പഴയകാല നോട്ടീസുകളും ലഘുപത്രികകളും കത്തുകളും ബ്രൊഷറുകളും – സഞ്ചിക 1

തിരുവിതാംകൂർ പ്രദേശത്ത് നിന്ന് 1930കൾ തൊട്ട് ഇറങ്ങിയ പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ നോട്ടീസുകളും കത്തുകളും ബ്രോഷറുകളും ലഘുലേഖകളും ഒക്കെ ഉൾപ്പെടുന്നു. മിക്ക എണ്ണത്തിൻ്റെയും മെറ്റാ ഡാറ്റ പൂർണ്ണമായി ലഭ്യമല്ല. ലഭ്യമയത് രേഖയിൽ ചേർത്തിട്ടുണ്ട്. ഈ രേഖകൾ പരിശോധിക്കുന്നവർക്ക് കൂടുതൽ മെറ്റാ ഡാറ്റ ലഭ്യമാക്കാൻ കഴിഞ്ഞാൽ അത് രേഖയുടെ വിവരണത്തിൽ ചേർക്കാവുന്നതാണ്.

നമ്മുടെ പഴയകാല നോട്ടീസുകളും ലഘുപത്രികകളും കത്തുകളും മറ്റും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

 

1932 - തിരുവിതാംകൂർ വിദ്യാഭ്യാസ പരസ്പരോപകാരധനസഹായ നിധി നോട്ടീസ്
1932 – തിരുവിതാംകൂർ വിദ്യാഭ്യാസ പരസ്പരോപകാരധനസഹായ നിധി നോട്ടീസ്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ രേഖകൾ. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഓരോ രേഖയുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

രേഖ 1

  • പേര്: തിരുവിതാംകൂർ വിദ്യാഭ്യാസ പരസ്പരോപകാരധനസഹായ നിധി നോട്ടീസ്
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 4
  • പ്രസാധകർ: Secretary of Travancore Educational Department Co-Operative Benfit Fund Ltd
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 2

  • പേര്: Message from Private Secretary of His Highness The Maharaja of Travancore
  • രേഖയുടെ ചെറു വിവരണം: തിരുവിതാംകൂർ മഹാരാജാവിനു ജന്മദിന സന്ദേശം അയച്ചതിനു മറുപടിയായി മഹാരാജാവിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഒരു അജ്ഞാതവ്യക്തിക്കു  അയച്ച നന്ദിക്കുറിപ്പ്. 
  • പ്രസിദ്ധീകരണ വർഷം: 1945 (മലയാള വർഷം 1121)
  • താളുകളുടെ എണ്ണം: 2
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 3

  • പേര്: കോട്ടയം ജില്ലാ യുവജനകലോത്സവം ഇത്തിത്താനം
  • രേഖയുടെ ചെറു വിവരണം: 1970ൽ ഇത്തിത്താനം സർക്കാർ ഹൈസ്കൂളിൽ നടന്ന കോട്ടയം ജില്ലാ യുവജനകലോത്സവത്തിൻ്റെ സ്വാഗതകമ്മിറ്റി രൂപീകരണത്തിനു പ്രമുഖ വ്യക്തികളെ ക്ഷണിച്ചു കൊണ്ട് കൺവീനറും  ഇത്തിത്താനം സർക്കാർ ഹൈസ്കൂൾ ഹെഡ്‌മാസ്റ്ററും ആയ ജി ബാലകൃഷ്ണൻ നായർ തയ്യാറാക്കിയ ക്ഷണക്കത്ത്. 
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 2
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 4

  • പേര്: Hi Fi Gram
  • രേഖയുടെ ചെറു വിവരണം: ഗ്രാമഫോൺ പ്ലയറിൻ്റെയും മറ്റു ചില ഓഡിയോ ഗാഡ്‌ഗറ്റുകളുടേയും ബ്രോഷർ. 
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 6
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 5

  • പേര്: Using the premises of LGT School Kottayam for Episcopal Silver Jubilee celebration of Bishop Choolaparambil
  • രേഖയുടെ ചെറു വിവരണം: Bishop Choolaparambilൻ്റെ (ഇവിടെ കാണുന്ന  Alexander Chulaparambil ആണെന്ന് ഊഹിക്കുന്നു) എപ്പിസ്കോപ്പൽ സിൽവർ ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് കോട്ടയം LGT Schoolൻ്റെ പരിസരങ്ങൾ ഉപയോഗിക്കുന്നതിനു അനുവാദം നൽകി കൊണ്ടുള്ള തിരുവിതാംകൂർ സർക്കാർ ഉത്തരവ്.
  • പ്രസിദ്ധീകരണ വർഷം: 1939 (മലയാള വർഷം 1115)
  • താളുകളുടെ എണ്ണം: 2
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 6

  • പേര്: Stalingrad – MM Cherian – Managing Proprietor of Vijaya and Central Theatres Kottayam
  • രേഖയുടെ ചെറു വിവരണം: Stalingrad എന്ന സിനിമയുടെ പ്രദർശനം സംബന്ധിച്ച് കോട്ടയത്തെ Vijaya and Central Theatres ൻ്റെ മാനേജിങ് പ്രൊപ്രൈറ്റർ ആയ എം.എം. ചെറിയാൻ കത്തുരൂപത്തിലുള്ള ചെറു നോട്ടീസ്. Stalingrad എന്ന സിനിമയുടെ വിശെഷങ്ങളും സിനിമയ്ക്ക് ഒപ്പം പ്രദർശിപ്പിക്കുന്ന മറ്റു സംഗതികളുടെ വിവരങ്ങളും ഈ നോട്ടീസിൽ കാണാം.
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 2
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 7

  • പേര്: Kottayam Govt Schools Welfare Association Annual Report
  • രേഖയുടെ ചെറു വിവരണം: Kottayam Govt Schools Welfare Associationൻ്റെ 1974-1975 വർഷത്തെ വാർഷിക റിപ്പോർട്ട്.  1975ൽ SSLC ക്ക് ഒന്നാം റാങ്ക് കിട്ടിയ ലക്ഷി അമ്മാളിൻ്റെ ഫോട്ടോയും ഈ റിപ്പോർട്ടിൽ കാണാം.   
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 8
  • അച്ചടി: Vijaya Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 8

  • പേര്: മസൂരി, പൊക്കൻ ഗോവസൂരി പ്രയോഗം – തിരുവിതാംകൂർ സർക്കാർ ലഘുപത്രിക 8
  • രേഖയുടെ ചെറു വിവരണം: മസൂരി, പൊക്കൻ എന്നിവയുടെ ഗോവസൂരി പ്രയോഗത്തെ സംബന്ധിച്ച് 1940ൽ തിരുവിതാംകൂർ സർക്കാരിൻ്റെ പൊതുജനാരോഗ്യ ഡിപ്പാർട്ടുമെൻ്റു് പ്രസിദ്ധീകരിച്ച ലഘുപത്രിക.  
  • പ്രസിദ്ധീകരണ വർഷം: 1940 (മലയാളവർഷം 1115)
  • താളുകളുടെ എണ്ണം: 6
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 9

  • പേര്: മസൂരി നിഷ്കാസന മഹാസമരം – തിരുവിതാംകൂർ സർക്കാർ ലഘുപത്രിക 32
  • രേഖയുടെ ചെറു വിവരണം: മസൂരിയുടെ വാക്സിനേഷൻ സംബന്ധിച്ച് 1946ൽ തിരുവിതാംകൂർ സർക്കാരിൻ്റെ പൊതുജനാരോഗ്യ ഡിപ്പാർട്ടുമെൻ്റു് പ്രസിദ്ധീകരിച്ച ലഘുപത്രിക.  
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 2
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 10

  • പേര്: കോട്ടയം മുനിസിപ്പൽ ആപ്പീസിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം
  • രേഖയുടെ ചെറു വിവരണം: മസൂരി പകർച്ചവ്യാധി സംബന്ധിച്ച് 1944ൽ കോട്ടയം മുനിസിപ്പൽ ആപ്പീസിൽ നിന്നും പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനം
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 2
  • അച്ചടി: M.P. House, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

 

 

 

2021 – പഴയകാല നോട്ടീസുകളുടേയും ബ്രോഷറുകളുടേയും മറ്റും ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

നമ്മുടെ നിത്യജീവിതത്തിൻ്റെ ഇടപെടലുകളുടെ തെളിവുകൾ ആണ് നിത്യജീവിതത്തിലെ വിവിധ പരിപാടികൾക്കായും പഠനത്തിനായും റെഫറൻസിനായും നമ്മൾ പ്രസിദ്ധികരിക്കുന്ന വിവിധ രേഖകൾ.

 

പഴയകാല നോട്ടീസുകളുടേയും അറിയിപ്പുകളുടേയും മറ്റും ഡിജിറ്റൈസേഷൻ
പഴയകാല നോട്ടീസുകളുടേയും അറിയിപ്പുകളുടേയും മറ്റും ഡിജിറ്റൈസേഷൻ

 

വിവിധ പരിപാടികളുടെ അറിയിപ്പു നോട്ടീസുകൾ, ചോദ്യ പേപ്പറുകൾ, സിനിമാ പരസ്യ നോട്ടീസുകൾ, സിനിമാ പാട്ടുപുസ്തകങ്ങൾ, സിനിമാ പൊസ്റ്ററുകൾ, എഞ്ചുവടികൾ, റെസീറ്റ് ബുക്കുകൾ, യാത്രാ (ബസ്/ട്രെയിൻ/ഫ്ലൈറ്റ്/കപ്പൽ, ബോട്ട്) ടിക്കറ്റുകൾ, തീപ്പട്ടിയുടെ മേൽ ഒട്ടിക്കുന്ന ചിത്രങ്ങൾ, വിവിധ സാധങ്ങളുടെ മേൽ ഒട്ടിക്കുന്ന അറിയിപ്പുകൾ,   കൈയെഴുത്തിലുള്ള വിവിധ കുറിപ്പുകൾ (ഉദാഹരണം: പലചരക്ക് വാങ്ങിയതിൻ്റെ ലിസ്റ്റ്), രസീതികൾ, എഴുത്തുകൾ, ബ്രോഷറുകൾ, പോസ്റ്റ് കാർഡുകൾ, വിവിധ പരിപാടികളുടെ വിവിധ ചെറു റിപ്പോർട്ടുകൾ  തുടങ്ങി ഒട്ടനവധി  രേഖകളിലൂടെ നമ്മുടെ അതത് കാലത്തെ നിത്യജീവിതം നമ്മൾ രേഖപ്പെടുത്തുന്നു.

ഉദാഹരണത്തിനു എൻ്റെ ചെറുപ്പത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ തിയേറ്ററിൽ ഓരോ സിനിമയും ഇറങ്ങുമ്പോൾ അതിൻ്റെ പരസ്യത്തിനായി തിയേറ്ററുകാർ ലോക്കലായി സിനിമാ പരസ്യ നോട്ടീസ് ഇറക്കുമായിരുന്നു. ഈ നോട്ടീസുകൾ ശേഖരിക്കാനുള്ള വിവേകം അക്കാലത്ത് എനിക്കുണ്ടായിരുന്നുവെങ്കിൽ അത് ഏതൊക്കെ തരത്തിൽ അക്കാലത്തെ ഞങ്ങളുടെ ഗ്രാമത്തെ/ സിനിമാ  തിയേറ്റർ സംവിധാനത്തെ രേഖപ്പെടുത്തുമായിരുന്നു എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്.  അതേ പോലെ മറ്റൊരു സംഗതി ആയിരുന്നു എൻ്റെ ചെറുപ്പത്തിൽ പലചരക്കുകടകളിലും മറ്റും ലഭ്യമായിരുന്ന എഞ്ചുവടികൾ. ഈ സംഗതികൾ ഒക്കെ ഇപ്പോൾ ഞാൻ തപ്പിയിട്ട് ഒറ്റയിടത്തും ലഭ്യമല്ല.

ഞാൻ മുകളിൽ സൂചിപ്പിച്ച ഈ വക രേഖകളുടെ ഒക്കെ ആയുസ്സ് പരമാവധി ഒരു ദിവസമോ മറ്റോ ആയിരിക്കും. അതിനു ശേഷം ഈ വക സംഗതികൾ കുപ്പതൊട്ടിയിലേക്ക് പോവാറാണ് പതിവ്. അതിനാൽ തന്നെ ഈ വക രേഖകൾ  മിക്കതും ഇതിനകം തന്നെ നഷ്ടപ്പെട്ടു പോയി.

എന്നാൽ ചില രേഖകൾ എങ്കിലും നമ്മുടെ ഏതെങ്കിലും പുസ്തകങ്ങൾക്ക് ഇടയിൽ ഇരുന്നോ, അല്ലെങ്കിൽ കളയാനായി മാറ്റി വെച്ച സംഗതികൾക്ക് ഇടയിലോ മറ്റോ പെട്ടത് മൂലം രക്ഷപ്പെട്ടിരിക്കാം.  അതുമല്ലെങ്കിൽ ചിലർക്ക് തീപ്പട്ടി ചിത്രങ്ങൾ സിനിമാ നൊട്ടീസുകൾ എന്നിവ ശേഖരിക്കുന്ന ശീലമുണ്ട്. അങ്ങനെയും ചിലത് രക്ഷപ്പെട്ടിരിക്കാം.

ഈ വിധത്തിൽ ഏതെങ്കിലും തരത്തിൽ നശീകരണത്തിൽ നിന്ന് രക്ഷപ്പെട്ട 2000ത്തിനു മുൻപുള്ള എല്ലാ രേഖകളും ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള ഒരു പദ്ധതി ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി തുടങ്ങുകയാണ്. എന്നാൽ ഈ രേഖകൾ സംരക്ഷിക്കുന്നതിനു നിങ്ങളുടെ സേവനവും ആവശ്യമാണ്.

വെറും ഫ്ലാറ്റായ രേഖകളാണ് ഇതിൽ മിക്കതും എന്നതിനാൽ  ഗ്രന്ഥപ്പുര കൂട്ടായ്മയുടെ മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഓരോത്തർക്കും ഈ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്.   നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം രേഖ നല്ല ഒരു ഫ്ലാറ്റ് ബെഡ് സ്കാനറിൽ വെച്ച്  കുറഞ്ഞത് 300 dpi യിൽ (പരമാബധി 600 dpi) കളർ സ്കാൻ ചെയ്ത് എനിക്ക് അയച്ചു തരിക. ഇതിനായി നിങ്ങൾക്ക് keralaopenarchives.org@gmail.com എന്ന വിലാസം ഉപയോഗിക്കാവുന്നതാണ്. രേഖകൾ TIFF/JPG/PDF എന്നീ ഫോർമാറ്റുകളിൽ അയക്കാവുന്നതാണ്. സൈസ് കൂടുതൽ ആണെങ്കിൽ ഗൂഗിൾ ഡ്രൈവിലിട്ട് ഷെയർ ചെയ്യുക. അയച്ചു കിട്ടുന്ന രേഖകൾ  പ്രോസസ് ചെയ്ത് ഗ്രന്ഥപ്പുരയിലും archive.org ലും തക്കതായ കടപ്പാടോടെ പ്രസിദ്ധീകരിക്കും. സർക്കാർ സഹകരിക്കുക ആണെങ്കിൽ ഭാവിയിൽ മറ്റ് ഇടങ്ങളിലും പ്രസിദ്ധീകരിക്കും. ഇക്കാര്യത്തിനായി മൈബൈൽ ഫോട്ടോകൾ ഒഴിവാക്കുക. ഒരു മിനിമം ലെവൽ ഗുണനിലവാരം ഉറപ്പിക്കുന്നതാണ് ഇത്തരം സംഗതികൾ  ഫ്ലാറ്റ് ബെഡ് സ്കാനറിൽ വെച്ച് 300 dpi (പരമാബധി 600 dpi) യിൽ കളർ സ്കാൻ ചെയ്യണം എന്ന നിബന്ധന വെക്കുന്നത്. (യാതൊരു വിധത്തിലുള്ള വാട്ടർ മാർക്കും ഇത്തരം രേഖകളിൽ ചേർക്കരുത്)

മറ്റ് ഇടങ്ങളിൽ ഇങ്ങനെ ഒരു പദ്ധതി കേട്ടിട്ടില്ലല്ലോ എന്ന് വിചാരിക്കേണ്ട. ഇങ്ങനെ ഒരു പദ്ധതി നമ്മൾ തുടങ്ങുന്നു, ബാക്കിയുള്ളവർ പിറകേ വന്നോളും. എന്തായാലും ഇത്തരം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടത് ഗവേഷണ ആാവശ്യവും കാലഘട്ടത്തിൻ്റെ സാദ്ധ്യതകളുടെ പ്രയോജനപ്പെടുത്തലും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.

 

1930 – കാർത്തികോദയം (നാലാം പതിപ്പ്) – സി.വി. കുഞ്ഞുരാമൻ

സി.വി കുഞ്ഞുരാമൻ രചിച്ച കാർത്തികോദയം എന്ന കാവ്യകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  പുസ്തകത്തിനു അവതാരികയെഴുതിയിരിക്കുന്നത് ഉള്ളൂർ എസ് പരമേശ്വരയ്യരാണ്.

1930 - കാർത്തികോദയം (നാലാം പതിപ്പ്) - സി.വി. കുഞ്ഞുരാമൻ
1930 – കാർത്തികോദയം (നാലാം പതിപ്പ്) – സി.വി. കുഞ്ഞുരാമൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കാർത്തികോദയം
  • രചന/വ്യാഖ്യാനം: സി.വി. കുഞ്ഞുരാമൻ
  • പ്രസിദ്ധീകരണ വർഷം: 1930 (മലയാള വർഷം 1105)
  • താളുകളുടെ എണ്ണം: 44
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി