1920കൾ -കവിതകൾ – എഴുത്തുപുസ്തകം – അജ്ഞാതകർത്തൃത്വം

പഴയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തതിനിടയിൽ അവിചാരിതമായി വന്നുപെട്ട കൈയെഴുത്തിലുള്ള ഒരു പഴയ കവിതാപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് നമുക്ക് ഡിജിറ്റൈസ് ചെയ്യാൻ പറ്റുന്നതാണോ എന്ന് ടോണി മാഷ് ചോദിച്ചപ്പോൾ, നമ്മൾ ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ നശിച്ച് പോവുകയേ ഉള്ളൂ എന്നാണ് എൻ്റെ മനസ്സിൽ തോന്നിയത്. ചിലകവിതകളുടെ കീഴിൽ കവിയുടെ പേർ കൊടുത്തിട്ടുണ്ട്. വള്ളത്തോളിൻ്റെ പരീക്ഷയിൽ ജയിച്ചു പോലുള്ള കവിതകളും അക്കൂട്ടത്തിൽ കാണുന്നുണ്ട്. എന്നാൽ പേർ ഇല്ലാത്ത കവിതകൾ ആർ എഴുതി എന്നതോ ഈ പുസ്തകത്തിൻ്റെ ഉടമസ്ഥൻ്റെ കവിതകൾ അക്കൂട്ടത്തിൽ ഉണ്ടോ എന്നതൊന്നും അറിയില്ല. ചിലകവിതകളുടെ ഒപ്പം രേഖപ്പെടുത്തിയിരിക്കുന്ന മലയാളമാസത്തിലുള്ള തീയതിയിൽ നിന്ന് ഈ കവിതാപുസ്തകം എഴുതിയിരിക്കുന്ന കാലഘട്ടം ഏതാണ്ട് 1920കൾ ആണെന്ന് ഊഹിക്കുന്നു. എന്തായാലും ഒരു കവിതാസ്വാദകൻ്റെ എഴുത്തുപുസ്തകം ആണ് ഇതെന്ന് ഉറപ്പാണ്. ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ഈ കൈയെഴുത്തുപ്രതി കൂടുതൽ പരിശോധിക്കുമല്ലോ.

കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം
കവിതകൾ – എഴുത്തുപുസ്തകം – അജ്ഞാതകർത്തൃത്വം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കവിതകൾ – എഴുത്തുപുസ്തകം
  • രചന: കുറച്ചെണ്ണത്തോടൊപ്പം പേർ ഉണ്ട്, ബാക്കിയുള്ളത് അജ്ഞാതകർത്തൃത്വം
  • പ്രസിദ്ധീകരണ വർഷം: 1920കൾ എന്ന് ഊഹിക്കുന്നു
  • താളുകളുടെ എണ്ണം: 188
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1924 – ശരീര വ്യവച്ഛേദം – ഉത്തരശാഖ – കെ. കേശവപിള്ള

പഠനത്തിനായി മനുഷ്യശരീരത്തെ കീറിമുറിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന ശരീരവ്യവച്ഛേദം – ഉത്തരശാഖ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ആയുർവ്വേദകോളേജ് ലെക്ചറർ ആയിരുന്ന കെ. കേശവപിള്ള ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ശരിരഭാഗങ്ങളെ വിശദീകരിക്കായി പുസ്തകത്തിൽ കുറച്ചധികം രേഖാചിത്രങ്ങളും ഉണ്ട്.  (ആധുനികകാലത്ത് മലയാളത്തിൽ ഈ വിഷയത്തിൽ ഒരു പുസ്തകം ഉണ്ടാകാൻ സാദ്ധ്യത വളരെ കുറവാണെന്ന് തോന്നുന്നു.)

1924 – ശരീര വ്യവച്ഛേദം – ഉത്തരശാഖ – കെ. കേശവപിള്ള
1924 – ശരീര വ്യവച്ഛേദം – ഉത്തരശാഖ – കെ. കേശവപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ശരീര വ്യവച്ഛേദം – ഉത്തരശാഖ
  • രചന: കെ. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1924 (മലയാള വർഷം 1099)
  • താളുകളുടെ എണ്ണം: 142
  • അച്ചടി: KP Works, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1874 – അമരെശംമൂലം – മൂന്ന് കാണ്ഡം -കെരളമിത്രം അച്ചുക്കൂട്ടം

അമരെശംമൂലം (അമരകോശം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദേവജിഭീമജിയുടെ കേരളമിത്രം അച്ചുക്കൂട്ടത്തിൽ നിന്നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമരേശമൂലത്തിൻ്റെ 1849ലെ സി.എം.എസ് പ്രസ്സ് എഡീഷൻ നമുക്ക് മുൻപ് കിട്ടിയതാണ്. അത് ഇവിടെ കാണാം. സി.എം.എസ് പ്രസ്സിൽ നിന്നു തന്നെ ഇറങ്ങിയ അമരത്തിൻ്റെ തമിൾകുത്ത എന്ന മറ്റൊരു വ്യാഖ്യാന പതിപ്പും നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം.

1874 – അമരെശംമൂലം – മൂന്ന് കാണ്ഡം -കെരളമിത്രം അച്ചുക്കൂട്ടം
1874 – അമരെശംമൂലം – മൂന്ന് കാണ്ഡം -കെരളമിത്രം അച്ചുക്കൂട്ടം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: അമരെശംമൂലം – മൂന്ന് കാണ്ഡം
  • പ്രസിദ്ധീകരണ വർഷം: 1874 (മലയാള വർഷം 1049)
  • താളുകളുടെ എണ്ണം: 112
  • അച്ചടി: കെരളമിത്രം അച്ചുക്കൂട്ടം, മട്ടാഞ്ചേരി