1952 – ആഗന്തുകരോഗ ശമനോപായങ്ങൾ – കെ. ഐ. ഐപാത്തു

ആമുഖം

പ്രാഥമിക ചികിത്സ വിഷയമമായ ആഗന്തുകരോഗ ശമനോപായങ്ങൾ എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ആഗന്തുകരോഗ ശമനോപായങ്ങൾ
  • രചന: കെ. ഐ. ഐപാത്തു   
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം:  88
1952 - ആഗന്തുകരോഗ ശമനോപായങ്ങൾ - കെ. ഐ. ഐപാത്തു
1952 – ആഗന്തുകരോഗ ശമനോപായങ്ങൾ – കെ. ഐ. ഐപാത്തു

പുസ്തക ഉള്ളടക്കം, കടപ്പാട്

പ്രാഥമിക ചികിത്സയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു വൈദ്യശാസ്ത്രഗ്രന്ഥമാണ് ആഗന്തുകരോഗ ശമനോപായങ്ങൾ. സ്കൗട്ട് മുതലായ സംഘടനകൾക്കും, പാലിയേറ്റീവ് കെയർ ചികിത്സയ്ക്കും ഈ പുസ്തകം പ്രയോജപ്പെടുപ്പെടുമെന്ന് ഗ്രന്ഥകാരനായ  കെ. ഐ. ഐപാത്തു   ആമുഖത്തിൽ പറയുന്നു.  ഇദ്ദേഹം ചിറ്റൂർ ഗവർണ്മെന്റ് കോളേജിലെ ഫിസിക്കൽ ഡയറക്ടർ ആയിരുന്നു എന്ന് കാണുന്നു. പുസ്തകം എവിടെ പ്രിന്റു ചെയ്തു എന്ന് വ്യക്തമല്ല. അതേ പോലെ അവസാനത്തെ കുറച്ച് താളുകൾ നഷ്ടപ്പെട്ടും പോയിരിക്കുന്നു.

ശ്രീ രാജേഷ് ഒടയഞ്ചാൽ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ എന്നെ ഏല്പിച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കൃതി കണ്ടെത്തി ഡിജിറ്റൈസ് ചെയ്യാനായി ഏല്പിച്ച അദ്ദേഹത്തിന്നു നന്ദി.

വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

1930 – സ്തവരത്നമാല

ആമുഖം

സ്തവരത്നമാല എന്ന ആദ്ധ്യാത്മിക ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സ്തവരത്നമാല
  • പ്രസാധകൻ: ഓടാട്ടിൽ കേശവമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1930
  • പതിപ്പ്: രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം:  388
  • പ്രസ്സ്:വിദ്യാവിനോദിനി അച്ചുകൂടം, തൃശിവപേരൂർ
1930 - സ്തവരത്നമാല
1930 – സ്തവരത്നമാല

പുസ്തക ഉള്ളടക്കം, കടപ്പാട്

ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. ഓടാട്ടിൽ കേശവമേനോന്റെ പേർ പ്രസാധകനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ വാമൊഴിയായും, പഴയ ഗ്രന്ഥങ്ങളിലും മറ്റും ഉള്ള പ്രാർത്ഥനാരൂപത്തിലുള്ള ശ്ലോകങ്ങൾ ക്രോഡീകരിച്ച് അച്ചടിപ്പിക്കുന്ന പണി ആയിരിക്കാം ഓടാട്ടിൽ കേശവമേനോൻ ചെയ്തത്.

വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

 

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  

1926 – ആരോഗ്യ കല്പദ്രുമം – ബാലചികിത്സ

ആമുഖം

ബാലചികിത്സ എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ആരോഗ്യ കല്പദ്രുമം – ബാലചികിത്സ
  • രചന: കൈക്കുളങ്ങരെ വാരിയത്തു രാമവാരിയർ  
  • പ്രസാധകൻ: പാറെമ്മെൽ ഐ അയ്പ്
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം:  704
  • പ്രസ്സ്:അക്ഷരരത്നപ്രകാശിക അച്ചുകൂടം  
1926 - ആരോഗ്യ കല്പദ്രുമം - ബാലചികിത്സ
1926 – ആരോഗ്യ കല്പദ്രുമം – ബാലചികിത്സ

പുസ്തക ഉള്ളടക്കം, കടപ്പാട്

ഇത് ഒരു വൈദ്യശാസ്ത്ര ഗ്രന്ഥമാണ്. ബാലചികിത്സ ആണ് വിഷയം. കൈക്കുളങ്ങരെ വാരിയത്തു രാമവാരിയർ ആണ് രചയിതാവ്.

700ൽ പരം പേജുകൾ ഉള്ള വലിയ പുസ്തകം ആയതിനാൽ  ഇതിന്റെ ഡിജിറ്റസെഷൻ അല്പം പണിയായിരുന്നു.  ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ശ്രീ വൈശാഖ് കല്ലൂർ ആണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന് പോകുമായിരുന്ന ഒരു കൃതി കണ്ടെത്തി ഡിജിറ്റൈസ് ചെയ്യാനായി ഏല്പിച്ച അദ്ദേഹത്തിന്നു നന്ദി.

വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

 

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.