1870 – മഹാഭാരതം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി

ആമുഖം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട്  ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റേയും അദ്ധ്യാത്മരാമായണത്തിന്റേയും 1870ൽ എഴുതപ്പെട്ട ഒരു കൈയെഴുത്ത് പ്രതിയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന നാല്പത്തി മൂന്നാമത്തെ പൊതുസഞ്ചയ രേഖയും പതിനേഴാമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മഹാഭാരതം, അദ്ധ്യാത്മരാമായണം
  • താളുകളുടെ എണ്ണം: ഏകദേശം 883
  • എഴുതപ്പെട്ട കാലഘട്ടം: (1870 എന്നു കൈയെഴുത്ത് പ്രതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു) 
മഹാഭാരതം കൈയെഴുത്ത് പ്രതി
മഹാഭാരതം കൈയെഴുത്ത് പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും ശിഷ്യന്മാരുടേയും വിവിധ കൃതികൾ കാണുക.

ഈ കൈയെഴുത്ത് രേഖയിൽ 564 മത്തെ പേജ് വരെയാണ്  മഹാഭാരതം കിളിപ്പാട്ട്. 565 മത്തെ പേജ് തൊട്ട് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നു.പലർ കൂടിയാണ് ഈ കൈയെഴുത്ത് രേഖ തയ്യാറാക്കിയിരിക്കുന്നത്. മിക്കവാറും ഗൂണ്ടർട്ടിന്റെ സഹായികൾ ആയിരിക്കാം.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത കൈയെഴുത്ത് പ്രതിയുടെ വിവിധ രൂപങ്ങൾ:

1904ലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകം

ആമുഖം

1904-ാം ആണ്ടിലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മദ്രാസ് പാഠപുസ്തക കമ്മിറ്റി അംഗീകരിച്ച ഈ പാഠപുസ്തകം അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിനു കീഴിൽ മലയാളം സംസാരിക്കുന്ന ഇടങ്ങളിൽ (പ്രധാനമായും ഇപ്പൊഴത്തെ മലബാർ) ഉപയോഗിച്ചിരുന്നത് ആണെന്ന് ഞാൻ കരുതുന്നു. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന നാല്പത്തി രണ്ടാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: രണ്ടാം പാഠപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 106
  • പ്രസിദ്ധീകരണ വർഷം:1904
  • പതിപ്പ്:ആറ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1904_രണ്ടാം പാഠപുസ്തകം
1904_രണ്ടാം പാഠപുസ്തകം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ ഇത് മലബാർ ഭാഗത്ത് 1904 കാലഘട്ടത്തിൽ രണ്ടാം ക്ലാസ്സിലെ പഠനത്തിനായി  ഉപയോഗിച്ചിരുന്ന പാഠ പുസ്തകമാണ് ഇത്. ഈ പുസ്തകത്തിന്റെ ആറാം പതിപ്പാണ് ഇത് എന്നതിനാൽ അതിനു മുൻപ് കുറച്ചധികം വർഷങ്ങൾ ഈ പാഠപുസ്തകം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.

ഈ പുസ്തകം ആദ്യം നിർമ്മിച്ചത് മദ്രാസ്സ് ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് ട്യൂട്ടർ ആയിരുന്ന ജോസഫ് മൂളിയിൽ ആണ്. എന്നാൽ 1906ലെ ഈ പതിപ്പ് പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത് മദ്രാസ്സ് സർക്കാറിലെ ഔദ്യോഗിക മലയാളപരിഭാഷകൻ ആയ എം. കൃഷ്ണൻ ആണ്.

സന്മാർഗ്ഗസംബന്ധമായ പാഠങ്ങൾ, ജീവിവർഗ്ഗം, സസ്യവർഗ്ഗം, ഭൂമിശാസ്ത്രസംബന്ധം തുടങ്ങിയുള്ള വിഷയങ്ങളിലുള്ള രണ്ടാം ക്ലാസ്സ് കുട്ടികൾക്ക് അനുയോജ്യമായ ചെറു പാഠങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. അതിനു പുറമേ അഞ്ചോളം ചെറു പദ്യങ്ങളും കാണാം. ഓരോ പാഠം കഴിഞ്ഞും ആ പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനവും രണ്ടാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് പുതിയതുമായ വാക്കുകൾ എടുത്ത് എഴുതിയിരിക്കുന്നത് കാണാം.

 

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1926 – മാനുഷഹൃദയദർപ്പണം

ആമുഖം

തമ്പിയുടെ ഹൃദയം എന്ന പേരിൽ ആധുനിക കാലത്ത് അറിയപ്പെടുന്ന ഒരു ക്രൈസ്തവമതപ്രചരണ പുസ്തകത്തിന്റെ ഏതാണ്ട് 90 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അക്കാലത്ത് ഇതിനു ഉപയോഗിച്ചിരിക്കുന്ന പേര് മാനുഷഹൃദയദർപ്പണം എന്നാണ്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന നാല്പത്തി ഒന്നാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മാനുഷഹൃദയദർപ്പണം
  • താളുകളുടെ എണ്ണം: ഏകദേശം 69
  • പ്രസിദ്ധീകരണ വർഷം:1926
  • പതിപ്പ്: എട്ട്
  • പ്രസ്സ്: കനാറീസ് മിഷൻ പ്രസ്സ്, മംഗലാപുരം
1926 - മാനുഷഹൃദയദർപ്പണം
1926 – മാനുഷഹൃദയദർപ്പണം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ ക്രൈസ്തവമതപ്രചരണത്തിന്നു ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു പുസ്തകമാണ് ഇത്. ഇംഗ്ലീഷിൽ ഇത് The Heart Book എന്നു അറിയപ്പെടുന്നു. അതിന്റെ മലയാളപരിഭാഷ ആണിത്. 1850കളിൽ ബാസൽ മിഷൻ ആണ് ഇത് മലയാളത്തിൽ ആക്കുന്നത്. ഗുണ്ടർട്ടിന്റെ കല്ലച്ചിലാണ് ഇതിന്റെ ആദ്യത്തെ പതിപ്പ് ഇറങ്ങിയത്. അതിന്റെ 1926ൽ ഇറങ്ങിയ എട്ടാമത്തെ പതിപ്പ് ആണിത്. പിൽക്കാലത്ത് കൂടുതൽ മലയാളീകരിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ പേര് തമ്പിയുടെ ഹൃദയം എന്ന് ആക്കി. ഇപ്പോൾ അതാണ് പ്രചരണത്തിലുള്ളത്.

പ്രസ്സിന്റെ പേര് ബാസൽ മിഷൻ പ്രസ്സ് എന്നത് മാറി, കനാറീസ് മിഷൻ പ്രസ്സ് എന്ന് ആയിട്ടൂണ്ട്. അതിന്റെ കാരണം അറിയില്ല.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)