1948 – സദുപദേശ രസംകൃത ലോകനീതിമാല – എം. ബാവക്കുട്ടി മൗലവി താനൂർ

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന സദുപദേശ രസംകൃത ലോകനീതിമാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മതപരുവും ധാർമികവുമായ ഉപദേശങ്ങൾ അടങ്ങിയ പാട്ടാണിത്. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 – സദുപദേശ രസംകൃത ലോകനീതിമാല – എം. ബാവക്കുട്ടി മൗലവി താനൂർ
1948 – സദുപദേശ രസംകൃത ലോകനീതിമാല – എം. ബാവക്കുട്ടി മൗലവി താനൂർ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ എല്ലാം ഉൾപ്പെട്ട ഒരു കൂട്ടായ്മ ആണ്  ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. അവരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സദുപദേശ രസംകൃത ലോകനീതിമാല
  • രചന/വ്യാഖ്യാനം/പകർപ്പവകാശം: എം. ബാവക്കുട്ടി മൗലവി താനൂർ
  • ലിത്തോ എഴുത്തുകാരൻ: സൈനുദ്ദീൻ ബിൻ അഹ്മദ്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 24
  • പ്രസാധനം: ഹാജി യു.എം. അബ്ദുല്ല കമ്പനി, പൊന്നാനി.
  • അച്ചടി: പൊന്നാനി നഗരംശംദേശത്ത് നൂറുൽ ഹിദായ പ്രസ്സിൽ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1954 – ആനന്ദവിമാനം (4-ാം പതിപ്പ്) – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

ബ്രഹ്മാനന്ദ ശിവയോഗി രചിച്ച ആനന്ദവിമാനം എന്ന പുസ്തകത്തിൻ്റെ നാലാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  കേരളത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായി പരിഗണിക്കുന്ന  ബ്രഹ്മാനന്ദ ശിവയോഗിയെ പറ്റി കുറച്ചു വിവരങ്ങൾ ഈ മലയാളം വിക്കിപീഡിയ ലേഖനത്തിൽ കാണാം.

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1954 – ആനന്ദവിമാനം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി
1954 – ആനന്ദവിമാനം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

കടപ്പാട്

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ആനന്ദവിമാനം (4-ാം പതിപ്പ്)
  • രചന: ബ്രഹ്മാനന്ദസ്വാമി ശിവയോഗി
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 160
  • അച്ചടി: സിദ്ധാശ്രമം പ്രസ്സ്, ആലത്തൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1930 – മലയാളരാജ്യം – വിശേഷാൽപ്രതി

മലയാളരാജ്യം എന്ന പഴയകാല പത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണശാല, 1930ൽ പ്രസിദ്ധീകരിച്ച മലയാളരാജ്യം – വിശേഷാൽപ്രതി എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇപ്പോൾ നമ്മുടെ വിവിധ പ്രസാധനശാലകകൾ പ്രസിദ്ധീകരിക്കുന്ന വാർഷികപതിപ്പിനോട് സമാനമാണ് ഈ വിശേഷാൽ പ്രതി,

1930കളിൽ പ്രസിദ്ധീകരിച്ച വിശെഷാൽ പ്രതി ആയത്കൊണ്ടു തന്നെ, കുറച്ചധികം ചരിത്ര പ്രാധാന്യം ഇതിനുണ്ട്. അക്കലത്തെ പല പ്രമുഖരുടേയും ലേഖനങ്ങൾ ഇതിൽ കാണാം. അതിനു പുറമേ ചരിത്രപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളും ഈ വിശേഷാൽ പ്രതിയുടെ ഭാഗമാണ്.

വലിയ പേജിലാണ് ഈ വിശേഷാൽ പ്രതി അച്ചടിച്ചിരിക്കുന്നത്. അതിനു പുറമെ വിശേഷാൽ പ്രതിക്കു മൊത്തം 172 പേജുകളും ഉണ്ട്. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ ഇതിൻ്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരം ആയിരുന്നു. ഈ വിശേഷാൽ പ്രതിയുടെ  പേജുകൾക്ക് ഇത്ര വലിപ്പം ഉള്ളതു കൊണ്ടും, ഇതിനു 172 പേജുകൾ ഉള്ളത് കൊണ്ടും ഈ ഡിജിറ്റൽ പതിപ്പിൻ്റെ സൈസ് കുറച്ചു കൂടുതൽ ആണ്. ഇക്കാരണം കൊണ്ട് ഈ വിശേഷാൽ പ്രതി ആർക്കൈവ്.ഓർഗിൻ്റെ ഓൺലൈൻ വായനാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈനായി വായിക്കുന്നതാവും അഭികാമ്യം.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1930 - മലയാളരാജ്യം – വിശേഷാൽപ്രതി
1930 – മലയാളരാജ്യം – വിശേഷാൽപ്രതി

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മലയാളരാജ്യം – വിശേഷാൽപ്രതി
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 172
  • അച്ചടി: പുറം കവർ നഷ്ടപ്പെട്ടതിനാൽ ഈ വിവരം ലഭ്യമല്ല 
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി