1912 – കാർൽ മാർക്ക്സ് – കെ. രാമകൃഷ്ണപിള്ള

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകോപകാരികൾ എന്ന ജീവചരിത്രമാലയുടെ ഭാഗമായി 1912ൽ പ്രസിദ്ധീകരിച്ച കാർൽ മാർക്ക്സ് എന്ന ജീവചിത്രപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ധർമ്മപ്രമാണങ്ങളെ ജീവിത ദർശനമായി കൈക്കൊണ്ടു ലോകത്തിന്റെ അഭ്യുദയത്തിനും ശ്രേയസ്സിനുമായി പ്രവർത്തിച്ച ലോകോപകാരികളുടെ ജീവചരിത്രങ്ങൾ ആവശ്യത്തിനു മലയാളത്തിൽ ലഭ്യമല്ല എന്ന കുറവു നികത്താനാണ് ലോകോപകാരികൾ എന്ന ജീവചരിത്രമാല പ്രസിദ്ധീകരിക്കാൻ താൻ മുതിർന്നതെന്നു ഈ പുസ്തകത്തിന്റെ വിജ്ഞാപനത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറയുന്നു. ഈ പുസ്തകത്തിലെ സൂചന അനുസരിച്ച് ആ കാലഘട്ടത്തിൽ അദ്ദേഹം സൊക്രട്ടീസ്, ക്രിസ്തഫർ കൊളം‌ബസ്, ബെഞ്ജമിൻ ഫ്രാക്ലിൻ, ലിയൊ ടാൾസ്റ്റായ്, വില്യം ഇവ്വാർട്ട് ഗ്ലാഡ്സ്റ്റൻ, ഡാൿടർ ബെർണ്ണാർഡോ തുടങ്ങിയ ലോകോപകാരികളുടെ എങ്കിലും പുസ്തകങ്ങൾ അദ്ദേഹം അക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. അതൊക്കെ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.

1912 – കാർൽ മാർക്ക്സ് – കെ. രാമകൃഷ്ണപിള്ള
1912 – കാർൽ മാർക്ക്സ് – കെ. രാമകൃഷ്ണപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:കാർൽ മാർക്ക്സ്
  • രചന: കെ. രാമകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1912
  • താളുകളുടെ എണ്ണം: 42
  • അച്ചടി: അക്ഷരരത്നപ്രകാശികാ പ്രസ്സ്, കുന്നം‌കുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1949 – കരുണ (വഞ്ചിപ്പാട്ടു്) – 22-ാം പതിപ്പ് – എൻ. കുമാരൻ ആശാൻ

കുമാരനാശാന്റെ കരുണ എന്ന കൃതിയുടെ 22-ാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 22-ാമത്തെ പതിപ്പിനു പോലും 10,000 കോപ്പികൾ ആണ് അച്ചടിച്ചിരിക്കുന്നത് എന്നത് ഈ കൃതി നേടീയെടുത്ത ജനകീയതയെ സൂചിപ്പിക്കുന്നു,

1949 – കരുണ (വഞ്ചിപ്പാട്ടു്) – 22-ാം പതിപ്പ് – എൻ. കുമാരൻ ആശാൻ
1949 – കരുണ (വഞ്ചിപ്പാട്ടു്) – 22-ാം പതിപ്പ് – എൻ. കുമാരൻ ആശാൻ

കടപ്പാട്

സ്കൂൾ അദ്ധ്യാപിക കൂടിയായ ജയശ്രീടീച്ചറുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ടീച്ചർക്കു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:കരുണ (വഞ്ചിപ്പാട്ടു്)
  • രചന: .എൻ. കുമാരൻ ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 40
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1916 – ദുസ്വപ്നം – ഓട്ടൻതുള്ളൽ – കെ. പപ്പുപിള്ള

ക്രിസ്ത്വാബ്ദം 1340നും 1400നും ഇടയ്ക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ജെഫ്രി ചാസർ (Geoffrey Chaucer) എന്ന കവിയുടെ The Cock and the Fox എന്ന കൃതിയെ ആസ്പദമാക്കി പപ്പുപിള്ള എന്നയാൾ രചിച്ച ദുസ്വപ്നം എന്ന ഓട്ടൻതുള്ളൽ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1916 - ദുസ്വപ്നം - ഓട്ടൻതുള്ളൽ - കെ. പപ്പുപിള്ള
1916 – ദുസ്വപ്നം – ഓട്ടൻതുള്ളൽ – കെ. പപ്പുപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:ദുസ്വപ്നം – ഓട്ടൻതുള്ളൽ
  • രചന: കെ. പപ്പുപിള്ള
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം: 40
  • അച്ചടി: വിദ്യാവിലാസം, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി