മഹാഭാരതം കിളിപ്പാട്ട് – സംഭവ പർവ്വം – താളിയോല പതിപ്പ്

ആമുഖം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട്  ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റെ സംഭവ പർവ്വത്തിന്റെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 111മത്തെ പൊതുസഞ്ചയ രേഖയും ഒന്നാമത്തെ താളിയോല രേഖയും ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മഹാഭാരതം കിളിപ്പാട്ട് (സംഭവ പർവ്വം)
  • താളിയോല ഇതളുകളുടെ എണ്ണം: ഏകദേശം 369
  • എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് ഏതാണ്ട് 1850കൾക്ക് മുൻപാണെന്ന് തോന്നുന്നു) 
മഹാഭാരതം കിളിപ്പാട്ട് - സംഭവ പർവ്വം - താളിയോല പതിപ്പ്
മഹാഭാരതം കിളിപ്പാട്ട് – സംഭവ പർവ്വം – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് തുടക്കം കുറിച്ച സമയത്ത് തന്നെ  ഈ താളിയോല പതിപ്പടക്കം കുറച്ച് താളിയോലകളുടെ ഡിജിറ്റൽ സ്കാനുകൾ എന്റെ കൈയ്യിൽ കിട്ടിയിരുന്നു. പക്ഷെ ഇപ്പോൾ മാത്രമാണ് സ്കാനിങ് പൂർണ്ണമായി ഇതൊക്കെ ഔദ്യോഗികമായി റിലീസ് ചെയ്ത് തുടങ്ങിയത്.

താളിയോലയുടെ ആദ്യത്തെ കുറച്ച് ഇതളുകൾ മാത്രമേ ഞാൻ നോക്കിയുള്ളൂ. ഉള്ളടക്കം തുടങ്ങുന്ന ആദ്യത്തെ ഇതളിൽ തന്നെ പർവ്വം ഏതെന്ന് (സംഭവ പർവ്വം) സൂചിപ്പിച്ചിട്ടൂണ്ട്. ഇതളുകൾക്ക് നമ്പർ ഇട്ടിട്ടൂണ്ട്. ഈ നമ്പറിടൽ പഴയ മലയാളഅക്ക ശൈലിയിലാണ്.  അതിനെ പറ്റി അല്പകാലം മുൻപ് എഴുതിയ പോസ്റ്റ് ഇവിടെ കാണുക.

എഴുത്ത്  ശൈലിയിൽ നിന്ന് കാലഘട്ടം കൃത്യമായി വിലയിരുത്താൻ എനിക്കറിയില്ല. അത് അറിവുള്ളവർ ചെയ്യുമല്ലോ.

ഇതിനു മുൻപ് നമുക്ക് ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു തന്നെ എഴുത്തച്ഛന്റെ മഹാഭാരാതം കിളിപ്പാട്ടിന്റെ കൈയെഴുത്ത് പ്രതി കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

1856 – ക്രീസ്തീയബിംബാർച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം

ആമുഖം

തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച ഒരു ക്രൈസ്തവ കൃതിയായ  ക്രീസ്തീയബിംബാർച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.  .

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 110-മത്തെ പൊതുസഞ്ചയ രേഖയാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രീസ്തീയബിംബാർച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം
  • താളുകളുടെ എണ്ണം: ഏകദേശം 141
  • പ്രസിദ്ധീകരണ വർഷം:1856
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി (ലിത്തോഗ്രഫി)
1856 - ക്രീസ്തീയബിംബാച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം
1856 – ക്രീസ്തീയബിംബാർച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം

ഈ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഒരു ക്രൈസ്തവ കൃതി എന്നതിനു അപ്പുറം ഈ പുസ്തകത്തെ പറ്റി യാതൊന്നും പറയാൻ എനിക്ക് അറിയില്ല. താളുകൾ ഒന്ന് ഓടിച്ചു നോക്കിയെങ്കിലും എനിക്ക് ഒന്നും മനസ്സിലായും ഇല്ല. അതിനാൽ തന്നെ ഇത് ഏതെങ്കിലും രീതിയിൽ വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. അത് ഗവെഷകരും മറ്റും ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

 

 

1850 – സിദ്ധരൂപം

ആമുഖം

സംസ്കൃതപഠനത്തിന്നു ഉപയോഗിക്കുന്ന സിദ്ധരൂപം  എന്ന  പുസ്തകത്തിന്റെ ഏറ്റവും പഴയ അച്ചടി പതിപ്പുകളിൽ ഒന്നിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള ലിപിയിൽ അച്ചടിച്ചിരിക്കുന്ന ഈ സംസ്കൃത പാഠപുസ്തകം കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചതാണ്.

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 109-മത്തെ പൊതുസഞ്ചയ രേഖയാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സിദ്ധരൂപം
  • താളുകളുടെ എണ്ണം: ഏകദേശം 136
  • പ്രസിദ്ധീകരണ വർഷം:1850 (കൊല്ലവർഷം ൧൦൨൫ (1025))
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1850 - സിദ്ധരൂപം
1850 – സിദ്ധരൂപം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

136 താളുകൾ ഉള്ള ഈ പുസ്തകം 1850ൽ ആണ് അച്ചടിച്ചിരിക്കുന്നത്.  ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. ആദ്യ പതിപ്പ് കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു തന്നെ 1842ൽ ആണ് വന്നതെന്ന് കെ.എം. ഗോവിയുടെ ആദിമുദ്രണം എന്ന പുസ്തകം സൂചന തരുന്നു.

സിദ്ധരൂപത്തെ പറ്റി മലയാളം വിക്കിപീഡിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു:

സംസ്കൃതഭാഷയിലെ നാമരൂപങ്ങൾക്ക് അന്തലിംഗവിഭക്തിവചനങ്ങൾ അനുസരിച്ചും ക്രിയാരൂപങ്ങൾക്ക് പദലകാരപുരുഷവചനങ്ങൾ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങൾ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി അടങ്ങിയ ഗ്രന്ഥമാണു് സിദ്ധരൂപം. സംസ്കൃത വൈയാകരണനായിരുന്ന പാണിനിയുടെ നിയമങ്ങൾക്കനുസരിച്ച് പദങ്ങൾക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങൾ (വിഭക്തികൾ) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു.

ഈ സ്കാനിന്റെ ശീർഷകത്താളിൽ ഇങ്ങനെ കാണുന്നു.

സർവനാമശബ്ദങ്ങളും അവ്യയങ്ങളും ഉപസർഗ്ഗങ്ങളും പത്തുവികരണികളിലുള്ള ധാതുക്കളും ക്രിയാപദങ്ങളും വിഭക്ത്യർത്ഥങ്ങളും ബാലപ്രബൊധനവും സമാസചക്രവും ശ്രീരാമൊദന്തവും ഇതിൽ അടങ്ങിയിരിക്കുന്നു.

സംസ്കൃതം ഒട്ടുമേ അറിയാത്തതിനാൽ ഇതിലെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. സിദ്ധരൂപത്തിന്റെ പ്രത്യേകതകൾ അറിയുന്നവർ ധാരാളം പേർ ഉണ്ടാകും എന്ന് അവർക്ക് ഈ പുസ്തകത്തെ കൂടുതൽ വിലയിരുത്താൻ കഴിയും എന്നു കരുതുന്നു,

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)