1851 – നിദാനവും ഗുണപാഠവും

ആമുഖം

സി.എം.എസ് പ്രസ്സ് പ്രസിദ്ധീകരിച്ച  നിദാനവും ഗുണപാഠവും എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 243-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നിദാനവും ഗുണപാഠവും
  • താളുകളുടെ എണ്ണം: ഏകദേശം 89
  • പ്രസിദ്ധീകരണ വർഷം:1851
  • പ്രസ്സ്: സി.എം.എസ്സ്. പ്രസ്സ്, കോട്ടയം
1851 - നിദാനവും ഗുണപാഠവും
1851 – നിദാനവും ഗുണപാഠവും

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഒന്ന് ഓടിച്ചു നോക്കിയപ്പോൾ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വൈദ്യവും ഗുണപാഠങ്ങളും ആണെന്നാണ് എനിക്ക് തോന്നിയത്. ആധികാരികമായി പറയാൻ അറിയില്ല. പുറത്ത് തിരഞ്ഞെങ്കിലും ഈ പുസ്തകത്തെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭിച്ചില്ല. രചയിതാവ് ആരെന്നും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (122 MB)

1874 – കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച  കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 242-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 43
  • പ്രസിദ്ധീകരണ വർഷം:1874
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം
1874 - കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം
1874 – കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ യേശുക്രിസ്തുവിന്റെ ജീവചരിത്രം ആണ് പുസ്തകത്തിലെ വിഷയം.  വിഷയം അനുസരിച്ച് ഉള്ളടക്കം വിഭജിച്ചിട്ടുണ്ട്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗ‌ൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗ‌ൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1905 -പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ

ആമുഖം

ബാസൽ മിഷന്റെ മലയാളം  ബൈബിൾ പരിഭാഷയുടെ ഭാഗമായ  സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ബൈബിളിന്റെ നേരിട്ടുള്ള മലയാള പരിഭാഷ അല്ല. എന്നാൽ ബൈബിളിലെ വിവിധ കഥകളും സംഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണ്. പ്രസിദ്ധീകരണം തുടങ്ങിയ ഘട്ടം തൊട്ട് രണ്ട് ഭാഗമായാണ് ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നത്. പഴയനിയമകഥകളുടെ ഒന്നാം ഭാഗവും പുതിയ നിയമകഥകളുടെ രണ്ടാം ഭാഗവും. ഇത് രണ്ടാം ഭാഗത്തിന്റെ ഒൻപതാം പതിപ്പാണ്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 241-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ
  • പതിപ്പ്: ഒൻപതാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 195
  • പ്രസിദ്ധീകരണ വർഷം:1905
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം
1905 -പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ
1905 -പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ബൈബിളിലെ പുതിയ നിയമ പുസ്തകങ്ങളിൽ നിന്ന് എടുത്ത കഥകൾ ആണ് പുസ്തകത്തിലെ വിഷയം.

ഇതേ പുസ്തകത്തിന്റെ വേറെ 6 പതിപ്പുകൾ നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം. ഇത് 1905ൽ ഇറങ്ങിയ ഒൻപതാം പതീപ്പാണ്.