1856-1875-A comparative grammar of the Dravidian languages – Robert Caldwell

ആമുഖം

Rev. Robert Caldwell ന്റെ  A comparative grammar of the Dravidian languages എന്ന പുസ്തകം ഭാഷാശാസ്ത്രം പഠിക്കുന്നവർക്കും ഗവെഷണം ചെയ്യുന്നവർക്കും ഇടയിൽ പ്രശസ്തമാണ്. ആ പുസ്തകത്തിന്റെ 2 പതിപ്പുകളും ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. അതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 50-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • ശീർഷകം: A comparative grammar of the Dravidian languages or South Indian Family of Languages
  • താളുകളുടെ എണ്ണം: ഏകദേശം 545
  • പ്രസിദ്ധീകരണ വർഷം:1856
  • പ്രസ്സ്: Harrisson, London
1856_A comparative grammar Robert Caldwell
1856_A comparative grammar Robert Caldwell

രണ്ടാം പതിപ്പ്

  • ശീർഷകം: A comparative grammar of the Dravidian languages or South Indian Family of Languages
  • താളുകളുടെ എണ്ണം: ഏകദേശം 816
  • പ്രസിദ്ധീകരണ വർഷം:1875
  • പ്രസ്സ്: Trubner, London
1876-A comparative grammar Robert Caldwell
1875-A comparative grammar Robert Caldwell

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

A comparative grammar of the Dravidian languages or South Indian Family of Languages എന്ന പുസ്തകം ഭാരതീയ ഭാഷാപഠനത്തിൽ അതീവപ്രാധാന്യം ഉള്ളതാണ്. തെക്കേ ഇന്ത്യൻ ഭാഷകളെ ദ്രവീഡിയൻ ഭാഷാ കുടുംബത്തിൽ പെടുത്തി അതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ആദ്യ പഠനം ആണിത്. ഇത് 1856ൽ ആണ് പുറത്ത് വന്നത് (ഇതിനു മുൻപ് ചെറുതെങ്കിലും സമാനമായി തമിഴും മലയാളവും മാത്രം ഒരു താരതമ്യം 1815ൽ F.W. Ellis ചെയ്തതിന്റെ സ്കാൻ ഇവിടെ കാണാം. )

1856ൽ ആണ് ഇതിന്റെ ആദ്യ പതിപ്പ് വരുന്നത്. അത് വളരെയേറെ ജനപ്രീതി നേടി. പെട്ടെന്ന് തന്നെ വിറ്റഴിഞ്ഞു. ഒന്നാമത്തെ പതിപ്പിന്നു ഗുണ്ടർട്ട് അത്യാവശ്യം വലിയ ഒരു വിമർശന പഠനം ഗുണ്ടർട്ട് ചെയ്തിരിരുന്നു. അതിന്റെ കൈയെഴുത്ത് പ്രതി നമുക്ക് ഈയടുത്ത് കിട്ടിയതാണ്. അത് ഇവിടെ കാണാം. റോബർട്ട് കാൾഡ്വെല്ലിന്റെ പുസ്തകത്തിന്റെ ഒന്നാം പതിപ്പിനെ പറ്റി  ഗുണ്ടർട്ട് നടത്തിയ വിമർശന പഠനത്തെ പറ്റി ഡോ: സ്കറിയ സക്കറിയയുടെ ലേഖനങ്ങളിൽ കാണാം. ഗുണ്ടർട്ടിന്റെ വിമർശനപഠനത്തെ ഉൾക്കൊണ്ട് സമൂലം പരിഷ്കരിച്ചാണ് റോബർട്ട് കാൾഡ്വെൽ  1875ൽ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കുന്നത്. രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ ഗുണ്ടർട്ടിന്റെ നിഘണ്ടുവിനെ പറ്റിയും വ്യാകരണത്തെ പറ്റിയും ഒന്നെ പരാമർശം ഉണ്ട്. ഒപ്പം ആമുഖത്തിൽ  റോബർട്ട് കാൾഡ്വെൽ ഗുണ്ടർട്ടിനു പ്രത്യേക നന്ദിയും പറയുന്നുണ്ട്.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല.  ഈ പുസ്തകങ്ങളുടെ പ്രത്യേകതയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കുറിപ്പ്: ട്യൂബിങ്ങനിൽ ഉള്ള രണ്ടാം പതിപ്പിന്റെ സ്കാനിൽ ആദ്യത്തെ കുറച്ചു താളുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അത് അപൂർണ്ണമാണ്. എന്നാൽ അതിനു പകരമായി archive.orgൽ  നിന്നു   California Digital Library യുടെ നല്ല സ്കാൻ കിട്ടി. അതിന്റെ ലിങ്കാണ് ഇവിടെ പങ്കു വെക്കുന്നത്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

ഒന്നാം പതിപ്പ് (1856):

ഒന്നാം പതിപ്പ് (1875):

 

 

 

1858 – ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ – റവ: ജോസഫ് പീറ്റ്

ആമുഖം

മലയാളത്തിലെ ആദ്യ നോവൽ (ഇതുവരെയുള്ള തെളിവു വെച്ച്) എന്നു അറിയപ്പെടുന്ന ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 48-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പൊതുസഞ്ചയ രേഖയുടെ ശീർഷകം: ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ
  • താളുകളുടെ എണ്ണം: ഏകദേശം 203
  • പ്രസിദ്ധീകരണ വർഷം:1858
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1858 ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ
1858 ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആമുഖത്തിൽ സൂചിപ്പിച്ച പോലെ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ എന്ന ഈ നോവലാണ് മലയാളത്തിലെ ആദ്യത്തെ അച്ചടിക്കപ്പെട്ട നോവൽ.

എന്നാൽ, ഈ നോവലിന്റെ മൂലകൃതി Mrs. Hannah Catherine Mullens എന്ന ഒരു മദാമ്മ ബംഗാളിയിൽ എഴുതിയതാണ്. 1852ൽ ആണ് ഇത് ബംഗാളിയിൽ എഴിതിയതെന്ന് പറയപ്പെടുന്നു. ബംഗാളി നോവലിന്റെ മലയാളം പരിഭാഷ ആണിത്. പരിഭാഷ ആയതിനാൽ, ഈ നോവൽ ലക്ഷണമൊത്ത മലയാള നോവൽ ആയി കരുതപ്പെടുന്നില്ല.

മുകളിൽ സൂചിപ്പിച്ച കാരണം ഒഴിച്ചു നിർത്തിയാൽ മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട നോവൽ, ജോസഫ് പീറ്റ് പരിഭാഷ ചെയ്ത ഈ നോവലാണ്.

ട്യൂബിങ്ങനിൽ നിന്ന് ജോസ്ഫ് പീറ്റുമായി ബന്ധപ്പെട്ട ഓരോ പൊതുസഞ്ചയ രേഖ കാണുമ്പോഴും അത് പുറത്ത് വിടുമ്പോഴും ജോസഫ് പീറ്റിന്റെ സംഭാവനകൾ നമ്മൾ ഇനിയും വേണ്ടത്ര പഠിച്ചിട്ടില്ല എന്നാണ് തോന്നത്. വ്യാകരണം, സാഹിത്യം, ദൈവശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഒക്കെയും അദ്ദേഹത്തിന്റെ വൈഭവം വിളങ്ങി കാണുന്നു. ഈ വിഷയത്തിൽ ഒക്കെ മലയാളത്തിൽ അദ്ദേഹം കനത്ത സംഭാവനകൾ നൽകിയിട്ടൂണ്ട്. പക്ഷെ എന്തൊകൊയോ കാരണങ്ങൾ കൊണ്ട്  അത് വേണ്ട വിധത്തിൽ പഠിക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു.

ഈ നോവലിന്റെ പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടൂണ്ട്. അത് വിവിധ ഇടങ്ങളിൽ നിന്നു ലഭ്യമാകും. ഈ നോവലിന്റെ റീപ്രിന്റും ഇപ്പോൾ ലഭ്യമാണെന്ന് കാണുന്നു. ഒരെണ്ണം ഇവിടെ കാണാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഹെർമ്മൻ ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം – കൈയെഴുത്തുപ്രതി

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു അതിപ്രധാനമായ ഒരു പൊതുസഞ്ചയരേഖ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഒരു നോട്ടുപുസ്തകം ആണിത്. ഈ രേഖ അത്യപൂർവ്വം ആകുന്നത് ഇതിന്റെ ഉള്ളടക്കം കൊണ്ട് മാത്രമല്ല ഇത് ഇതു വരെ പ്രസിദ്ധികരിക്കപ്പെടുകയോ ആവശ്യത്തിനു പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നതു കൊണ്ടു കൂടാണ്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 47-മത്തെ പൊതുസഞ്ചയ രേഖയും 18-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഹെർമ്മൻ ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 137
  • എഴുതപ്പെട്ട കാലഘട്ടം: (1830കൾ തൊട്ട് 1850കൾ വരെ ആകാം എന്നു ഊഹിക്കുന്നു) 
ഗുണ്ടർട്ടിന്റെ നോട്ടു പുസ്തകം
ഗുണ്ടർട്ടിന്റെ നോട്ടു പുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കുറച്ചു വിവരങ്ങൾ ഡോ: സ്കറിയ സക്കറിയയുടെ പഠനങ്ങളിൽ ഉണ്ടാകാം. പക്ഷെ ഈ നോട്ടു പുസ്തകത്തിന്റെ ഉള്ളടക്കവും പ്രത്യേകതകളും എല്ലാം ഗവേഷണമൂല്യമുള്ള സംഗതികൾ ആണ്. ഭാഷാശാസ്ത്രജ്ഞരുടെ ശ്രദ്ധ ഇതിലേക്ക് തിരിയേണ്ടതുണ്ട്.

പുസ്തകത്തിൽ ഒന്നിലേറെ കൈയെഴുത്തുകൾ കാണുന്നൂണ്ട്. ഗുണ്ടർട്ടിനു പുറമേ ഗുണ്ടർട്ടിന്റെ സഹായികളും ഈ നോട്ടുപുസ്തകത്തിൽ എഴുതിയിട്ടൂണ്ടാകാം.

തുടക്കത്തിൽ, മലയാളം അക്ഷരമാലയിലാണ് നോട്ടു ബുക്കിന്റെ ഉള്ളടക്കം തുടങ്ങുന്നത് എങ്കിലും പിന്നീടു വ്യത്യസ്തമായ സംഗതികളിലുള്ള ഉള്ളടക്കം നോട്ടു പുസ്തകത്തിൽ കാണാം.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: