ്ടി വരുന്ന ഭഗീരഥ പ്രയത്നത്തിനു തരാൻ കഴിയുന്ന നിലവാരമുള്ള ഒരു കോപ്പിയല്ല ലഭിച്ചത്. മാത്രമല്ല പുസ്തകത്തിൻ്റെ തുടക്കവും ഒടുക്കവും ഒക്കെയായി കുറച്ചധികം പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം തുടങ്ങുന്ന ആദ്യ കുറച്ചു പേജുകൾ പാതിവെച്ച് കീറി പോയിട്ടും ഉണ്ട്. ഇത്രയധികം പ്രശ്നങ്ങൾ ഉള്ളതിനാ ഇത് ഡിജിറ്റൈസ് ചെയ്യുന്നത് വേണ്ടെന്ന് വെച്ചു. എന്തായാലും 500 കോപ്പി വിറ്റ പതിപ്പാണല്ലോ. നല്ലൊരു കോപ്പി വേറെ എവിടെയെങ്കിലും അവശേഷിച്ചിട്ടുണ്ടാകും. അത് കണ്ടെത്തി എപ്പോഴെയെങ്കിലും ഡിജിറ്റൈസ് ചെയ്യാൻ ആവും എന്ന് കരുതുന്നു.

ശബ്ദതാരാവലിയുടെ പ്രസിദ്ധീകരണ ചരിത്രം ആധികാരികമായി രേഖപ്പെടുത്തേണ്ടതുണ്ട് എന്നതിനാലാണ് ഈ പോസ്റ്റ് പ്രധാനമായും എഴുതിയത്.

You must be logged in to post a comment.