1936-1937 – തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ 10 ലക്കങ്ങൾ

തിരുവിതാംകൂർ എക്കാണോമിക്ക് ഡെവലപ്പ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടിരുന്ന മാസികയായ തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ 16, 17 വാല്യങ്ങളിൽ ഉൾപ്പെടുന്ന പത്തോളം ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ചരിത്രം – സാമ്പത്തിക വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്ക് ഈ മാസികയുടെ പഴയ ലക്കങ്ങൾ ഉപകാരപ്പെടുമെന്ന് കരുതുന്നു.

1936-1937 – തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ 10 ലക്കങ്ങൾ
1936-1937 – തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ 10 ലക്കങ്ങൾ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

മെറ്റാഡാറ്റ

  • പേര്: തിരുവിതാംകൂർ കൃഷിവ്യവസായ മാസിക – പുസ്തകം 16ന്റെ 4 ലക്കങ്ങൾ, പുസ്തകം 17ന്റെ 6 ലക്കങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1936, 1937
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 44 മുതൽ 52 താളുകൾ വരെ
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, തിരുവനന്തപുരം

സ്കാനുകൾ

1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ

1956ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ എന്ന ഗണിതപാഠസിലബസ്സിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗണിതപാഠസിലബസ്സിന്റെ ഒന്നാം ഭാഗത്തിൽ ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെയുള്ളവർക്കായുള്ള പാഠഭാഗങ്ങൾ വിശദീകരിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ
1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 132
  • അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1860 – റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്

സി.എം.എസ്. മിഷന്റെ കേരളത്തിലെ പ്രവർത്തകർക്ക് ഇടയിലെ പ്രമുഖനായിരുന്ന റവ. ജോസഫ് പീറ്റ് രചിച്ച മലയാള വ്യാകരണപുസ്തകം ആയ A Grammar of the Malayalim Language എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1860ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് 1841ലാണ് പുറത്ത് വന്നത്. അതിന്റെ ഡിജിറ്റൽ സ്കാൻ ഇതിനകം പുറത്ത് വന്നതാണ്. അത് ഇവിടെ കാണാം.

രണ്ടാം പതിപ്പ് പുറത്തിറങ്ങിയ ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം എന്ന ഒരു പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്. ഗുണ്ടർട്ടിന്റെയും ഗാർത്തുവേറ്റിന്റെയും (പ്രത്യേകിച്ച് ഗാർത്തുവേറ്റിന്റെ) വ്യാകരണത്തിന്റെ നിരവധി പതിപ്പുകൾ പീറ്റിന്റെ വ്യാകരണത്തിന്റെ രണ്ടാം പതിപ്പിനു ശേഷം പുറത്തിറങ്ങിയതു കൂടി സാന്ദർഭികമായി ഓർക്കാം.

പീറ്റിന്റെ വ്യാകരണത്തിന്റെ രണ്ടാം പതിപ്പ് എന്റെ കൈയിൽ വർഷങ്ങൾക്ക് മുൻപ് എത്തിചേർന്നതാണ്. വിദേശസർവ്വകലാശാലകളിലെ ഗൂഗിൾ ബുക്സ് ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് പീറ്റിന്റെ വ്യാകരണത്തിന്റെ ഈ രണ്ടാം പതിപ്പ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. പക്ഷെ ഇത് പൊതുവിടത്തിലേക്ക് റിലീസ് ചെയ്യാൻ ഞാൻ വിട്ടുപോയി. പൊതുസഞ്ചയത്തിലുള്ള മലയാള പുസ്തകങ്ങളുടെ പട്ടിക പരിപാലിക്കുന്ന തിരൂർ മലയാളം ഗ്രൂപ്പിലെ പ്രവീൺ മാഷ് ഇന്നലെ പീറ്റിന്റെ വ്യാകരണത്തിന്റെ സ്കാനുമായി ബന്ധപ്പെട്ട് ഒരു കാര്യം അന്വേഷിച്ചപ്പോഴാണ് ഈ രണ്ടാം പതിപ്പ് ഇതുവരെ പുറത്ത് ലഭ്യമാക്കിയിട്ടില്ല എന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. ഒന്നാം പതിപ്പ് മെച്ചപ്പെടുത്തി നിർമ്മിച്ച ഈ രണ്ടാം പതിപ്പിനു അതിന്റെതായ പ്രത്യേകതകൾ ഉണ്ട് എന്നതിനാൽ കൂടുതൽ പഠനത്തിനും വിശകലനത്തിനുമായി രണ്ടാം പതിപ്പിന്റെ ഈ സ്കാൻ പങ്കുവെക്കുന്നു.

1860 - റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്
1860 – റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: A Grammar of The Malayalim Language (Second edition)
  • രചന: റവ. ജോസഫ് പീറ്റ്
  • പ്രസിദ്ധീകരണ വർഷം: 1860
  • താളുകളുടെ എണ്ണം: 214
  • അച്ചടി: C.M. Press, Cottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി