1867 – മലയാള പഞ്ചാംഗം

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1867ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 176-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1867
  • താളുകളുടെ എണ്ണം:  ഏകദേശം 73
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1867 – മലയാള പഞ്ചാംഗം
1867 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1867ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്.

പഞ്ചാംഗത്തിന്നു പുറമെ ട്രെയിൻ (പുകവണ്ടി എന്നാണ് അന്നത്തെ പേർ) ടൈം‌ടേബിൾ ആണ് ഇതിലെ വേറൊരു പ്രധാന ഇനം. റെയിൽ വേ നിയമങ്ങളും, യാത്രാ കൂലി, സമയ വിവരപ്പട്ടിക ഇതൊക്കെ വിശദമായി കൊടുത്തിരിക്കുന്നത് കാണാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുൻദർത്ത്

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണത്തിന്റെ വിവിധ പതിപ്പുകൾ. അതിൽ മലയാള ഭാഷാവ്യാകരണത്തിന്റെ ആദ്യത്തെ ലെറ്റർ പ്രസ്സ് അച്ചടി പതിപ്പിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 175-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: റവ: എച്ച്. ഗുണ്ടർട്ട്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1868
  • താളുകളുടെ എണ്ണം:  ഏകദേശം 455
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1868 - മലയാള ഭാഷാവ്യാകരണം - രണ്ടാം അച്ചടിപ്പു - ഹെർമ്മൻ ഗുൻദർത്ത്
1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുൻദർത്ത്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ വ്യാകരണത്തിന്റെ വിവിധ കൈയെഴുത്ത് പ്രതികൾ നമുക്ക് ഇതിനകം കിട്ടി കഴിഞ്ഞു. അതിൽ പ്രധാനം ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതിയാണ്. അതിന്റെ സ്കാൻ ഇവിടെ കാണാം. മറ്റൊന്ന് വിവിധ നോട്ടുപുസ്തകങ്ങളിലായി നിരന്നു കിടക്കുന്ന വ്യാകരണകുറിപ്പുകൾ ആണ്. ഇതിന്റെ തുടർച്ചയായി അദ്ദേഹം 1851ൽ മലയാളഭാഷാവ്യാകരണം തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷെ അത് അപൂർണ്ണമായിരുന്നു. അതിന്റെ ഭാഗമായി തന്നെ ഗുണ്ടർട്ട് വ്യാകരണം ചോദ്യോത്തരരൂപത്തിലാക്കി ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് സായിപ്പ് മുൻകൈ എടുത്ത് 1867ലും 1870ലും പ്രസിദ്ധീകരിച്ചു. അതിന്റെ സ്കാനുകൾ നമ്മൾ ഇതിനകം കണ്ടതാണ്. അത് ഇവിടെ കാണാം.

എന്നാൽ 1851ൽ പ്രസിദ്ധികരിച്ച മലയാളഭാഷാവ്യാകരണം അപൂർണ്ണമായിരുന്നു. 1859ൽ ഗുണ്ടർട്ട് കേരളം വിടുകയും ചെയ്തു. തുടർന്ന് ജർമ്മനിയിൽ ഇരുന്നു കൊണ്ടാണ്  അദ്ദേഹം മലയാളഭാഷാവ്യാകരണം പൂർത്തിയാക്കാനുള്ള കുറിപ്പുകൾ E. Diez എന്ന ബാസൽ മിഷൻ മിഷനറിക്ക് അയച്ചു കൊടുക്കുന്നത്. E. Diez എഡിറ്ററായി  മലയാള ഭാഷാവ്യാകരണത്തിന്റെ രണ്ടാം പതിപ്പ് 1868ൽ പുറത്തിറങ്ങി. അതിന്റെ സ്കാനാണ് ഇത്. ഇതോടു കൂടി തന്റെ മലയാളഭാഷ വ്യാകരണം പൂർണ്ണമാകുന്നു എന്നാണ് ടൈറ്റിൽ പേജിൽ തന്നെയുള്ള Completed എന്ന കുറിപ്പിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ആമുഖത്തിൽ തന്നെ എഡിറ്ററായ E. Diez മലയാളഭാഷാവ്യാകരണത്തെ പറ്റി സുദീർഘമായ ഒരു കുറിപ്പ് തയ്യാറാക്കിയിട്ടൂണ്ട്. അതിൽ നിന്ന് മലയാളഭാഷാ വ്യാകരണ പ്രസിദ്ധീകരണ ചരിത്രം ഏകദേശം ലഭിക്കും.

ഇതിന്റെ മുഖവരയിൽ ഏഡിറ്റർ മലയാള വ്യാകരണത്തെ പറ്റി പറയുന്നത് ഇങ്ങനെ:

വ്യാകരണം​ ഇല്ലാത്ത ഭാഷ ലോകത്തിൽ ഇല്ല; മലയാളഭാഷക്കും വ്യാകരണം ഇല്ലെന്നല്ല. ഇത്രോടം അതിനെ കണ്ടു കിട്ടാഞ്ഞതൊ നമ്മുടെ ഈ ഭാഷയെ തുഛ്ശീകരിച്ചു വ്യാകരണം ചമപ്പാൻ പ്രയാസംനിമിത്തം മടിച്ചു സംസ്കൃതത്തിൽ അധികം രസിച്ചതിന്നാലും അത്രെ. മലയാളിവിദ്വാന്മാർ ഏറിയ ഗ്രന്ഥങ്ങളെ വായിച്ചു കാവ്യാദികളെ പഠിച്ചതിന്നാൽ ഒരു വക അവ്യ
ക്തവ്യാകരണത്തെ മനസ്സിൽ സംഗ്രഹിച്ചിട്ടു ചില പദ്യങ്ങളെ ചമച്ചു പഠിപ്പിച്ചു പോന്നു. ഇങ്ങിനെ മലയാളവിദ്യ വില കുറഞ്ഞു മലയാളവിദ്വാന്മാരും ചുരുങ്ങിയതിന്നാലും വ്യാകരണം സാധാരണ അവകാശം ആകയാലും ബാസൽ ജൎമ്മൻ മിശ്യൊനിലെ ആൎയ്യനായ ഹെൎമ്മൻ ഗുൻദൎത്ത് പണ്ഡിതർ ഇരുപത്തഞ്ചിൽ ചില്വാനം കൊല്ലം അദ്ധ്വാനിച്ചു ഈ ഭാഷാവ്യാകരണ
ത്തെ ചമച്ചത്.

ആമുഖത്തിനു ശെഷം നേരിട്ട് വ്യാകരണത്തിന്റെ ഉള്ളടക്കം തുടങ്ങുകയാണ്. ഉള്ളടക്കപ്പട്ടിക അതിനു ശെഷം ആണ് കൊടുത്തിരിക്കുന്നത്.  അതിനു ശേഷം പുസ്തകത്തിൽ ഉപയോഗിച്ച കുറിയക്ഷരങ്ങളുടെ പട്ടിക, തുടർന്ന് ഉദാഹരണങ്ങൾക്കായി ഉപയോഗിച്ച ഗ്രന്ഥങ്ങളുടെ പട്ടിക, അതിനെ തുടർന്ന് ശുദ്ധപത്രം എന്ന രീതിയിൽ ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

1990കളിൽ ഡോ: സ്കറിയ സക്കറിയ മലയാളഭാഷാവ്യാകരണത്തിന്റെ രണ്ടാം പതിപ്പ് (അതായത് ഈ പതിപ്പ് തന്നെ) അദ്ദേഹത്തിന്റെ സുദീർഘമായ പഠനത്തോടു കൂടി പുനഃപ്രസിദ്ധീകരിച്ചിരുന്നു. ആ പഠനം വായിക്കുന്നത് ഇതിന്റെ ഉള്ളടക്കം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അതിനായി ഇതിനകം വിവിധ പണ്ഡിതർ ഈ പുസ്തകത്തെ പറ്റി എഴുതിയ കുറിപ്പുകൾ വായിക്കുക. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1857 – 1866 – പഞ്ചതന്ത്രം

ആമുഖം

വിഷ്ണുശർമ്മ രചിച്ച പഞ്ചതന്ത്രം എന്ന കൃതി, ഹെർമ്മൻ ഗുണ്ടർട്ട്  മദിരാശി സർക്കാരിന്റെ മലയാള പാഠ്യപദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഗുണ്ടർട്ട് ആയിരുന്നു മദിരാശി സർക്കാരിന്റെ മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടർ. സ്കൂൾ പാഠ്യപുസ്തകമായി  1857ലും 1866ലും  അച്ചടിച്ച രണ്ട് പതിപ്പുകളുടെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി പുസ്തകവും ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകവും ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 174-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • പേര്: പഞ്ചതന്ത്രം
  • പ്രസിദ്ധീകരണ വർഷം:1857
  • താളുകളുടെ എണ്ണം:  ഏകദേശം 145
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

മൂന്നാം പതിപ്പ്

  • പേര്: പഞ്ചതന്ത്രം
  • പ്രസിദ്ധീകരണ വർഷം:1866
  • താളുകളുടെ എണ്ണം:  ഏകദേശം 221
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1857 - 1866 - പഞ്ചതന്ത്രം
1857 – 1866 – പഞ്ചതന്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പഞ്ചതന്ത്രത്തെ പറ്റിയുള്ള ചെറിയ വിവരണത്തിന്നു ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക.

ആദ്യത്തെ പതിപ്പ് തലശ്ശേരിയിൽ നിന്നും രണ്ടാമത്തെ പതിപ്പ് മംഗലാപുരത്തു നിന്നും ആണ് അച്ചടിച്ചിരിക്കുന്നത്.

സ്കൂൾ പാഠപുസ്തകമായി തയ്യറാക്കിയതിനാൽ ആവണം ലിത്തോഗ്രഫി പ്രിന്റിങിലെ കൈയെഴുത്ത് നന്നായിട്ടൂണ്ട്. സമാനകാലഘട്ടത്തിൽ തലശ്ശെരിയിൽ നിന്നു ഇറങ്ങിയ മറ്റു ലിത്തോഗ്രഫി പുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇതിലെ കൈയെഴുത്ത്.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ്:

മൂന്നാം പതിപ്പ്: