കേരള വിദ്യാഭ്യാസ വകുപ്പു് 1971ൽ അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കണ്ണീർമുത്തുകൾ എന്ന മലയാളം ഉപപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
1971 – കണ്ണീർമുത്തുകൾ – സ്റ്റാൻഡേർഡു് 5
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: കണ്ണീർമുത്തുകൾ
പ്രസിദ്ധീകരണ വർഷം: 1971
താളുകളുടെ എണ്ണം: 36
പ്രസാധനം: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പു്
അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജ്യോതിശാസ്ത്രസംബന്ധിയായി പ്രസിദ്ധീകരിച്ച ദൂരെ ദൂരെ ദൂരെ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.. പി.ആർ. മാധവപ്പണിക്കർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. 1979 ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്കത്തിന്റെ 1990ൽ ഇറങ്ങിയ അഞ്ചാം പതിപ്പാണ് ഇത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
1990 – ദൂരെ ദൂരെ ദൂരെ – പി.ആർ. മാധവപ്പണിക്കർ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ കൈപുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
1971 ജനുവരി-മാർച്ച് കാലഘട്ടത്തിൽ കേരളത്തിലെ ആകാശവാണി നിലയങ്ങളായ തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട് എന്നിവ സംപ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസപരിപാടി എന്ന പ്രോഗ്രാമിന്റെ ഡോക്കുമെന്റേഷന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ 8,9,10 ക്ലാസ്സുകളിലെ സാമാന്യശാസ്ത്രം, ഗണിതം, മലയാളഭാഷ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം അദ്ധ്യാപകർക്കുള്ള പരിപാടിയുടെ ഡോക്കുമെന്റേഷനും കാണാം.
ഒരു കാലഘട്ടത്തിൽ ശബ്ദമായി മാത്രം നമ്മൾ കേട്ട്, അക്കാലത്ത് പലരും അത് ജീവിതത്തിൽ ഉപയോഗപ്പെടുത്തി, പിൽക്കലത്ത് മറന്നു കഴിഞ്ഞ ഈ പരിപാടിയുടെ ഇത്രയെങ്കിലും സംഗതികൾ ഡോക്കുമെന്റ് ചെയ്യപ്പെട്ടത് കൊണ്ട് മാത്രം നമുക്ക് ഇത് കിട്ടി. പക്ഷെ ഇതിന്റെ ശരിക്കുള്ള ഓഡിയോ റിക്കാർഡിങുകൾ ആണ് ശേഖരിച്ച് പൊതുവിടത്തിലേക്ക് കൊണ്ടു വരേണ്ടത്. നിലവിലെ നമ്മളൂടെ സർക്കാർ സംവിധാനങ്ങളുടെ രീതി വെച്ച് അങ്ങനെ പ്രോഗ്രാമുകളുടെ ഓഡിയോ സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും എന്നോ ഇനി ഉണ്ടെങ്കിൽ തന്നെ അത് പൊതുവിടത്തിലേക്ക് കൊണ്ടു വരേണ്ടതാണെന്ന ബോധം ഉണ്ടാവുമോ എന്നതും സംശയമാണ്. എന്തായാലും ഇതേ പോലെ അപൂർവ്വമായി മാത്രം കിട്ടുന്ന ഡോക്കുമെന്റേഷനേ നിലവിൽ ലഭ്യമായുള്ളൂ.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
1971-വിദ്യാഭ്യാസപരിപാടി – ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട്
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: വിദ്യാഭ്യാസപരിപാടി – ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട്
പ്രസിദ്ധീകരണ വർഷം: 1971 ജനുവരി – മാർച്ച്
താളുകളുടെ എണ്ണം: 32
പ്രസാധനം: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
You must be logged in to post a comment.