കേരള സർക്കാർ 1961ൽ നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ കേരള പാഠാവലി –മലയാളം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
1961 – കേരള പാഠാവലി – മലയാളം – സ്റ്റാൻഡേര്‍ഡ് 4
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: കേരളപാഠാവലി – മലയാളം – സ്റ്റാൻഡാർഡു് 4
പ്രസിദ്ധീകരണ വർഷം: 1961
താളുകളുടെ എണ്ണം: 124
പ്രസാധനം: കേരള സർക്കാർ
അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
മലയാളത്തിലെ ആദ്യകാല സിനിമാ മാസികകളിൽ ഒന്നായ സിനിമാ മാസിക എന്ന മാസികയുടെ ആദ്യ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള സിനിമാ സംബന്ധിയായ കാര്യങ്ങളിൽ ഗവേഷണം ചെയ്യുന്ന ആർ.പി. ശിവകുമാർ അടക്കമുള്ളവർക്ക് ഈ മാസികയുടെ ലക്കങ്ങൾ മുതൽക്കൂട്ടാകും. ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് മൂലമുള്ള ചില പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏകദേശം മൊത്തമായി ഈ ലക്കം നമുക്ക് ലഭ്യമായിട്ടൂണ്ട്.
മലയാള സിനിമ പിച്ച വെച്ചു നടക്കുന്ന കാലഘട്ടത്തെ മാസിക ആയതിനാൽ മലയാള നിനിമാസംബന്ധിയായ ലേഖനങ്ങൾ അങ്ങനെ ഇല്ല. സിനിമയിലെ ക്യാമറ ടെക്നിക്ക് പരിചയപ്പെടുത്തുന്ന ലേഖനം, മലയാള സിനിമ അഭിവൃദ്ധി പ്രാപിക്കാത്തതിനെ പറ്റിയുള്ള വിലയിരുത്തൽ ലേഖനം, തമിഴ് സിനിമയുടെ നിലവാരത്തകകർച്ചയെ പറ്റിയുള്ള ലേഖനം തുടങ്ങി ഒട്ടനവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിനു പുറമേ 1940കളിലെ സിനിമാ പരസ്യങ്ങളും (കൂടുതലും തമിഴ് സിനിമാ പരസ്യങ്ങൾ ആണ്) കൗതുകമുയർത്തുന്ന വാണിജ്യ പരസ്യങ്ങളും ഒക്കെ ഈ ലക്കത്തിന്റെ ഭാഗമാണ്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
1946 – സിനിമാ മാസിക – വാല്യം 1 ലക്കം 1
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
ഭാഷാപോഷിണി – സ്കാൻ 1
പേര്: സിനിമാ മാസിക – വാല്യം 1 ലക്കം 1
പ്രസിദ്ധീകരണ വർഷം: 1946 ഒക്ടോബർ (മലയാള വർഷം 1122 തുലാം)
താളുകളുടെ എണ്ണം: 90
അച്ചടി: Popular Press, Kottayam
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
ഐക്യരാഷ്ട്ര സംഘടനയെ പറ്റി 1961ൽ പുറത്തിറങ്ങിയ ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം എന്ന ചെറു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ മലയാളപരിഭാഷയായ ഈ ചെറു പുസ്തകത്തിൽ കുറച്ചധികം ചിത്രങ്ങളും ഉണ്ട്. മനോരമ പബ്ലിഷിങ് ഹൗസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
പുസ്തകത്തിൽ അച്ചടിച്ച വർഷം വർഷം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ആദ്യത്തെ പ്രസ്താവനയിൽ നിന്നും മറ്റും പ്രസിദ്ധീകരണവർഷം ഏകദേശം ഊഹിച്ചെടുക്കാം.
പുസ്തകത്തിന്റെ സ്ഥിതി അല്പം മോശമായിരുന്നു. അവസാനത്തെ കുറച്ചു താളുകളും നഷ്ടപ്പെട്ടു. എങ്കിലും ഈ പുസ്തകത്തിന്റെ മറ്റൊരു പ്രതി എവിടെ നിന്നെങ്കിലും കിട്ടുമെന്ന് എനിക്കു യാതൊരു പ്രതീക്ഷയും ഇല്ലാത്തതിനാൽ കിട്ടിയ പ്രതി രക്ഷിച്ചെടുത്ത് ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്നു.
1961-ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം
കടപ്പാട്
ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും (അദ്ദേഹം ഒരു കലാകാരൻ കൂടാണ്) അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം
പ്രസിദ്ധീകരണ വർഷം: 1961
രചന: എഡ്‌നാ എപ്‌സ്റ്റീൻ
മലയാള പരിഭാഷ: ചെറിയാൻ പാറക്കടവിൽ
താളുകളുടെ എണ്ണം: 82
പ്രസാധനം: മനോരമ പബ്ലിഷിങ് ഹൗസ്
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
You must be logged in to post a comment.