1962ൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ തുടക്ക കാലത്ത് പരിഷത്ത് രൂപീകരിച്ചതിനെ പറ്റി 1962 ഏപ്രിൽ 8, 9 ദിവസങ്ങളിൽ വന്ന പത്രവാർത്തകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പരിഷത്തിന്റെ ആദ്യകാല പ്രവർത്തൻ ആയിരുന്ന കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നവ ആണ് ഈ പത്രകട്ടിങുകൾ. പത്രം ഏതെന്ന് വ്യക്തമല്ല, ഇംഗ്ലീഷ് പത്രകട്ടിങ് ദി ഹിന്ദുവിലേത് ആണെന്ന് തോന്നുന്നു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരണ പത്രവാർത്തകൾ
കടപ്പാട്
പരിഷത്തിന്റെ പഴയകാലരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനെ പറ്റിയുള്ള വിവരം അറിഞ്ഞ കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മകളായ ശ്രീലത ഈ പത്രക്കട്ടിങുകൾ ലഭ്യമാക്കിയത്. അവർക്കു നന്ദി..
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരണ പത്രവാർത്തകൾ
പ്രസിദ്ധീകരണ വർഷം: 1962
എണ്ണം: 3
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ പുസ്തകനിരൂപണങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ ഇന്ത്യൻ എക്സ്പ്രസ്സിലും ദി ഹിന്ദുവിലും വന്ന ഇംഗ്ലീഷ് നിരൂപണങ്ങളും ഉൾപ്പെടുന്നു.
വാരിക, മാസിക, ദിനപത്രം തുടങ്ങി പലയിടത്തായി പ്രസിദ്ധീകരിച്ച പുസ്തകനിരൂപണങ്ങൾ ആണിത്. കഴിവതും ഒരു പ്രത്യേക പ്രസിദ്ധീകരണത്തിൽ വന്ന പുസ്തകനിരൂപണങ്ങൾ ഒറ്റ സ്കാനായാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ നിരൂപണത്തിനു വലിപ്പം കൂടുതലെങ്കിൽ വ്യത്യസ്തമായി തന്നെ അപ്‌ലോഡ് ചെയ്തിരിക്കുന്നു.
1959മുതൽ 1990കൾ വരെയുള്ള അരനൂറ്റാണ്ട് കാലത്ത് എഴുതിയ ലേഖനങ്ങൾ പുസ്തകനിരൂപണങ്ങൾ ആണിത്. ചില നിരൂപണങ്ങൾ പ്രസിദ്ധീകരിച്ച വർഷം അജ്ഞാതമാണ്.
പുസ്തകനിരൂപണങ്ങൾ
കടപ്പാട്
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ ഓരോ നിരൂപണത്തിന്റെ പേരും അത് ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ വിവിധ വിഷയങ്ങളിലുള്ള അമ്പതിൽ പരം ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 3 ഇംഗ്ലീഷ് ലേഖനങ്ങളും ഉൾപ്പെടുന്നു.
വാരിക, മാസിക, ദിനപത്രം, സുവനീറുകൾ തുടങ്ങി പലയിടത്ത് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ആണിത്. ലേഖനങ്ങളുടെ ലേ ഔട്ടിനും കൈകാര്യം ചെയ്യുന്ന വിഷയത്തിനും വൈവിദ്ധ്യം ഉള്ളതിനാൽ എല്ലാ ലേഖനങ്ങളും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
1947 മുതൽ 1997വരെ ഉള്ള അരനൂറ്റാണ്ട് കാലത്ത് എഴുതിയ ലേഖനങ്ങൾ ആണിത്. ചില ലേഖനങ്ങൾ പ്രസിദ്ധീകരിച്ച വർഷം അജ്ഞാതമാണ്. വേറെ ചിലത് പ്രസിദ്ധീകരിച്ച മാസിക ഏത് എന്നതും അജ്ഞാതമാണ്. പ്രസിദ്ധീകരണങ്ങളിൽ ഹെഡറും ഫൂട്ടറും ഇടാൻ പ്രസാധകർ ശ്രദ്ധിച്ചില്ലെങ്കിൽ പിൽക്കാലത്ത് ഇതേ പോലെ മെറ്റാഡാറ്റ കൃത്യമായി രേഖപ്പെടുത്താൻ കഴിയാതെ വരും. ഈ ലേഖനങ്ങൾ വന്ന പ്രസിദ്ധീകരണങ്ങൾ പലതും ഇപ്പോൾ ഇല്ല. (രചയിതാക്കൾ തങ്ങളുടെ രചനങ്ങൾ ശേഖരിച്ച് സൂക്ഷിച്ച് വെക്കാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ അത് പിൽക്കാലത്ത് അവർക്ക് പോലും ലഭ്യമല്ല എന്ന സ്ഥിതി വരും എന്ന് ഒരിക്കൽ കൂടെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. പ്രശസ്തർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണം)
വിനോദസഞ്ചാരം, കല, പുസ്തകനിരോധനം, ചരിത്രം, രാഷ്ട്രീയം, പൊതുവിജ്ഞാനം തുടങ്ങി നിരവധി വിഷയങ്ങൾ കോന്നിയൂർ ആർ. നരേന്ദ്രനാഥ് ഈ അമ്പതിൽ പരം ലേഖനങ്ങളിൽ കൈകാര്യം ചെയ്യുന്നു. സാഹിത്യം, ശാസ്ത്രം, ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഈ ശേഖരത്തിന്റെ ഭാഗമല്ല, അത് വേവ്വേറെ റിലീസ് ചെയ്തിട്ടുണ്ടല്ലോ.
ആദ്യത്തെ കൃഷിക്കാരൻ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്
കടപ്പാട്
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ ഓരോ ലേഖനത്തിന്റെ പേരും അത് ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.