പരുമല തിരുമേനി എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്തയുടെ അമ്പതാം ചരമവാർഷികത്തോട് അനുബന്ധിച്ച് 1952ൽ പ്രസിദ്ധീകരിച്ച സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: മാർ ഗ്രിഗോറിയോസ് വിയോഗം – പൊൻജൂബിലി സുവനീർ
പ്രസാധകൻ: പരുമല സെമിനാരി
പ്രസിദ്ധീകരണ വർഷം: 1952
താളുകളുടെ എണ്ണം: 92
1952 – മാർ ഗ്രിഗോറിയോസ് വിയോഗം – പൊൻജൂബിലി സുവനീർ
പുസ്തക ഉള്ളടക്കം, കടപ്പാട്
സുവനീർ ഒക്കെ ഓർമ്മയ്ക്കായെങ്കിലും എടുത്ത് വെക്കേണ്ട സംഗതിയാണെങ്കിലും അത് നമ്മൾ ചെയ്യാറില്ല. അങ്ങനെ ഒരു സ്ഥിതിയിൽ ഈ ഒരു സുവനീർ 70 വർഷത്തോളം കാത്തിരുന്ന് ഡിജിറ്റൈഷനായി ലഭ്യമായി എന്നുള്ളത് പ്രാധാന്യമുള്ള സംഗതിയാണ്. പരുമല തിരുമേനിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ഒക്കെ ഈ സുവനീറിൽ കാണാം.
ശ്രീ അബ്രഹാം ഉമ്മൻ ആണ് ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
സഹസ്രയോഗം എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: സഹസ്രയോഗം – വൈദ്യപ്രിയ എന്ന വ്യാഖ്യാനത്തോടുകൂടിയതു്
പ്രസാധകൻ: കൊല്ലൂർവീട്ടിൽ വേലായുധക്കുറുപ്പ്
പ്രസിദ്ധീകരണ വർഷം: 1950
താളുകളുടെ എണ്ണം: 384
പ്രസ്സ്: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
1950-സഹസ്രയോഗം
പുസ്തക ഉള്ളടക്കം, കടപ്പാട്
ഇത് ഒരു വൈദ്യശാസ്ത്ര ഗ്രന്ഥമാണ്. ആയുർവേദം ആണ് വിഷയം. വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല.
ശ്രീ രാജേഷ് ഒടയഞ്ചാൽ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ എന്നെ ഏല്പിച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കൃതി കണ്ടെത്തി ഡിജിറ്റൈസ് ചെയ്യാനായി ഏല്പിച്ച അദ്ദേഹത്തിന്നു നന്ദി.
ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
പേര്: ഫാ: ഗീവറുഗീസ് ആത്തുങ്കൽ അവർകളുടെ വിമർശനപ്രസംഗത്തിന്റെ ഒരു സംക്ഷിപ്ത നിരൂപണം
രചന: പി. കെ. മാത്തു
പ്രസിദ്ധീകരണ വർഷം: 1951
താളുകളുടെ എണ്ണം: 26
അച്ചടി: ശാന്താ പ്രസ്സ്, മൂവാറ്റുപുഴ
ലഘുലേഖ 5
പേര്:അന്ത്യോക്യായിൽ എന്തുണ്ടു്?
രചന: ഫാദർ പ്ലാസിഡ്
പ്രസിദ്ധീകരണ വർഷം: 1945
താളുകളുടെ എണ്ണം: 46
അച്ചടി: സെന്റ് ജോസഫ് പ്രിന്റിങ് പ്രസ്സ്, തിരുവല്ലാ
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട ലഘുലേഖകൾ
പുസ്തക ഉള്ളടക്കം, കടപ്പാട്
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട 4 ലഘുലേഖകൾ ആണിത്. ആദ്യത്തെ മൂന്നു ലഘുലേഖകളും വാദപ്രതിവാദങ്ങളും മറുപടികളും ആണ്. നാലമത്തേത് ഫാദർ പ്ലാസിഡ് നടത്തിയ ഒരു പ്രസംഗത്തിന്റെ അച്ചടി രൂപമാണ്. ഈ ലഘുലേഖകൾ എല്ലാം 1940കളിൽ കേരളക്രൈസ്തവസഭകൾ തമ്മിൽ നടന്ന സംഭാഷണങ്ങളുടെ ചരിത്രശേഷിപ്പുകൾ ആണ്. നമ്മുടെ യാതൊരു ലൈബ്രറി സംവിധാനങ്ങളും സൂക്ഷിക്കാനോ റെഫർ ചെയ്യാനോ ശ്രമിക്കാത്ത ഈ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വന്നതോടെ ഈ രേഖകളെ നമ്മൾ രക്ഷിച്ചെടുത്തു.
ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട സംഗതികൾ ആയതിനാൽ ഈ കൃതികളുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. 🙂 ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
You must be logged in to post a comment.