ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിതം കരുപിടിപ്പിക്കാനായി മലയായിൽ എത്തി വിവിധ പ്രതിസന്ധികളിലൂടെ ജീവിതം കെട്ടി പടുത്ത കെ. ശങ്കരൻ സിംഗപ്പൂർ എഴുതിയ ആത്മകഥയായ മലയായിലെത്തിയ മലയാളി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പകു വെക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളതിൽ രണ്ട് പതിപ്പ് ഉണ്ടായി എന്നത് തന്നെ ഈ കൃതി നേടിയെടുത്ത ശ്രദ്ധ സൂചിപ്പിക്കുന്നു. മൂർക്കോത്ത് കുമാരൻ ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് കണ്ട് എഴുതിയ ഒരു പുസ്തകനിരൂപണവും ഈ രണ്ടാം പതിപ്പിൽ ചേർത്തിട്ടൂണ്ട്.

കടപ്പാട്
Defence Accounts Department ഇൽ നിന്ന് റിട്ടയർ ചെയ്ത് ഇപ്പോൾ കണ്ണൂർ ആലവിൽ വിശ്രമജീവിതം നയിക്കുന്ന Krishnan Mangalassery യുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തായ രാജേഷ് ഒടയഞ്ചാൽ ഇത് ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. രണ്ടു പേർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.



You must be logged in to post a comment.