1954 – മള്ളൂർ – ഒരു മാതൃകാജീവിതം – എം. കൊച്ചുണ്ണിപ്പണിക്കർ

കേരളത്തിലെ പ്രമുഖ അഭിഭാഷകനായിരുന്ന മള്ളൂർ ഗോവിന്ദപിള്ളയുടെ വിവിധ ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കൊണ്ട് എം. കൊച്ചുണ്ണിപ്പണിക്കർ പ്രസിദ്ധീകരിച്ച മള്ളൂർ – ഒരു മാതൃകാജീവിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം മള്ളൂർ ഗോവിന്ദപിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ പുറത്ത് വന്നതാണ്.  മള്ളൂർ ഗോവിന്ദപിള്ളയുടെ ജീവിതത്തിൻ്റെ വിവിധ നാഴികക്കല്ലുകളിൽ അദ്ദേഹത്തിനു ലഭിച്ച സന്ദേശങ്ങളും അദ്ദേഹത്തെ പറ്റി വിവിധ ഇടങ്ങളിൽ വന്ന വാർത്തകളും അതിനു പുറമെ ധാരാളം ചിത്രങ്ങളും ഈ പുസ്തകത്തിൽ കാണാം.

1954 - മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ
1954 – മള്ളൂർ – ഒരു മാതൃകാജീവിതം – എം. കൊച്ചുണ്ണിപ്പണിക്കർ

കടപ്പാട്

കോന്നിയൂർ ആർ. നരേന്ദ്രനാഥിൻ്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമാക്കിയത്. അതു ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ കോന്നിയൂർ ആർ. നരേന്ദ്രനാഥിൻ്റെ മകളായ ശ്രീലതയ്ക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മള്ളൂർ – ഒരു മാതൃകാജീവിതം
  • രചന: എം. കൊച്ചുണ്ണിപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം:268
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1979 – ബേഡൻ പൗവൽ – ലോകമഹാൻമാർ – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട്  ലോകമഹാൻമാർ എന്ന സീരീസിൽ 1979ൽ പ്രസിദ്ധീകരിച്ച ബേഡൻ പൗവൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ ആഭിമുഖ്യത്തിൽ പി. ഗോപാലപിള്ള ആണ്  സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പൗവലിനെ കുറിച്ചുള്ള ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

1979 - ബേഡൻ പൗവൽ - ലോകമഹാൻമാർ - സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
1979 – ബേഡൻ പൗവൽ – ലോകമഹാൻമാർ – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ബേഡൻ പൗവൽ
  • പ്രസാധകർ: സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട്
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Lima Printers, Thirumala
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1948 – പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ) – ടി. എസ്സ്. അനന്തസുബ്രഹ്മണ്യം

ടി. എസ്സ്. അനന്തസുബ്രഹ്മണ്യം തൻ്റെ 5 കൃതികൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പ്രഹസനം എന്നാൽ ഹാസ്യ നാടകം എന്നാണർത്ഥം. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പുസ്തകത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള അഞ്ചു ഹാസ്യനാടകങ്ങൾ അടങ്ങിയിരിക്കുന്നു. പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് മദ്രാസ് പ്രസിഡൻസി കോളേജ് മലയാളം അദ്ധ്യപകനായിരുന്ന കരിമ്പുഴ രാമകൃഷ്ണനാണ്.

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1948 - പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ) - ടി. എസ്സ്. അനന്തസുബ്രഹ്മണ്യം
1948 – പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ) – ടി. എസ്സ്. അനന്തസുബ്രഹ്മണ്യം

കടപ്പാട്

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ)
  • രചന: ടി. എസ്സ്. അനന്തസുബ്രഹ്മണ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 92
  • അച്ചടി: The ESD Printing Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി