മിന്നൽ പ്രതിരോധ ചാലകം കണ്ടുപിടിച്ച ആൾ എന്ന നിലയിലും, യു എസ് എയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ എന്ന നിലയിലും ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, രാഷ്ട്രിയ പ്രവർത്തകൻ, നയതന്ത്രജ്ഞൻ, തുടങ്ങി മേഖലകളിലെ പ്രവർത്തനത്തിലൂടെലും പ്രശസ്തനായ ബെഞ്ചമിൻ ഫ്രാങ്ക്ലിനെ പറ്റി 1911ൽ കെ ഗോവിന്ദൻതമ്പി രചിച്ച ബഞ്ജമിൻ ഫ്രാങ്ക്‌ളിൻ എന്ന ജീവചരിത്രപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രചയിതാവായ കെ. ഗോവിന്ദൻ തമ്പി ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആണെന്ന് പുസ്തകത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടൂണ്ട്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.