1959 – കേരള മലയാളപാഠാവലി – പുസ്തകം 2

1959ൽ രണ്ടാം ക്ലാസ്സ് പഠിച്ചവർക്കു ഉപയോഗിക്കാനായി കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള പാഠാവലി – പുസ്തകം 2 എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1959 – കേരള മലയാളപാഠാവലി – പുസ്തകം 2
1959 – കേരള മലയാളപാഠാവലി – പുസ്തകം 2

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരള പാഠാവലി – രണ്ടാം പുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 128
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1937-1948 – വൈദ്യസാരഥി മാസികയുടെ 16 ലക്കങ്ങൾ

കോട്ടയം അഷ്ടവൈദ്യൻ വയസ്കര NS മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ സ്ഥാപിച്ച മാസികയായ വൈദ്യസാരഥിയുടെ രണ്ടാം വാല്യത്തിന്റെയും പന്ത്രണ്ടാം വാല്യത്തിന്റെയും 16 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഇതിന്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. പേജുകൾ വേറിട്ട് അടുക്കില്ലാതെയാണ് ഈ മാസികകൾ കിട്ടിയത്. അതിനു പുറമെ ചില പ്രത്യേക പംക്തികളുടെ (ഉദാ:വൈദ്യമാലിക എന്ന പംക്തി) പേജു നമ്പറുകൾ മുൻപതിപ്പിന്റെ തുടർച്ചയായി പ്രത്യേകമായി മുന്നേറുകയാണ്. അത് മൂലം ആ പംക്തി പ്രസിദ്ധീകരിച്ചിരിക്കുന്ന പതിപ്പിന്റെ പേജു നമ്പറിങുമായി ബന്ധമില്ലാത്തത് ഇത് അടുക്കി പെറുക്കുന്ന ജോലി ദുഷ്കരമാക്കി.അതിനു പുറമേ പല പേജുകളിലെയും അച്ചടി നേർ രേഖയിൽ അല്ലാത്തതും ഡിജിറ്റൈസേഷന്റെ പ്രയാസം കൂട്ടി. ചില ലക്കങ്ങളിൽ കവർ പേജുകളോ ഇടയ്കത്തെ ഒന്നു രണ്ട് പേജുകളോ നഷ്ടപ്പെട്ടിരിക്കുന്നു.

വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു. സംസ്കൃതം ദേവനാഗരി ലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. അഷ്ടവൈദ്യൻ വയസ്കര NS മൂസ്സിന്റെ ജീവിതകാലം മുഴുവൻ പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക അദ്ദേഹത്തിന്റെ മരണത്തോടെ 1980-കളുടെആദ്യപാദത്തിൽ നിന്നുപോവുകയാണ് ഉണ്ടായത്.

ലക്കങ്ങളുടെ തനിമ നിലനിർത്താനായി ഓരോ ലക്കത്തിന്റെയും സ്കാൻ വ്യത്യസ്തമായി തന്നെ ലഭ്യമാക്കിയിരിക്കുന്നു. ഓരോ ലക്കത്തിനും ഏകദേശം 30 പേജുകൾ ആണുള്ളത്. ചില ലക്കങ്ങളിൽ അത് 72 പേജുകൾ വരെ ആകുന്നൂണ്ട്.

വൈദ്യസാരഥി
വൈദ്യസാരഥി

കടപ്പാട്

വയസ്കര NS മൂസ്സിന്റെ ചെറുമകൻ അഷ്ടവൈദ്യൻ ചിരട്ടമൺ ശ്രീ നാരായണൻ മൂസ്സിന്റെ ശേഖരത്തിൽ നിന്നാണ് ഈ മാസികകൾ ലഭ്യമായത്. അദ്ദേഹത്തിന് പ്രത്യേകമായ നന്ദി. അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷാണ് ഇത് ശേഖരിച്ച് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ പൊതുവായ മെറ്റാഡാറ്റയും ഓരോ ലക്കത്തിന്റെയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റ

  • പേര്: വൈദ്യസാരഥി മാസിക – പുസ്തകം 2ന്റെ നാല് ലക്കങ്ങൾ, പുസ്തകം 12ന്റെ പന്ത്രണ്ട് ലക്കങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1937, 1938, 1947, 1948
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 30 മുതൽ 72 താളുകൾ വരെ
  • അച്ചടി: വൈദ്യസാരഥി പ്രസ്സ്, കോട്ടയം

സ്കാനുകൾ

1948 – തിരുവിതാംകൂർചരിത്രം – ഒന്നാം ഫാറത്തിലേക്കു്

തിരുവിതാംകൂർ സർക്കാർ 1948ൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച തിരുവിതാംകൂർചരിത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഓരോ രാജാക്കന്മാരുടെയും ഭരണകാലം വിശദീകരിച്ചാണ് മിക്കവാറും ഒക്കെ ചരിത്രം പ്രതിപാദിക്കുന്നത്. കുറച്ചധികം ആളുകളുടെ രേഖാ ചിത്രങ്ങളും പാഠപുസ്തകത്തിന്റെ ഭാഗമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1948 - തിരുവിതാംകൂർചരിത്രം - ഒന്നാം ഫാറത്തിലേക്കു്
1948 – തിരുവിതാംകൂർചരിത്രം – ഒന്നാം ഫാറത്തിലേക്കു്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തിരുവിതാംകൂർചരിത്രം – ഒന്നാം ഫാറത്തിലേക്കു്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 246
  • അച്ചടി: സിറ്റി പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി