1860 – ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം

ആമുഖം

ക്രൈസ്തവ  മതധാന്യഗ്രന്ഥം എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈരെഴു പ്രാർത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 97 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം
  • താളുകളുടെ എണ്ണം: ഏകദേശം 190
  • പ്രസിദ്ധീകരണ വർഷം:1860
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1860 - ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം
1860 – ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആഴ്ചയിലെ ഓരോ ദിവസവും രാവിലെയും വൈകിട്ടും ഉപയോഗിക്കാനായുള്ള പതിനാലു (ഈരേഴ്) പ്രാർത്ഥനകളും നൂറ് വേദധ്യാനങ്ങളും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നിധിനിധാനം എന്നത് കൊണ്ട് സൂക്ഷിച്ചു വെച്ച നിധി എന്നാണ് അർത്ഥമാക്കുന്നതെന്ന് ഓളം നിഘണ്ടുവിൽ കണ്ടു .

ഗുണ്ടർട്ട് കേരളം വിട്ടതിനു ശെഷമുള്ള പുസ്തകമാണിത്. മറ്റു ഇടങ്ങളിൽ ഗുണ്ടർട്ടിന്റേതായി ലിസ്റ്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളിൽ ഈ പുസ്തകം ഇല്ല. അതിനാൽ ഇത് വേരൊരു ബാസൽ മിഷൻ മിഷനറിയുടെ സംഭാവന ആകാനാണ് വഴി.

കല്ലച്ചിൽ അച്ചടിച്ച ഈ പുസ്തകത്തിന്റെ വേരൊരു പ്രത്യേക ഈ പുസ്തകം കല്ലിൽ എഴുതിയത് സാധാരണ എഴുതുന്ന ആളല്ല എന്നതാണ്. ഇതിലെ കൈയ്യക്ഷരം മറ്റു ബാസൽ മിഷൻ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ ഇതു മനസ്സിലാക്കാം. ഇതിലെ കയ്യക്ഷരം മനോഹരം എന്നു പറയാതെ വയ്യ.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം

ആമുഖം

ബാസൽ മിഷൻ സഭയുടെ  മതപ്രബോധന പുസ്തകമായ ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 96 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 33
  • പ്രസിദ്ധീകരണ വർഷം:1869
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം
1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് ബാസൽ മിഷൻ സഭയിയുടെ മതപ്രബോധന പുസ്തകമാണ്.  ക്രൈസ്തവ മത സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഉള്ള ഏഴ് അദ്ധ്യായങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. ഉള്ളടക്കം മൊത്തമായി ചോദ്യോത്തര രൂപത്തിലാണ്.

ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷചെയ്തതാണെന്ന് പുസ്തകത്തിന്റെ പേരിൽ നിന്നു തന്നെ മനസ്സിലാക്കാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1897 – സഭാപ്രാർത്ഥനാപുസ്തകം

ആമുഖം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിലെ (പ്രത്യെകിച്ച് മലബാർ ഭാഗത്ത്) ബാസൽ മിഷൻ സഭയോട് ചേർന്നു നടക്കുന്ന ജനങ്ങളുടെ ഉപയോഗത്തിനായി ബാസൽ മിഷൻ പ്രസിദ്ധീകരിച്ച സഭാപ്രാർത്ഥനാപുസ്തകം  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 95 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സഭാപ്രാർത്ഥനാപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 230
  • പ്രസിദ്ധീകരണ വർഷം:1897
  • പതിപ്പ്:രണ്ടാം പതിപ്പ്
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1897 - സഭാപ്രാർത്ഥനാപുസ്തകം
1897 – സഭാപ്രാർത്ഥനാപുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് ബാസൽ മിഷൻ സഭയിലെ മലയാളികളായ സഭാഗങ്ങൾക്ക് ഞായറാഴ്ച ഉപയോഗിക്കാനുള്ള ആരാധനക്രമവും മറ്റു വിശെഷദിവസങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനാക്രവും അടങ്ങിയ പുസ്തമാണ്. തിരുവത്താഴം (കുർബ്ബാന), വിവാഹം, സ്നാനം, ശവസംസ്കാരം തുടങ്ങിയ വിവിധ അവസരങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനകൾ ഇതിലുണ്ട്.

ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷചെയ്തതാണെന്ന് പുസ്തകത്തിലുള്ള ആമുഖത്തിലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം മൊത്തമായി ചില സ്കൂൾ കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. സ്കൂൾ അദ്ധ്യാപകനായ ടോണി ആന്റണി മാഷിന്റെ നേതൃത്വത്തിൽ ആണ് അത് നടന്നത്. വൈക്കം ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂളിലെ  ഗോപിക ജി യും, കോട്ടയം കഞ്ഞിക്കുഴിയിലുള്ള മൗണ്ട് കാർമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ മരിയ ആന്റണി, ആഗ്നസ് ആന്റണി എന്നിവരും  ചേർന്നാണ് യൂണീക്കോഡ് കൺവേർഷൻ നിർവ്വഹിച്ചത്.  ജിബു വർഗീസും, റോജി പാലായും  സന്നദ്ധപ്രവർത്തനത്തിലൂടെ പ്രൂഫ് റീഡിങിനും മറ്റും സഹായിച്ചു. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.